Type Here to Get Search Results !

ബ്രിട്ടനോട് പൊരുതി ജയിച്ച മഹാത്മാഗാന്ധിയുടെ സബര്‍മതി ആശ്രമത്തില്‍ എത്തി ഗാന്ധിജിയുടെ ചര്‍ക്കയില്‍ നൂല്‍ നൂറ്റ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ! ഗാന്ധി ശിഷ്യന്‍ എഴുതിയ പുസ്തകം ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് സമ്മാനിച്ച്‌ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര ഭായ് പട്ടേല്‍



ഡല്‍ഹി: രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഇന്ത്യയിലെത്തിയത് രാജ്യത്തിന്റെ ഹൃദ്യമായ സ്വീകരണം ഏറ്റുവാങ്ങിയെന്ന് റിപ്പോര്‍ട്ട് .

ഇന്ത്യയിലെത്തിയ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായിഓദ്യോഗിക കൂടിക്കാഴ്ച നടത്തും. നാളെയാണ് ഈ നിര്‍ണായക കൂടിക്കാഴ്ച നടക്കുക. സുപ്രധാനമായ യുക്രെയ്ന്‍ വിഷയം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഈ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും എന്നാണ് റിപ്പോര്‍ട്ടുകള്‍ .


വ്യാഴാഴ്ച രാവിലെ അഹമ്മദാബാദിലെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി സബര്‍മതി ആശ്രമം സന്ദര്‍ശിച്ചു. മഹാത്മാഗാന്ധിയുടെ പ്രസിദ്ധമായ ചര്‍ക്കയില്‍ അദ്ദേഹം നൂല്‍ നൂറ്റു. വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ പങ്കിട്ട ഒരു വീഡിയോയില്‍ ജോണ്‍സണ്‍ സ്പിന്നിംഗ് വീലിനു മുന്നില്‍ ഇരിക്കുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടെ വൈറലായി .


ഇന്ന് രാവിലെയോടെ അഹമ്മദാബാദില്‍ എത്തിയ ബോറിസ് ജോണ്‍സണ്‍ നേരെ സബര്‍മതി ആശ്രത്തിലേക്കാണ് പോയത്‌. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര ഭായ് പട്ടേലും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ആശ്രമത്തില്‍, ബ്രിട്ടീഷുകാരുടെ സാമ്രാജ്യത്തത്തോട് പൊരുതി ജയിച്ച രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ചിത്രങ്ങള്‍ സന്ദര്‍ശിച്ച ജോണ്‍സണ്‍ മഹാത്മാവിന്റെ സ്വന്തം ചര്‍ക്കയില്‍ നൂല്‍ നൂല്‍ക്കാന്‍ താല്പര്യം പ്രകടിപ്പിക്കുകയായിരുന്നു .


ആശ്രമത്തിലുള്ള രണ്ട് സ്ത്രീകള്‍ അദ്ദേഹത്തെ ചര്‍ക്ക ഉപയോഗിക്കാന്‍ പഠിപ്പിക്കുന്ന വീഡിയോയും സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. ശ്രദ്ധയോടെ എല്ലാം കേട്ടിരിക്കുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രിയെയും വീഡിയോയില്‍ കാണാം.


“സബര്‍മതി ആശ്രമത്തില്‍ വരാന്‍ കഴിഞ്ഞത് മഹത്തായ ഒരു ഭാഗ്യമാണ്, ലോകത്തെ മികച്ചതാക്കി മാറ്റാന്‍ മഹാത്മാ ഗാന്ധി സത്യത്തിന്റെയും അഹിംസയുടെയും ലളിതമായ തത്വങ്ങള്‍ എങ്ങനെ സമാഹരിച്ചുവെന്ന് മനസിലാക്കാന്‍ കഴിഞ്ഞു,” സന്ദര്‍ശക പുസ്തകത്തില്‍ ജോണ്‍സണ്‍ എഴുതി.


ഇന്ത്യന്‍ സ്വാതന്ത്ര്യത്തെ പിന്തുണച്ചിരുന്ന ബ്രിട്ടീഷ് അനുഭാവിയും മഹാത്മാഗാന്ധിയുടെ ശിഷ്യനുമായിരുന്ന മഡലീന്‍ സ്ലേഡ് എഴുതിയ 'ദി സ്പിരിറ്റ്‌സ് പില്‍ഗ്രിമേജ്' എന്ന പുസ്തകം ബോറിസ് ജോണ്‍സന് സമ്മാനിച്ചു.

Top Post Ad

Below Post Ad