Type Here to Get Search Results !

Viral News: ടിക്കറ്റില്ല,കണ്ടക്ടറും ക്ലീനറുമില്ല; ഇതാണ് 'ആ' ബസ്



പാലക്കാട്: കണ്ടക്ടറില്ലാത്ത ഒരു ബസ്. ടിക്കറ്റ് എടുക്കണമെന്നില്ല ബക്കറ്റില്‍ ഇടാം. ബസ് സര്‍വ്വീസിന് പുത്തന്‍ സാധ്യതയുണ്ടാക്കുകയാണ് പാലക്കാട് വടക്കഞ്ചേരിയില്‍.

യാത്രക്കാരുടെ നന്മയെ മാത്രം വിശ്വാസത്തിലെടുത്താണ് സര്‍വ്വീസ്. വടക്കഞ്ചേരി കാടന്‍കാവില്‍ തോമസാണ് യാത്രക്കാരെ വിശ്വാസത്തിലെടുത്ത് കണ്ടക്ടറും ക്ലീനറും ഇല്ലാതെ ബസ് സര്‍വീസ് ആരംഭിച്ചിരിക്കുന്നത്. ബസില്‍ ഡ്രൈവര്‍ മാത്രമാകും ഉണ്ടാവുക. യാത്രക്കാര്‍ക്ക് ഇറങ്ങേണ്ട സ്ഥലം എത്തിയാല്‍ സ്വയം ബെല്ലടിച്ച്‌ ഇറങ്ങാം.


യാത്രക്കാര്‍ ബസില്‍ സ്ഥാപിച്ചിട്ടുള്ള 3 ബോക്സുകളില്‍ ഏതിലെങ്കിലും ഒന്നില്‍ യാത്രാക്കൂലി ഇട്ടാല്‍ മതി. ബസില്‍ ക്യാമറ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ആരുടെ കയ്യില്‍നിന്നും നിര്‍ബന്ധിച്ചു പണം വാങ്ങില്ല. എങ്കിലും സര്‍വീസ് നഷ്ടത്തിലാവില്ലെന്നും യാത്രക്കാരെ വിശ്വാസമാണെന്നും തോമസ് പറയുന്നു. വടക്കഞ്ചേരിയില്‍നിന്നു തുടങ്ങി നെല്ലിയാമ്ബാടം, തെന്നിലാപുരം, ഇരട്ടക്കുളം വഴി ആലത്തൂരിലേക്കും തിരിച്ച്‌ വടക്കഞ്ചേരിയിലേക്കുമാണ് ബസ് സര്‍വീസുകള്‍ നട‌ത്തുന്നത്.

33 സീറ്റുള്ള ബസ്സാണ് ഗ്രാമീണ വഴികളിലൂടെ ഇന്നു മുതല്‍ യാത്ര തുടങ്ങുക. ദിവസേന 7 ട്രിപ്പുണ്ടാവും. എല്ലാ ട്രിപ്പുകളിലും ഇങ്ങിനെ തന്നെ ടിക്കറ്റില്ലാതെയാണ് വണ്ടിയോടുക. ഡീസലിന് പകരം സിഎന്‍ജി ഗ്യാസ് ഉപയോഗിച്ചാണ് ബസ് ഓടുകയെന്നതും പ്രത്യേകതയുണ്ട്.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 2-ന് പി.പി.സുമോദ് എംഎല്‍എയാണ് ജനങ്ങളുടെ സ്വന്തം ബസിന്റെ ഫ്ലാഗ് ഓഫ് നിര്‍വഹിച്ചത്. മുന്‍പ് തോമസ് വനിതാ കണ്ടക്ടറെയും ക്ലീനറെയും നിയോഗിച്ച്‌ ബസ് സര്‍വീസ് നടത്തിയതും വാര്‍ത്തയായിരുന്നു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad