Type Here to Get Search Results !

സംസ്ഥാനത്ത് ഇനി ഭൂമിതട്ടിപ്പ് നടക്കില്ല; യുണീക്ക് തണ്ടപ്പേര് വരുന്നു ഈമാസം പതിനാറ് മുതല്‍



തിരുവനന്തപുരം: സംസ്ഥാനത്തെ ഭൂമി തട്ടിപ്പും ഭൂമി ക്രയവിക്രയങ്ങളിലെ തിരിമറിയും തടയാന്‍ പഴുതടച്ച സംവിധാനം ഒരുങ്ങി.


റവന്യു വകുപ്പ് നടപ്പാക്കുന്ന ഒരാള്‍ക്ക് ഒരു തണ്ടപ്പേര് അഥവ യുണീക്ക തണ്ടപ്പേര് എന്ന പേരിലാണ് സംവിധാനം ഒരുങ്ങുന്നത്. ഒരാള്‍ക്ക് സംസ്ഥാനത്ത് എവിടെ ഭൂമി ഉണ്ടെങ്കിലും അതെല്ലാം ഇനി മുല്‍ ഒറ്റ തണ്ടപ്പേരിലായിരിക്കും. റവന്യു വകുപ്പ് സേവനങ്ങള്‍ ലഭ്യമാക്കുന്ന റെലിസ് (ReLIS) പോര്‍ട്ടലുമായി വസ്തു ഉടമയുടെ മൊബൈല്‍ നമ്ബറും ആധാറും ലിങ്ക് ചെയ്യും. അതോടെ റവന്യു വകുപ്പ് നല്‍കുന്ന 12 അക്ക തണ്ടപ്പേരാകും പിന്നീട് ഭൂമി സംബന്ധമായ എല്ലാ ഇടപാടുകള്‍ക്കും ഉപയോഗിക്കേണ്ടത്.


ബിനാമി ഭൂമി വാങ്ങിക്കൂട്ടലും ക്രയവിക്രയങ്ങളും ഇതോടെ പൂര്‍ണ്ണമായും ഇല്ലാതാകുമെന്നാണ് ഏറ്റവും വലിയ മെച്ചമായി പറയുന്നത്. വസ്തു വിവരങ്ങള്‍ മറച്ച്‌ വച്ച്‌ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നവരും പിടിയിലാകും . ഒരാള്‍ക്ക് ഒന്നെന്ന മട്ടില്‍ പന്ത്രണ്ടക്ക തണ്ടപ്പേര് വരുന്നതോടെ സംസ്ഥാനത്തെ തണ്ടപ്പേരുകളുടെ എണ്ണം കുറയും. സംസ്ഥാനത്ത് എവിടെയും വസ്തുവിന്റെ കരം അടക്കാം. പരിധിയില്‍ കൂടുതല്‍ ഭൂമി കൈവശം വയ്ക്കാനാകില്ലെന്ന് മാത്രമല്ല ഭൂമി വിവരങ്ങള്‍ ഡിജിലോക്കറില്‍ സൂക്ഷിക്കുകയും ചെയ്യാം.


എന്താണീ തണ്ടപ്പേര്‍ ?


ഒരു വില്ലേജ് ഓഫീസ് പരിധിയില്‍ പോക്കു വരവ് ചെയ്യുന്ന ആധാരങ്ങള്‍ക്ക് നല്‍കുന്ന നമ്ബരാണ് തണ്ടപ്പേര്. ഒന്നുമുതലുള്ള നമ്ബരാണ് ഓരോ വില്ലേജിലും നല്‍കുന്നത്. ഇത് രേഖപ്പെടുത്തി വയ്ക്കുന്ന ബുക്കാണ് വില്ലേജ് ഓഫീസിന്റെ കൈവശം ഇരിക്കുന്ന തണ്ടപ്പേര്‍ രജിസ്റ്റര്‍ .ഒരു വില്ലേജില്‍ രണ്ടോ അതിലധികമോ ബ്ലോക്കുകള്‍ ഉണ്ടാകും. ബ്ലാക്കുകളായി തിരിച്ചാണ് സര്ഡവെ നമ്ബരും മറ്റും രേഖപ്പെടുത്തി വയ്ക്കുന്നത്. ഓരോ ബ്ലോക്കിലും ഒന്നുമുതലുള്ള നമ്ബരിലാകും തണ്ടപ്പേര്. ഒരു വില്ലേജിലെ തന്നെ രണ്ട് ബ്ലോക്കുകളിലും സ്ഥലമുള്ള വ്യക്തിക്ക് വ്യത്യസ്തമായ തണ്ടരപ്പേരുകള്‍ ഉണ്ടാകും. യുണീക്ക് തണ്ടപ്പേരു വരുമ്ബോള്‍ ഈ സംവിധാനം ആകെ മാറും . റെലിസ് പോര്‍ട്ടല്‍ വഴി കിട്ടുന്ന ഒരു തണ്ടപ്പേരിലേക്ക് ഒരു വ്യക്തിയുടെ ഭൂമി വിവരങ്ങളെല്ലാം ഉള്‍പ്പെടും .


എങ്ങനെയാണ് ലിങ്ക് ചെയ്യേണ്ടത് ?


റെലിസ് പോര്‍ട്ടലിലെ പുതിയ മെനുവില്‍ വസ്തുവിവരങ്ങള്‍ലും ആധാര്ഡ മൊബൈല്‍ നമ്ബറുകളും നല്‍കി യാല്‍ മൊബൈല്‍ ഫോണില്‍ ഓടിപി നമ്ബര്‍ കിട്ടും. അത് അപ് ലോഡ് ചെയ്യുന്നതോടെ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാകും. അതുമല്ലെങ്കില്‍ വില്ലേജ് ഓഫീസുകളില്‍ ബയോമെട്രിക്ക് സങ്കേതത്തിലൂടെയും രജിസ്ടേഷന്‍ പൂര്‍ത്തിയാക്കാം. പതിനാറിന് കല്‍പ്പറ്റയില്‍ മുഖ്യമന്ത്രിയാണ് യുണീക് തണ്ടപ്പേര് സംവിധാനം ഉദ്ഘാടനം ചെയ്യുന്നത്. ഉദ്ഘാടനത്തോട് അനുബന്ധിച്ച്‌ പോര്‍ട്ടുമായി ബന്ധപ്പെട്ട വിശദാംശങ്ങളും ലഭ്യമാകും

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad