Type Here to Get Search Results !

മുഖ്യമന്ത്രിയുടെ പേരില്‍ വ്യാജ വാട്‌സ്‌ആപ്പ് പ്രൊഫൈലുണ്ടാക്കി തട്ടിപ്പ്; പിന്നില്‍ ഉത്തരേന്ത്യന്‍ സംഘം



തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വജയന്റെ പേരില്‍ വ്യാജ വാട്‌സ്‌ആപ്പ് പ്രൊഫൈല്‍ നിര്‍മ്മിച്ച്‌ പണം തട്ടാന്‍ ശ്രമം.

ഇതിന് പിന്നില്‍ ഉത്തരേന്ത്യന്‍ സംഘമെന്നാണ് പൊലീസ് നിഗമനം.


പണമാവശ്യപ്പെട്ടവര്‍ കൈമാറിയ അക്കൗണ്ട് നമ്ബറുകള്‍ പരിശോധിച്ചപ്പോഴാണ് തട്ടിപ്പിന് പിന്നില്‍ ഉത്തരേന്ത്യന്‍ സംഘമാണെന്ന് പൊലീസ് കണ്ടെത്തിയത്. സന്ദേശം അയച്ച ഫോണിന്റെ ഐപി മേല്‍വിലാസം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് വാട്‌സ്‌ആപ്പ് അധികൃതരെ സമീപിച്ചു.

മുഖ്യമന്ത്രിയുടെ പേരില്‍ വ്യാജ വാട്‌സ്‌ആപ്പ് പ്രൊഫൈലുണ്ടാക്കി ആളുകളില്‍ നിന്ന് പണം തട്ടുകയായിരുന്നു. തമിഴ്‌നാട് സ്വദേശിയുടെ ഫോണ്‍നമ്ബര്‍ ഹാക്ക് ചെയ്താണ് സംഘം തട്ടിപ്പ് നടത്തിയത്. സ്പീക്കര്‍ എംബി രാജേഷ്, ഡിജിപി അനില്‍ കാന്ത് എന്നിവരുടെ പേരിലും സമാന രീതിയില്‍ തട്ടിപ്പ് നടന്നിരുന്നു

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad