Type Here to Get Search Results !

Special Marriage Act | എന്താണ് സ്പെഷ്യല്‍ മാര്യേജ് ആക്‌ട്? നിങ്ങള്‍ അറിയേണ്ടതെല്ലാം



ഇന്ത്യയില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് വ്യത്യസ്തമായ നിയമവഴികള്‍ ഉണ്ട്. 1955ലെ ഹിന്ദു വിവാഹ നിയമ പ്രകാരവും (Hindu Marriage Act) 1954ലെ മുസ്ലിം വിവാഹ നിയമ പ്രകാരവും (Muslim Marriage Act) 1954 ലെ സ്പെഷ്യല്‍ മാര്യേജ് ആക്‌ട് (Special Marriage Act) പ്രകാരവും വിവാഹങ്ങള്‍ രജിസ്റ്റ‍ര്‍ ചെയ്യാനാവും

ഭ‍ര്‍ത്താവിന്‍െറയും ഭാര്യയുടെയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് ഇന്ത്യന്‍ നിയമ വ്യവസ്ഥയുടെ ഉത്തരവാദിത്വമാണ്. മതത്തിന് അതീതമായി വിവാഹം ചെയ്യുന്നവര്‍ക്ക് നിയമ പരിരക്ഷ ഉറപ്പാക്കുകയാണ് സ്പെഷ്യല്‍ മാര്യേജ് ആക്ടിന്‍െറ ലക്ഷ്യം.


1954ല്‍ ഇന്ത്യന്‍ പാ‍‍ര്‍ലമെന്‍റ് അംഗീകരിച്ച സ്പെഷ്യല്‍ മാര്യേജ് ആക്‌ട് ഇന്ത്യയിലെ എല്ലാ പൗരന്‍മാ‍ര്‍ക്കും വിദേശത്തുള്ള ഇന്ത്യന്‍ പൗരന്‍മാ‍ര്‍ക്കും മതമോ വിശ്വാസമോ പരിഗണിക്കാതെ വിവാഹം ചെയ്യുന്നതിനുള്ള അവകാശം ഉറപ്പാക്കുന്നു. 19-ാം നൂറ്റാണ്ടിന്‍െറ അവസാനം നി‍ര്‍ദ്ദേശിക്കപ്പെ ഒരു നിയമ നി‍ര്‍മ്മാണത്തില്‍ നിന്നാണ് ഈ പ്രത്യേക വിവാഹ നിയമം ഉടലെടുത്തത്. നേരത്തെ സംസ്ഥാനവും ഇപ്പോള്‍ കേന്ദ്രഭരണ പ്രദേശവുമായ ജമ്മു - കശ്മീരിലുള്ളവ‍ര്‍ക്ക് ഇന്ത്യയില്‍ ഈ നിയമം ബാധകമല്ല. എന്നാല്‍ കശ്മീരില്‍ ജിവിക്കുകയോ താമസിക്കുകയോ ചെയ്യുന്ന മറ്റ് പ്രദേശങ്ങളിലെ ഇന്ത്യക്കാ‍ര്‍ക്ക് ഈ നിയമം അനുസരിച്ച്‌ വിവാഹം ചെയ്യാവുന്നതാണ്.


സ്പെഷ്യല്‍ മാര്യേജ് ആക്‌ട്


രണ്ട് വ്യത്യസ്ത മതവിഭാഗത്തില്‍ പെട്ടവ‍ര്‍ക്ക് സ്വതന്ത്രമായി വിവാഹം ചെയ്യാന്‍ 1954ലെ സ്പെഷ്യല്‍ മാര്യേജ് ആക്‌ട് അനുമതി നല്‍കുന്നു. ഈ നിയമപ്രകാരം വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ വിവാഹ തീയതിക്ക് 30 ദിവസം മുമ്ബ് ബന്ധപ്പെട്ട രേഖകളുമായി മാര്യേജ് ഓഫീസ‍ര്‍ക്ക് നോട്ടീസ് നല്‍കണം. നിലവില്‍ ഓണ്‍ലൈനായും ഇത് ചെയ്യാനുള്ള സൗകര്യമുണ്ട്. https://www.onlinemarriageregistration.com/ വെബ്സൈറ്റില്‍ അപേക്ഷ നല്‍കാവുന്നതാണ്. വിവാഹവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ക്ക് ഓഫീസ‍റെ സന്ദര്‍ശിക്കണം. വ്യത്യസ്ത മതവിശ്വാസം പിന്തുടരുന്ന ദമ്ബതികളാണ് സ്പെഷ്യല്‍ മാര്യേജ് ആക്ടിന്‍െറ പരിധിയില്‍ വരുന്നത്.


സ്പെഷ്യല്‍ മാര്യേജ് രജിസ്റ്റ‍ര്‍ ചെയ്യുമ്ബോള്‍ ശ്രദ്ധിക്കേണ്ടത്


ഒരു മാസത്തെ നോട്ടീസ്.വിവാഹത്തിന് ആ‍ര്‍ക്കെങ്കിലും എതിര്‍പ്പുണ്ടോയെന്നറിയുന്നതിന് വേണ്ടിയാണ് ഒരു മാസം മുന്‍പ് തന്നെ നോട്ടീസ് നല്‍കേണ്ടത്. ഇതുമായി ബന്ധപ്പെട്ട് പൊതുവിജ്ഞാപനം പുറപ്പെടുവിക്കുന്നതായിരിക്കും. ഇതിനായി എല്ലാ രേഖകളും സ‍മര്‍പ്പിച്ച ശേഷം ഇരുകക്ഷികളും നേരിട്ട് ഹാജരാവണം. ഇരുവരും വിവാഹിതരാവാന്‍ പോവുന്നുവെന്ന് അറിയിച്ച്‌ കൊണ്ടുള്ള ഒരു നോട്ടീസ് രജിസ്റ്റ‍ര്‍ ഓഫീസിന്‍െറ നോട്ടീസ് ബോര്‍ഡില്‍ പതിക്കും.ഓണ്‍ലൈനായി നോട്ടീസ് ലഭിക്കുന്നത് വര്‍ഗീയ വിദ്വേഷം പരത്തുന്നു എന്ന ആ ക്ഷേപിക്കുന്നതിനടയായതിനാല്‍ നോട്ടീസ് പ്രസിദ്ധീകരിക്കുന്നത് കേരള സര്‍ക്കാര്‍ 2020 ജൂലായില്‍ നിര്‍ത്തലാക്കി.


വിവാഹിതരാവാന്‍ പോവുന്നവ‍ര്‍ക്ക് നോട്ടീസിന്‍െറ ഓരോ കോപ്പി രജിസ്ട്രേഡ് തപാലില്‍ അയക്കുകയും ചെയ്യും. ഇരുവരും നല്‍കുന്ന അഡ്രസിലായിരിക്കും കോപ്പി അയക്കുക. നോട്ടീസിന് 30 ദിവസത്തിന് ശേഷം ആരില്‍ നിന്നും സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിന് പരാതികളൊന്നും തന്നെ വരുന്നില്ലെങ്കില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള നടപടികളിലേക്ക് കടക്കും. രജിസ്ട്രേഷന് വേണ്ടി ഒരു തീയതി തീരുമാനിക്കും. ദമ്ബതികളും ഒപ്പം മൂന്ന് സാക്ഷികളും രജിസ്ട്രേഷന്‍ നടപടികള്‍ക്ക് വേണ്ടി ഹാജരാവണം

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad