Type Here to Get Search Results !

തൃക്കാക്കരയിൽ കെ.എസ്. അരുൺകുമാർ എൽ.ഡി.എഫ്. സ്ഥാനാർഥി



കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ. കെ.എസ്. അരുൺകുമാർ സി.പി.എം. സ്ഥാനാർഥി. സി.പി.എം. ജില്ലാകമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ. മുൻജില്ലാ സെക്രട്ടറിയുമാണ്. കെ.എസ്. അരുൺകുമാർ. കാക്കനാട് സെപ്സിലെ തൊഴിലാളി യൂണിയൻ നേതാവായ അരുൺകുമാർ കെ- റെയിലുമായി ബന്ധപ്പെട്ട മാധ്യമചർച്ചകളിലൂടെ ജനശ്രദ്ധ നേടിയിരുന്നു.

തിരഞ്ഞെടുപ്പ് ചുമതലയുള്ള കേന്ദ്രകമ്മിറ്റിയംഗം ഇ.പി. ജയരാജന്റെയും മന്ത്രി പി. രാജീവിന്റെയും സാന്നിധ്യത്തിൽ ജില്ലയിലെ മുതിർന്ന നേതാക്കൾ ചൊവ്വാഴ്ച കൂടിയാലോചിച്ച് സ്ഥാനാർഥിയുടെ കാര്യത്തിൽ ഏകദേശ ധാരണയിലെത്തിയിരുന്നു. ബുധനാഴ്ചത്തെ ചേർന്ന ജില്ലാ സെക്രട്ടേറിയറ്റിലും ജില്ലകമ്മിറ്റിയിലും ഈ പേര് ചർച്ചചെയ്ത ശേഷമാണ് അന്തിമ തീരുമാനം ഉണ്ടായത്

Top Post Ad

Below Post Ad