ഓരോ ഇന്ത്യന്‍ പൗരനും (Indian Citizen) നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട തിരിച്ചറിയല്‍ രേഖയാണ് ആധാര്‍ കാര്‍ഡ് (Aadhaar Card).
യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (Unique Identification Authority of India) നല്‍കുന്ന 12 അക്ക ആധാര്‍ നമ്ബര്‍ പല ആവശ്യങ്ങള്‍ക്കും നിര്‍ബന്ധമാക്കിയിട്ടുണ്ട്.
ബാങ്ക് അക്കൗണ്ട് തുറക്കുന്നതിനോ സര്‍ക്കാര്‍ പദ്ധതികളില്‍ നിക്ഷേപം നടത്തുന്നതിനോ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണ്. ആധാര്‍ കാര്‍ഡിന്റെ പ്രാധാന്യം വളരെ വലുതായതുകൊണ്ട് തന്നെ നിരവധി തട്ടിപ്പുകളും നടക്കുന്നുണ്ട്. ഈ തട്ടിപ്പുകളെ മറികടക്കാന്‍ യുഐഡിഎഐ ഒരു മാസ്‌ക്ഡ് ആധാര്‍ ഐഡി (masked aadhaar id) അല്ലെങ്കില്‍ വെര്‍ച്വല്‍ ഐഡി (Virtual ID)നല്‍കുന്നുണ്ട്. ഇതില്‍ നിങ്ങളുടെ ആധാര്‍ നമ്ബര്‍ (Aadhaar Number) സുരക്ഷിതമായിരിക്കും.
എന്താണ് മാസ്‌ക് ചെയ്ത ആധാര്‍?
യുഐഡിഎഐ വെബ്‌സൈറ്റ് പ്രകാരം, ഡൗണ്‍ലോഡ് ചെയ്ത ഇ-ആധാറില്‍ നിങ്ങളുടെ ആധാര്‍ നമ്ബര്‍ മാസ്‌ക് ചെയ്യാന്‍ മാസ്‌ക് ആധാര്‍ ഓപ്ഷന്‍ നിങ്ങളെ അനുവദിക്കും. ആധാര്‍ നമ്ബറിന്റെ ആദ്യ എട്ട് അക്കങ്ങള്‍ക്ക് പകരം 'xxxx-xxxx' പോലുള്ള ചില പ്രതീകങ്ങള്‍ നല്‍കുകയാണ് ഇതിലൂടെ ചെയ്യുന്നത്. അതേസമയം ആധാര്‍ നമ്ബറിന്റെ ശേഷിക്കുന്ന നാല് അക്കങ്ങള്‍ മാത്രമേ ദൃശ്യമാകൂ. അതിനാല്‍, നമ്ബര്‍ കാണാതെ തന്നെ നിങ്ങളുടെ ആധാറിന്റെ ഇ-പകര്‍പ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള നിയമപരമായ മാര്‍ഗമാണിത്. മാസ്‌ക് ചെയ്ത ആധാര്‍ eKYC-ക്ക് ഉപയോഗിക്കാവുന്നതാണ്.
മാസ്‌ക് ചെയ്ത ആധാര്‍ എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം?
ഘട്ടം 1: https://eaadhaar.uidai.gov.in/ ലിങ്ക് തുറക്കുക.
ഘട്ടം 2: നിങ്ങളുടെ 12 അക്ക ആധാര്‍ കാര്‍ഡ് നമ്ബര്‍ നല്‍കുക.
ഘട്ടം 3: ' ഐ വാണ്ട് എ മാസ്‌ക്ഡ് ആധാര്‍' എന്ന ഓപ്ഷന്‍ ടിക്ക് ചെയ്യുക.
ഘട്ടം 4: അടുത്തതായി നിങ്ങള്‍ കാപ്ച വെരിഫിക്കേഷന്‍ കോഡ് നല്‍കണം.
ഘട്ടം 5: 'സെന്‍ഡ് ഒടിപി' എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
സ്റ്റെപ്പ് 6: ഇനി നിങ്ങള്‍ക്ക് ഇ-ആധാര്‍ കോപ്പി ഡൗണ്‍ലോഡ് ചെയ്യേണ്ടതുണ്ട്.
ഘട്ടം 7: ഇപ്പോള്‍ ഒടിപി നല്‍കി 'ഡൗണ്‍ലോഡ് ആധാര്‍' എന്നതില്‍ ക്ലിക്ക് ചെയ്യുക.
ഇത്തരത്തില്‍, നിങ്ങള്‍ക്ക് മാസ്‌ക് ചെയ്ത ആധാര്‍ പിഡിഎഫ് ഫോര്‍മാറ്റില്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ക്യാപിറ്റല്‍ ലെറ്ററിലുള്ള നിങ്ങളുടെ പേരിന്റെ ആദ്യ നാല് അക്ഷരങ്ങളും തുടര്‍ന്ന് YYYY ഫോര്‍മാറ്റിലുള്ള നിങ്ങളുടെ ജനന വര്‍ഷവും ചേര്‍ന്നതാണ് ആധാര്‍ ലെറ്റര്‍ പാസ്‌വേഡ്. ഉദാഹരണത്തിന്, നിങ്ങളുടെ പേര് ശ്യാം കുമാര്‍ എന്നും ജനന വര്‍ഷം 1987 ആണെങ്കില്‍, നിങ്ങളുടെ മാസ്‌ക് ചെയ്ത ആധാറിന്റെ പാസ്വേഡ് SHYA1987 എന്നായിരിക്കും. ഗുണഭോക്താക്കളുടെ പൂര്‍ണ്ണ ആധാര്‍ വിശദാംശങ്ങള്‍ ആവശ്യമില്ലാത്ത സന്ദര്‍ഭങ്ങളില്‍ മാസ്‌ക് ചെയ്ത ആധാര്‍ ഉപയോഗിക്കാം.