തിരുവനന്തപുരം: കാര്‍ മാത്രം സ്വന്തമായുള്ളയാള്‍ക്ക് ബൈക്ക് യാത്രയില്‍ ഹെല്‍മറ്റ് വെയ്ക്കാത്തതിന് പിഴ.
മോട്ടോര്‍ വാഹനവകുപ്പിന്റെ ക്യാമറയില്‍ പതിഞ്ഞ ബൈക്കിന്റെ ഫോട്ടോ സഹിതമാണ് തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശിയായ അജിത്തിന് നോട്ടീസയച്ചിരിക്കുന്നത്. നമ്ബര്‍ മാത്രമല്ല, വാഹനവും കാര്‍ തന്നെയാണെന്ന് കാട്ടിയാണ് ഹെല്‍മറ്റ് വെക്കാത്തതിനുള്ള പിഴയെന്നതാണ് വിചിത്രം. സംഭവത്തില്‍ പരാതി നല്‍കാനൊരുങ്ങുകയാണ് അജിത്ത്
സത്യമായിട്ടും തന്റെ കയ്യില്‍ ഈ കാറു മാത്രമേയുള്ളൂവെന്ന് ആണയിട്ടു പറയുകയാണ് അജിത്ത്. കാറ് റോഡിലിറക്കിയിട്ട് തന്നെ ഒരു മാസം കഴിഞ്ഞുവെന്നും അജിത്ത് വിശദീകരിക്കുന്നു. അപ്പോഴാണ് ഹെല്‍മറ്റ് വെയ്ക്കാതെ ബൈക്കോടിച്ചതിന് ഒരാഴ്ച്ച മുന്‍പ് 500 രൂപ പിഴയടക്കണമെന്ന ചെലാന്‍ വീട്ടിലെത്തിയത്.
കെ.എല്‍ 21 ഡി 9877 ആണ് അജിത്തിന്റെ കാര്‍ നമ്ബര്‍. ബൈക്കിന്റേത് സൂക്ഷിച്ചു നോക്കിയാല്‍ അവസാന നാലക്കം 9811 ആണെന്നാണ് കാണാനാവുന്നത്. ഇങ്ങനെയാണ് തന്റെ പേരില്‍ തെറ്റായി ചെലാന്‍ വന്നതെന്നാണ് അജിത്ത് പറയുന്നത്. ആളുമാറിയാണെങ്കിലും 2021 ഡിസംബര്‍ 7 ലെ നിയമലംഘനത്തിന്റ പിഴയാണ് കഴിഞ്ഞയാഴ്ച്ച അജിത്തിന്റെ കൈയിലെത്തിയിരിക്കുന്നത്. ഏതായാലും മോട്ടോര്‍ വാഹനവകുപ്പിന് പരാതി നല്‍കാന്‍ ഒരുങ്ങുകയണ് അജിത്.