Type Here to Get Search Results !

മത്സ്യം നല്ലതാണോ എന്നറിയാന്‍ ഇതാ അഞ്ച് വഴികള്‍



സംസ്ഥാന വ്യാപകമായി ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയില്‍ കേടായ ആയിരക്കണക്കിന് കിലോ മത്സ്യമാണ് പിടികൂടിയത്.

ഈ സാഹചര്യത്തില്‍ നമുക്ക് മുന്നിലെത്തുന്ന മത്സ്യം ശുദ്ധമാണോ പഴകിയതാണോ എന്ന സംശയം സ്വാഭാവികമാണ്.


ആശങ്കകള്‍ ഒഴിവാക്കി എങ്ങനെ നല്ല മത്സ്യം തെരഞ്ഞെടുക്കാന്‍ ചില വഴികളുണ്ട്. അത്തരത്തിലുള്ള അഞ്ച് എളുപ്പമാര്‍ഗങ്ങള്‍ ഇവയാണ്.


1. മത്സ്യങ്ങള്‍ക്ക് സ്വാഭാവികമായ തിളക്കമുണ്ടാവും.


2. ദുര്‍ഗന്ധം ഉണ്ടാവില്ല.


3. ഫ്രഷ് മത്സ്യത്തിന്റെ മാംസത്തിന് ഉറപ്പുള്ളതായിരിക്കും. ചെറുതായി അമര്‍ത്തുമ്ബോള്‍ തന്നെ കുഴിഞ്ഞ് പോവുകയും അതേ അവസ്ഥയില്‍ തുടരുകയും ചെയ്താല്‍ അത് ചീഞ്ഞ മത്സ്യമാണ്.


4.കലങ്ങിയ കണ്ണുകള്‍ ചീഞ്ഞ മത്സ്യത്തിന്റെ ലക്ഷണമാണ്. ഫ്രഷ് മത്സ്യങ്ങള്‍ക്ക് യാതൊരു നിറ വ്യത്യാസവുമില്ലാത്ത നല്ല തിളങ്ങുന്ന കണ്ണുകളായിരിക്കും.


5. ഫ്രഷ് മത്സ്യത്തിന്റെ ചെകിള പൂക്കള്‍ക്ക് നല്ല ചുവപ്പ് നിറം കാണാം. പഴകിയ മത്സ്യത്തിന് തവിട്ട് നിറത്തിലോ ഇരുണ്ടതോ ആയ ചെകിളപ്പൂക്കള്‍ കാണപ്പെടും.

Top Post Ad

Below Post Ad