Type Here to Get Search Results !

ഇലക്ട്രിക് സ്‌കൂട്ടറിന്‍റെ ബാറ്ററി പൊട്ടിത്തെറിച്ച് ഒരു മരണം; മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്ക്



കഴിഞ്ഞ രണ്ടു മാസത്തിനിടെ ഇലക്ട്രിക് സ്കൂട്ടറുകൾ പൊട്ടിത്തെറിക്കുന്ന നിരവധി സംഭവങ്ങളാണ് റിപ്പോർട്ടു ചെയ്തത്


ഹൈ​ദ​രാ​ബാ​ദ്: നി​സാ​മാ​ബാ​ദ് ജി​ല്ല​യി​ൽ ചാ​ർ​ജി​ങ്ങി​നി​ടെ വൈ​ദ്യു​തി സ്‌​കൂ​ട്ട​റി​ന്റെ ബാ​റ്റ​റി പൊ​ട്ടി​ത്തെ​റി​ച്ച് വ​യോ​ധി​ക​ൻ മ​രി​ച്ചു. മൂ​ന്നു​പേ​ർ​ക്ക് ​പൊ​ള്ള​ലേ​റ്റു. വ്യാഴായ്ച പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം. 80 വ​യ​സ്സു​ള്ള ബി. ​രാ​മ​സ്വാ​മി​യാ​ണ് മ​രി​ച്ച​ത്.


ഇ​ല​ക്ട്രി​ക് ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ന്റെ വേ​ർ​പെ​ടു​ത്താ​വു​ന്ന ബാ​റ്റ​റി മു​റി​യി​ൽ ചാ​ർ​ജ് ചെ​യ്യു​ന്ന​തി​നി​ടെ പൊ​ട്ടി​ത്തെ​റി​ച്ച് തീ​പി​ടി​ക്കു​ക​യാ​യി​രു​ന്നു. സ്കൂ​ട്ട​ർ നി​ർ​മാ​താ​ക്ക​ളാ​യ പ്യു​വ​ർ ഇ.​വി​ക്കെ​തി​രെ കേ​സെ​ടു​ത്ത​താ​യി പൊ​ലീ​സ് അ​റി​യി​ച്ചു. 


സമീപകാലത്തായി ഇലക്ട്രിക് സ്കൂട്ടറുകൾക്ക് തീപിടിക്കുന്ന സംഭവങ്ങൾ വർധിക്കുകയാണ്.

കഴിഞ്ഞ രണ്ടു മാസത്തിനിടെ ഇലക്ട്രിക് സ്കൂട്ടറുകൾ പൊട്ടിത്തെറിക്കുന്ന നിരവധി സംഭവങ്ങൾ റിപ്പോർട്ടു ചെയ്തിട്ടുണ്ട്. ഈ സംഭവങ്ങളിൽ ചിലർക്ക് ജീവൻ നഷ്ടപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു.


മഹാരാഷ്ട്രയിലെ നാസിക്കിൽ ട്രക്കിൽ കൊണ്ടുപോകുകയായിരുന്ന 20 ഇലക്ട്രിക് സ്കൂട്ടറുകൾ കഴിഞ്ഞയാഴ്ച കത്തിനശിച്ചിരുന്നു. ജിതേന്ദ്ര ഇ.വി എന്ന കമ്പനിയുടെ സ്കൂട്ടറുകളാണ് കത്തിനശിച്ചത്. മാർച്ച് 26ന് ഒലയുടെ എസ്1 പ്രൊ സ്കൂട്ടറിന് പൂനയിൽ തീപിടിച്ചിരുന്നു. തമിഴ്നാട്ടിലെ വെല്ലൂരിൽ ഇലക്ട്രിക് സ്കൂട്ടറിന് തീപ്പിടിച്ച് 13കാരിയും പിതാവും മരിച്ചിരുന്നു. ബാറ്ററി ചാർജ് ചെയ്യാൻ വെച്ച് ഉറങ്ങുന്നതിനിടെയായിരുന്നു അപകടം.


തീപിടിത്ത സംഭവങ്ങൾ ഇടക്കിടെ റിപ്പോർട്ട് ചെയ്യുന്നത് കുതിപ്പ് നടത്താനൊരുങ്ങുന്ന ഇലക്ട്രിക് വാഹന മേഖലക്ക് തിരിച്ചടിയാകുമോയെന്ന ആശങ്കയുണ്ട്. 2020-21 സാമ്പത്തിക വർഷത്തിൽ രാജ്യത്ത് 1,34,821 ഇലക്ട്രിക് വാഹനങ്ങൾ രജിസ്റ്റർ ചെയ്ത സ്ഥാനത്ത് 2021-22ൽ 4,29,417 വാഹനങ്ങളാണ് രജിസ്റ്റർ ചെയ്തത്.


തീപിടിത്ത സംഭവങ്ങൾ വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ 

ഇതിനെക്കുറിച്ച് അന്വേഷിക്കാനും പരിഹാര നടപടികൾ ശുപാർശ ചെയ്യാനും ഒരു വിദഗ്ധ സമിതി രൂപീകരിച്ചിട്ടുണ്ടെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്‌കരി അറിയിച്ചു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad