Type Here to Get Search Results !

Labour Laws | ആഴ്ചയില്‍ നാല് പ്രവൃത്തിദിവസം; ശമ്ബളത്തിലും മാറ്റം; പുതിയ തൊഴില്‍ നിയമങ്ങള്‍ നടപ്പിലാക്കാനൊരുങ്ങി കേന്ദ്രം



ജോലിസമയത്തിലും പ്രവൃത്തിദിവസങ്ങളിലും ഉള്‍പ്പെടെ അടിമുടി മാറ്റങ്ങള്‍ നിര്‍ദേശിക്കുന്ന പുതിയ തൊഴില്‍ നിയമങ്ങള്‍ (Labour Laws) ഉടന്‍ നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ (Central Government) തയ്യാറെടുക്കുന്നു.

2022 ജൂലൈ 1 മുതല്‍ കേന്ദ്ര തൊഴില്‍ മന്ത്രാലയം (Union ministry of labour and employment) നിര്‍ദേശിക്കുന്ന വ്യവസ്ഥകള്‍ പ്രാബല്യത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ട്. ജീവനക്കാരന്റെ ശമ്ബളം, പിഎഫ് സംഭാവന, ജോലി സമയം, പ്രവൃത്തിദിവസം എന്നിവയില്‍ എല്ലാം കാര്യമായ മാറ്റങ്ങള്‍ നിര്‍ദേശിക്കുന്നവയാണ് പുതിയ തൊഴില്‍ നിയമം. ഇതുസംബന്ധിച്ച്‌ എല്ലാ സംസ്ഥാനങ്ങളും ഇതുവരെ ചട്ടങ്ങള്‍ തയ്യാറാക്കിയിട്ടില്ലാത്തതിനാല്‍ പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരാന്‍ കുറഞ്ഞത് മൂന്ന് മാസമെങ്കിലും വേണ്ടിവരും.


ശമ്ബളം, സാമൂഹിക സുരക്ഷ, വ്യാവസായിക ബന്ധങ്ങളും തൊഴില്‍ സുരക്ഷയും, ആരോഗ്യ, തൊഴില്‍ സാഹചര്യങ്ങള്‍ തുടങ്ങിയ മേഖലകളില്‍ എല്ലാം മാറ്റം കൊണ്ടുവരുന്ന തൊഴില്‍ നിയമങ്ങളാകും കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുക.


പ്രവൃത്തി ദിവസങ്ങളും ജോലിസമയവും സംബന്ധിച്ചുള്ള മാറ്റമാണ് പുതിയ തൊഴില്‍ നിയമങ്ങളില്‍ നിര്‍ദേശിക്കുന്ന കാര്യങ്ങളില്‍ ഒന്ന്. പുതിയ നിയമം പ്രാബല്യത്തില്‍ വന്നാല്‍ കമ്ബനികള്‍ക്ക് ആഴ്ചയില്‍ അഞ്ച് ദിവസത്തിന് പകരം നാല് ദിവസത്തേക്ക് ജീവനക്കാരെ ജോലി ചെയ്യിപ്പിക്കാം. അതായത്, നാല് പ്രവൃത്തിദിവസങ്ങളും മൂന്ന് അവധി ദിനങ്ങളും ആയിരിക്കും ഉണ്ടാകുക. പക്ഷേ, ഈ രീതിയാണ് കമ്ബനികള്‍ നടപ്പിലാക്കുന്നതെങ്കില്‍ ഓരോ ദിവസവും ചെയ്യേണ്ട ജോലി സമയത്തില്‍ മാറ്റം വരും. ആഴ്ചയില്‍ നാല് പ്രവൃത്തി ദിവസങ്ങളാണ് ഉള്ളതെങ്കില്‍ ജീവനക്കാര്‍ക്ക് എട്ട് മണിക്കൂറിന് പകരം 12 മണിക്കൂര്‍ ആണ് ജോലി ചെയ്യേണ്ടി വരിക.


പുതിയ തൊഴില്‍ നിയമത്തിലെ വ്യവസ്ഥകള്‍ അനുസരിച്ച്‌, ജീവനക്കാരന്റെ മൊത്തം ശമ്ബളത്തിന്റെ 50 ശതമാനത്തില്‍ കൂടുതല്‍ അലവന്‍സുകള്‍ പാടില്ല. ഈ മാറ്റം നടപ്പില്‍ വരുമ്ബോള്‍ ജീവനക്കാരന്റെ കൈയില്‍ കിട്ടുന്ന ശമ്ബളം (take home salary) കുറയും. എന്നാല്‍ പ്രൊവിഡന്റ് ഫണ്ട് സംഭാവനകളും (pf contribution) ഗ്രാറ്റുവിറ്റിയും (gratuity) വര്‍ദ്ധിക്കും. തൊഴിലുടമയുടെ പിഎഫ് സംഭാവനകളും വര്‍ദ്ധിക്കും. സാധാരണയായി, തൊഴിലുടമകള്‍ ശമ്ബളത്തിന്റെ നോണ്‍-അലവന്‍സ് ഭാഗം 50 ശതമാനത്തില്‍ താഴെയായാണ് നല്‍കാറ്. അതുകൊണ്ട് തന്നെ ജീവനക്കാര്‍ക്ക് കൈയില്‍ ലഭിക്കുന്ന ശമ്ബളം ഉയര്‍ന്നതായിരിക്കും. പുതിയ മാറ്റങ്ങള്‍ നടപ്പിലാകുമ്ബോള്‍, തൊഴിലുടമകള്‍ ജീവനക്കാരുടെ അടിസ്ഥാന ശമ്ബളം വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്.


ഭൂരിഭാഗം സംസ്ഥാനങ്ങളും ഇതുസംബന്ധിച്ച കരട് നിയമങ്ങള്‍ക്ക് അന്തിമ രൂപം നല്‍കിയതിനാല്‍, ഈ പുതിയ തൊഴില്‍ നിയമങ്ങള്‍ 2022-23 സാമ്ബത്തിക വര്‍ഷത്തില്‍ നടപ്പിലാക്കാന്‍ സാധ്യതയുണ്ട്. 2021 ഫെബ്രുവരിയില്‍ ഈ കോഡുകളുടെ കരട് ചട്ടങ്ങള്‍ക്ക് അന്തിമരൂപം നല്‍കാനുള്ള നടപടികള്‍ കേന്ദ്രം പൂര്‍ത്തിയാക്കി. എന്നാല്‍ ഒരു പ്രധാനപ്പെട്ട വിഷയമായതിനാല്‍, സംസ്ഥാനങ്ങള്‍ ഇവ പെട്ടെന്ന് നടപ്പാക്കണമെന്നാണ് കേന്ദ്രം ആവശ്യപ്പെടുന്നതെന്ന് കഴിഞ്ഞ വര്‍ഷം ഒരു മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച്‌ പിടിഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad