Type Here to Get Search Results !

ലോട്ടറി വിൽപ്പനയിൽ സർക്കാരിന് ബമ്പർ നേട്ടം



കൊച്ചി: _ലോട്ടറി വിൽപ്പനയിലൂടെ ആറു വർഷം കൊണ്ട് സർക്കാരിന് കിട്ടിയത് 56,236.58 കോടി രൂപ. 2016-’17 മുതൽ 2021-’22 വരെയുള്ള വരുമാനമാണിത്. ഇതിൽ സമ്മാനത്തുക കഴിച്ചുള്ള തുക സർക്കാരിന് ലാഭമാണ്. ഇക്കാലത്ത് 47,719.31 കോടി രൂപയുടെ ലോട്ടറിയാണ് വിറ്റത്. നികുതിയിനത്തിൽ 8517.27 കോടി രൂപയും ലഭിച്ചു_.


_ഭാഗ്യക്കുറി സമ്മാനത്തുക വാങ്ങാൻ ഭാഗ്യവാൻമാർ എത്താത്ത വകയിലും നേട്ടമുണ്ട്. ഇത്തരത്തിൽ 2016മുതൽ 2020വരെ സർക്കാരിന് ലഭിച്ചത് 291 കോടി രൂപയാണ്. പുതിയ ലോട്ടറിയായ ഫിഫ്റ്റി-ഫിഫ്റ്റിയുടെ പ്രകാശനച്ചടങ്ങിൽ ഭാഗ്യക്കുറിവിൽപ്പന സർക്കാരിന് ലാഭകരമല്ലെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അഭിപ്രായപ്പെട്ടിരുന്നു_.


_കോവിഡിന്റെ തുടക്കകാലമായ 2019-’20 സാമ്പത്തികവർഷമാണ് ആറുവർഷത്തിനുള്ളിലെ ഏറ്റവുംമികച്ച വിൽപ്പന നടന്നത്. 9972.09 കോടിയുടെ ലോട്ടറിയാണ് വിറ്റത്. കോവിഡ്‌ കുറഞ്ഞശേഷമുള്ള 2021-’22 സാമ്പത്തികവർഷം 7144.54 കോടി രൂപയുടെ ലോട്ടറി വിറ്റു. കോവിഡ് രൂക്ഷമായ 2020-’21 സാമ്പത്തികവർഷം 4910.83 കോടി രൂപയുടെ ഭാഗ്യക്കുറിയാണ് വിറ്റത്_.


_നിലവിൽ ഏഴ് പ്രതിവാര ഭാഗ്യക്കുറികളാണുള്ളത്. ഓരോ ലോട്ടറിയിൽനിന്നുള്ള ലാഭം പ്രത്യേകമായി കണക്കാക്കുന്നില്ലെന്ന് എറണാകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രോപ്പർ ചാനൽ എന്ന സംഘടനയുടെ പ്രസിഡന്റ് എം.കെ. ഹരിദാസിന് ലഭിച്ച വിവരാവകാശ മറുപടിയിൽ പറയുന്നു_.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad