മഞ്ചേരി> സന്തോഷ് ട്രോഫി ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിലെ കലാശപ്പോരാട്ടത്തിൽ കേരളത്തിനെതിരെ ബംഗാൾ. രണ്ടാം സെമിയിൽ മണിപ്പുരിനെ രണ്ട് ഗോളിന് കീഴ്പ്പെടുത്തിയാണ് ബംഗാൾ ഫൈനലിൽ കടന്നത്. മെയ് രണ്ടിന് രാത്രി എട്ടരയ്‌ക്കാണ് ഫൈനൽ.
മൂന്ന് മിനിറ്റിനുള്ളിൽ രണ്ട് ഗോളടിച്ച് ബംഗാൾ ആധിപത്യം ഉറപ്പിച്ചു. മൂന്നാംമിനിറ്റിൽ സുജിത് സിങ്ങും ആറാംമിനിറ്റിൽ എം ഡി ഫർദിൻ അലി മൊല്ലയും മണിപ്പുരിന്റെ ഗോൾവല കുലുക്കി