Type Here to Get Search Results !

UPI Scam Alert | യുപിഐയിലെ തട്ടിപ്പ് സൂക്ഷിക്കുക! ഓണ്‍ലൈനില്‍ ഇടപാട് നടത്തുമ്ബോള്‍ ഈ നിസാര തെറ്റുകള്‍ ചെയ്യരുത്ന്യൂഡെല്‍ഹി: () ഓണ്‍ലൈന്‍ പേയ്‌മെന്റുകള്‍ ഇപ്പോള്‍ സര്‍വസാധാരണമായിരിക്കുന്നു. എപ്പോള്‍ വേണമെങ്കിലും എവിടെനിന്നും ഏതാനും ക്ലികുകളിലൂടെ ഇടപാട് നടത്താമെന്നത് ഇത് ജനകീയമാക്കി മാറ്റി.

പണരഹിത ഇടപാടുകള്‍ക്കും ഓണ്‍ലൈന്‍ പേയ്‌മെന്റുകള്‍ക്കുമുള്ള ഏകീകൃത പേയ്‌മെന്റ് ഇന്റര്‍ഫേസ് അല്ലെങ്കില്‍ യുപിഐ പേയ്‌മെന്റിന്റെ ഏറ്റവും ഇഷ്ടപ്പെട്ട രീതികളിലൊന്നാണ്. എളുപ്പത്തില്‍ ഇടപാടുകള്‍ നടത്താമെന്നത് യുപിഐയെ ഒരു ജനപ്രിയ ഓപ്ഷനാക്കി മാറ്റുന്നു.


എന്നാല്‍ ഒരു പ്ലാറ്റ്ഫോം ഇത്രയധികം ഉപയോഗിക്കുമ്ബോള്‍, വഞ്ചനയുടെയും തട്ടിപ്പിന്റെയും സാധ്യതയും വര്‍ധിക്കുന്നു. യുപിഐ ഉപയോക്താക്കളുമായി ബന്ധപ്പെട്ട നിരവധി കേസുകള്‍ മുന്നില്‍ വന്നിട്ടുണ്ട്. അതിനാല്‍, ഒരു ഡിജിറ്റല്‍ ഇടപാട് നടത്തുമ്ബോള്‍ സുരക്ഷിരായിരിക്കേണ്ടത് പ്രധാനമാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ ചിലര്‍ക്ക് പറ്റുന്നതും എന്നാല്‍ ഒഴിവാക്കേണ്ടതുമായ അഞ്ച് നിസാര തെറ്റുകള്‍ പരിചയപ്പെടാം.


1. നിങ്ങളുടെ യുപിഐ പിന്‍ നമ്ബര്‍ പങ്കിടരുത്


ഏതെങ്കിലും സര്‍കാര്‍ സ്ഥാപനം അല്ലെങ്കില്‍ ബാങ്ക് അതുമല്ലെങ്കില്‍ അറിയപ്പെടുന്ന കംപനിയില്‍ നിന്നാണെന്ന് അവകാശപ്പെട്ട് വരുന്ന ഏതെങ്കിലും കസ്റ്റമര്‍ കെയര്‍ കോളുമായോ സന്ദേശങ്ങളുമായോ ഒരിക്കലും നിങ്ങളുടെ യുപിഐ പിന്‍ നമ്ബര്‍ പങ്കിടരുത്. യഥാര്‍ഥ സ്ഥാപനങ്ങള്‍ ഒരിക്കലും നിങ്ങളുടെ യുപിഐ പിന്‍ ചോദിക്കില്ല. എസ്‌എംഎസ് അയയ്ക്കുന്നവരുടെയോ വിളിക്കുന്നവരുടെയോ വിശദാംശങ്ങള്‍ എപ്പോഴും പരിശോധിക്കുക, ആരെങ്കിലും നിങ്ങളുടെ പിന്‍ വിശദാംശങ്ങള്‍ ആവശ്യപ്പെടുകയാണെങ്കില്‍, വിളിക്കുന്നയാള്‍ ഒരു തട്ടിപ്പുകാരനാണെന്ന് വ്യക്തമാണ്.


2. അജ്ഞാത പേയ്‌മെന്റ് അഭ്യര്‍ഥനകള്‍ ഒഴിവാക്കുക


മിക്ക യുപിഐ ആപുകളിലും പ്രത്യേക യുപിഐ ഐഡിയില്‍ നിന്നുള്ള പേയ്‌മെന്റ് അഭ്യര്‍ഥനകള്‍ നിരീക്ഷിക്കുന്ന ഒരു സ്പാം ഫില്‍ടര്‍ ഉണ്ട്. അത്തരത്തിലുള്ള ഏതെങ്കിലും ഐഡി കണ്ടാല്‍ അത് നിങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കും. മറുവശത്തുള്ള വ്യക്തി ഒരു വഞ്ചകനല്ലെന്ന് നിങ്ങള്‍ക്ക് 100 ശതമാനം ഉറപ്പുണ്ടെങ്കില്‍ മാത്രം ഇടപാടുമായി മുന്നോട്ട് പോകുക. നിങ്ങള്‍ക്ക് 'പണമടയ്ക്കുക' അല്ലെങ്കില്‍ 'നിരസിക്കുക' എന്ന ഓപ്ഷന്‍ ലഭിക്കും. എന്തെങ്കിലും സംശയമുണ്ടെങ്കില്‍, 'നിരസിക്കുക' തെരഞ്ഞെടുക്കണം. 'പണമടയ്ക്കുക' ഓപ്ഷന്‍ തിരഞ്ഞെടുക്കുകയാണെങ്കില്‍, ഏത് സാഹചര്യത്തിലും നിങ്ങള്‍ക്ക് തുക തിരികെ ലഭിക്കില്ല.


3. പരിശോധിച്ചുറപ്പിച്ച ആപുകള്‍ മാത്രം ഉപയോഗിക്കുക


നിങ്ങളുടെ ഉപകരണത്തില്‍ ഒരു ആപ് ഇന്‍സ്റ്റാള്‍ ചെയ്യുമ്ബോഴെല്ലാം, പ്രശ്നങ്ങള്‍ ഒന്നും ഇല്ലാത്ത ആപാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കുക. സാമ്ബത്തികപരമായ ആപോ പുതിയ ഗെയിമോ ആകട്ടെ, ഗൂഗിള്‍ പ്ലേ സ്റ്റോര്‍, വിന്‍ഡോസ് ആപ് സ്റ്റോര്‍ അല്ലെങ്കില്‍ ആപിള്‍ ആപ് സ്റ്റോര്‍ പോലുള്ള ഔദ്യോഗിക പ്ലേ സ്റ്റോറുകളില്‍ നിന്ന് മാത്രം ഡൗണ്‍ലോഡ് ചെയ്യുക. വ്യാജ ആപുകള്‍ ഡൗണ്‍ലോഡ് ചെയ്‌ത് ഇന്‍സ്‌റ്റാള്‍ ചെയ്‌താല്‍, അത് നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ കുറ്റവാളികളുമായി പങ്കിടുകയും അകൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെടുന്നതിനും കാരണമാവും.


4. നിങ്ങളുടെ യുപിഐ പിന്‍ മാറ്റിക്കൊണ്ടേയിരിക്കുക


എല്ലാ മാസവും യുപിഐ പിന്‍ മാറ്റുന്നത് പ്രധാനമാണ്. അല്ലെങ്കില്‍, നിങ്ങളുടെ അകൗണ്ട് സുരക്ഷിതമാക്കാന്‍ മൂന്ന് മാസത്തില്‍ ഒരിക്കലെങ്കിലും പിന്‍ മാറ്റുക.


5. ഇവയിലൊന്നും ക്ലിക് ചെയ്യരുത്


എസ്‌എംഎസുകളിലോ ഇമെയിലുകളിലോ ഉള്ള സംശയാസ്പദമായ ലിങ്കുകളില്‍ ഒരിക്കലും ക്ലിക് ചെയ്യരുത്: വ്യാജ ഇമെയിലുകളും എസ്‌എംഎസുകളും ആളുകളെ കുടുക്കുന്നതിനുള്ള ഏറ്റവും സാധാരണമായ രൂപങ്ങളാണ്. ഈ ലിങ്കുകള്‍ യഥാര്‍ഥമാണെന്ന് തോന്നിപ്പിക്കും. ലോടറിയുടെയോ വിദേശ ജോലിയുടെയോ രൂപത്തില്‍ നിങ്ങളുടെ ശ്രദ്ധ ആകര്‍ഷിക്കുകയും ചെയ്തേക്കാം. വിവിധ ഷോപിങ് സൈറ്റുകളുടെയും ലോഗോവെച്ച്‌ മറ്റുലിങ്കുകളും തട്ടിപ്പുകാര്‍ അയക്കാറുണ്ട്. അത്തരം ലിങ്കുകളൊന്നും പിന്തുടരരുത്, കാരണം അവ നിങ്ങളെ തട്ടിപ്പുകളുടെ സൈറ്റിലേക്ക് നയിക്കും. നിങ്ങളുടെ പണവും സ്വകാര്യ വിവരങ്ങളും ചോര്‍ത്തിയെടുക്കുകയും ചെയ്യും

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad