Type Here to Get Search Results !

Fish Fry | പൊരിച്ച മീന്‍ കഴിച്ച വീട്ടമ്മ ഗുരുതരാവസ്ഥയില്‍; നഖങ്ങളില്‍ നീലനിറം



ഇടുക്കി: പൊരിച്ച മീന്‍(Fish Fry) കഴിച്ച വീട്ടമ്മ ഗുരുതരാവസ്ഥയിസ്ഥയില്‍(Critical condition). തോവാളപ്പടി വല്യാറച്ചിറ പുഷ്പവല്ലി(60) ആണ് മീന്‍ കഴിച്ചതിനെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യമുണ്ടായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.

ബുധനാഴ്ചയായിരുന്നു മീന്‍ കഴിച്ചതിനെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം ഉണ്ടായത്.


മീന്‍ കഴിച്ചതിന് പിന്നാലെ പരവേശവും തലയില്‍ പെരിപ്പും ഉണ്ടായി. നടക്കാന്‍ പറ്റാതെ വന്നതോടെ വീടിന്റെ ഭിത്തിയില്‍ പിടിച്ച്‌ നിരങ്ങി സമീപത്തെ വീട്ടിലെത്തി കാര്യം പറഞ്ഞു. ഉടനെ തന്നെ ഇവര്‍ പുഷ്പവല്ലിയെ ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയിലെത്താന്‍ വൈകിയതോടെ പുഷ്പവല്ലിയുടെ നഖങ്ങളിലടക്കം നീലനിറം വ്യാപിച്ചു.


കഴിഞ്ഞ ദിവസം, വാഹനത്തില്‍ കൊണ്ടുവന്ന കേര മീന്‍ പുഷ്പവല്ലി വാങ്ങിയിരുന്നു. അയല്‍വാസികളും മീന്‍ വാങ്ങിയെങ്കിലും പുഷ്പവല്ലിയ്ക്ക അസ്വസ്ഥ അനുഭവപെട്ടതിനാല്‍ ഉപയോഗിക്കാതെ കളഞ്ഞു.


പുഷ്പവല്ലി ഇപ്പോള്‍ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ഭക്ഷ്യസുരക്ഷാ വകുപ്പ് സ്ഥലത്തെത്തി പുഷ്പവല്ലിയില്‍ നിന്നു വിവരങ്ങള്‍ തേടി. ഒരാഴ്ച മുന്‍പ് തൂക്കുപാലം മേഖലയില്‍ പച്ചമീന്‍ മത്സ്യാവശിഷ്ടം കഴിച്ച്‌ പൂച്ചകള്‍ ചത്തിരുന്നു. പച്ചമീന്‍ കഴിച്ച കുട്ടികള്‍ക്ക് വയറുവേദനയും അനുഭവപ്പെട്ട ചികിത്സ തേടിയെന്ന് പട്ടം കോളനി മെഡിക്കല്‍ ഓഫിസര്‍ ആരോഗ്യ വകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.


ഇതിനെ തുടര്‍ന്ന് ഭക്ഷ്യ സുരക്ഷാ പരിശോധന ശക്തമാക്കാന്‍ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കിയിരുന്നു. മീനിലെ മായം കണ്ടെത്താന്‍ സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ പരിശോധന ശക്തമാക്കാനാണ് ആരോഗ്യമന്ത്രിയുടെ നിര്‍ദേശം. ആറു സ്ഥലങ്ങളിലായി നടന്ന റെയ്ഡില്‍ പഴകിയ 25 കിലോ മത്സ്യം പിടിച്ചെടുത്തിരുന്നു.


പിടിച്ചെടുത്ത മത്സ്യ സാമ്ബിളുകള്‍ തിരുവനന്തപുരത്തെ സ്റ്റേറ്റ് അനലിറ്റിക്കല്‍ ലാബിലേക്ക് അയച്ചിരിക്കുകയാണ്. ഇതിനിടെയാണ് പച്ചമീന്‍ കഴിച്ച്‌ വീട്ടമ്മയ്ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായത്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad