Type Here to Get Search Results !

കേ​ര​ളം ക​ര്‍​ണാ​ട​ക​ക്കെ​തി​രെ, സന്തോഷ് ട്രോഫി ആദ്യ സെ​മി​ഫൈ​ന​ല്‍ ഇ​ന്ന്



മലപ്പുറം: 75ാമത് സന്തോഷ് ട്രോഫി ഫുട്‌ബാള്‍ ചാമ്ബ്യന്‍ഷിപ് സെമി ഫൈനല്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം


പയ്യനാട് സ്റ്റേഡിയത്തില്‍ രാത്രി 8.30ന് ആതിഥേയരായ കേരളം അയല്‍ക്കാരായ കര്‍ണാടകയെ നേരിടും. ബംഗാളും പഞ്ചാബും ഉള്‍പ്പെട്ട ഗ്രൂപ് എയില്‍ അപരാജിതരായി മൂന്ന് ജയവും ഒരു സമനിലയും നേടി 10 പോയന്‍റോടെ ഒന്നാമതെത്തിയവരാണ് കേരളം. രണ്ട് ജയവും ഓരോ സമനിലയും തോല്‍വിയുമായി ഗ്രൂപ് ബിയില്‍ രണ്ടാം സ്ഥാനക്കാരായി ഏഴ് പോയന്‍റോടെ കര്‍ണാടകയും സെമിയിലെത്തി. വെള്ളിയാഴ്ച രണ്ടാം സെമി ഫൈനല്‍ മത്സരത്തില്‍ മുന്‍ ജേതാക്കളായ ബംഗാളും മണിപ്പൂരും ഏറ്റുമുട്ടും.


 *_മുന്‍തൂക്കം നാട്ടുകാര്‍ക്ക്_* 


തോല്‍വിയറിയാതെയാണ് കേരളത്തിന്‍റെ യാത്ര. നാല് മത്സരങ്ങളിലായി എതിര്‍വലയില്‍ പത്തിലധികം തവണ പന്തെത്തിച്ച ടീം വേറെയില്ല. വെറും മൂന്ന് ഗോള്‍ വഴങ്ങി ഇക്കാര്യത്തിലും മുന്നിലാണ്. ആതിഥേയരെന്ന നിലയില്‍ കാണികളില്‍നിന്ന് കിട്ടുന്ന കലവറയില്ലാത്ത പിന്തുണ കേരളത്തിന് നല്‍കുന്ന മാനസിക മുന്‍തൂക്കം ചെറുതല്ല.


പക്ഷേ, പ്രതിരോധത്തിലും ഫിനിഷിങ്ങിലും പോരായ്മകളുണ്ട്. ക്യാപ്റ്റന്‍ ജിജോ ജോര്‍ജും അര്‍ജുന്‍ ജയരാജുമടങ്ങിയ മധ്യനിര ഏത് ടീമിനെയും വെല്ലുന്നതാണ്. ഇതുവരെ അഞ്ച് ഗോളാണ് ജിജോയുടെ ബൂട്ടില്‍നിന്നും തലയില്‍നിന്നുമായി പിറന്നത്. രണ്ടാം പകുതിയിലെ സൂപ്പര്‍ സബുകള്‍ നൗഫലും ജെസിനും നടത്തുന്ന ആക്രമണവും എതിരാളികള്‍ക്ക് വെല്ലുവിളിയുയര്‍ത്തും. സ്ട്രൈക്കര്‍ വിഘ്നേഷ് ഇതുവരെ അക്കൗണ്ട് തുറക്കാത്തതും കാണാതിരുന്നുകൂടാ.


 *_കന്നട നിറയെ മലയാളം_* 


പരിശീലകന്‍ അടക്കം നാല് മലയാളി താരങ്ങള്‍ കര്‍ണാടക ടീമിലുണ്ട്. മിഡ്ഫീല്‍ഡര്‍മാരായി കോഴിക്കോട് വെള്ളിമാട്കുന്ന് സ്വദേശി ബാവു നിഷാദ്, പട്ടാമ്ബിക്കാരന്‍ പി.ടി. റിയാസ്, സെന്‍റര്‍ ബാക്ക് തിരുവനന്തപുരം പുതിയതുറയിലെ സിജു സ്റ്റീഫന്‍ എന്നിവര്‍ കളിക്കളത്തില്‍. കരയില്‍ തന്ത്രങ്ങള്‍ മെനഞ്ഞ് തൃശൂര്‍ സ്വദേശി ബിബി തോമസും. പോരാട്ടവീര്യത്തിന്‍റെ പ്രതീകമാണ് കര്‍ണാടക. കറുത്തകുതിരകളാവുമെന്നുറപ്പിച്ച ഒഡിഷ സര്‍വിസസിനോട് അപ്രതീക്ഷിതമായി തോല്‍വി വഴങ്ങിയപ്പോള്‍ വന്ന അവസരം മുതലെടുത്ത് ഗുജറാത്തിനെതിരെ വന്‍വിജയവുമായി അവസാന നാലിലേക്ക് മാര്‍ച്ച്‌ ചെയ്തവര്‍. ഏത് നിലവാരത്തിലേക്കുമുയരാനുള്ള കരുത്ത് ടീമിനുണ്ടെന്ന് നാല് ഗോള്‍ ജയത്തില്‍ വ്യക്തം. സിജു നയിക്കുന്ന പ്രതിരോധമാണ് കര്‍ണാടകയുടെ പ്രധാന കരുത്ത്. വിങ്ങില്‍ കമലേഷിന്‍റെ ആക്രമണവും ഗോളടി വീരന്‍ സുധീര്‍ കൊട്ടികലയുടെ ഫിനിഷിങ്ങും ടീമിന് പ്ലസാണ്.


സെമിയിലേക്കുള്ള വഴി

കേ​ര​ളം

രാ​ജ​സ്ഥാ​നെ​തി​രെ 4 -0

ബം​ഗാ​ളി​നെ​തി​രെ 2 -0

മേ​ഘാ​ല​യ​ക്കെ​തി​രെ 2 -2

പ​ഞ്ചാ​ബി​നെ​തി​രെ 2 -1

ക​ര്‍​ണാ​ട​ക

ഒ​ഡി​ഷ​ക്കെ​തി​രെ 3 -3

സ​ര്‍​വി​സ​സി​നെ​തി​രെ 1 -0

മ​ണി​പ്പൂ​രി​നെ​തി​രെ 0 -3

ഗു​ജ​റാ​ത്തി​നെ​തി​രെ 4 -0


Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad