Type Here to Get Search Results !

പ്ലസ് ടു പരീക്ഷാ ഫലം നാളെ രാവിലെ 11 മണിക്ക് പ്രഖ്യപിക്കും



ഈ വർഷത്തെ പ്ലസ്ടു പരീക്ഷാ ഫലം ജൂൺ 21-ന് പ്രഖ്യാപിക്കും. രാവിലെ 11 മണിക്ക് പിആർഡി ചേംബറിലാണ് പരീക്ഷാ ഫലം പ്രഖ്യാപിക്കുക. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയുമായും ഫലപ്രഖ്യാപനം നടത്തുക.  


ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം ജൂൺ 15-ന് പ്രഖ്യാപിച്ചിരുന്നു. എസ്എസ്എൽസി പരീക്ഷയിൽ ഇത്തവണ 99.26 ആയിരുന്നു വിജയ ശതമാനം. പത്താംക്ലാസിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരുടെ എണ്ണം ഇത്തവണ കഴിഞ്ഞ വർഷത്തെതിനേക്കാൾ മൂന്നിലൊന്നായി കുറഞ്ഞു. 44,363 കുട്ടികളാണ് എല്ലാ വിഷയത്തിനും എ പ്ലസ് നേടിയത്. ഉപരി പഠനത്തിന് യോഗ്യത നേടിയ മുഴുവൻ കുട്ടികൾക്കും പ്രവേശനം ഉറപ്പാക്കാൻ ഇത്തവണയും ഹയർ സെക്കണ്ടറി സീറ്റുകൾ കൂട്ടേണ്ടിവരും. 4,26,469 കുട്ടികൾ പരീക്ഷ എഴുതിയതിൽ 4,23,303 കുട്ടികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്.

Post a Comment

1 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad