Type Here to Get Search Results !

ബില്‍ അടയ്ക്കാത്തതിന് ഫ്യൂസ് ഊരി; കെഎസ്‌ഇബി ജീവനക്കാരനെ ഓഫീസില്‍ കയറി മര്‍ദിച്ച്‌ വീട്ടുടമ



കോഴിക്കോട്: ഫ്യൂസൂരിയതിന്റെ പേരില്‍ വീട്ടുടമ കെഎസ്‌ഇബി ജീവനക്കാരനെ ഓഫീസില്‍ കയറി മര്‍ദിച്ചെന്ന് പരാതി.

കോഴിക്കോട് പുതുപ്പാടിയില്‍ ഓഫീസില്‍ രമേശനാണ് മര്‍ദനമേറ്റത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം നടന്നത്.


മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചെന്ന് പറഞ്ഞ് കെഎസ്‌ഇബി ഓഫീസിലെത്തിയ എലോക്കര സ്വദേശി നഹാസ് സീനിയര്‍ സൂപ്രണ്ടിനോടടക്കം കലഹിച്ചിരുന്നു. ശേഷം പുറത്ത് നിന്നിരുന്ന രമേശനെ നഹാസ് തിരിച്ചുപോകും വഴി മര്‍ദിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്. തുടര്‍ന്ന് മര്‍ദനമേറ്റ രമേശന്‍ താമരശേരി പൊലീസില്‍ പരാതി നല്‍കുകയും പൊലീസ് കേസെടുക്കുകയും ചെയ്തു. മര്‍ദിച്ച ശേഷം തിരിച്ചുപോയ നഹാസ് കൂടുതല്‍ ആളെ കൂട്ടി ഓഫീസിലേയ്ക്ക് മടങ്ങിയെത്തിയെന്നും ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്നും രമേശന്‍ പറയുന്നു. സംഭവത്തില്‍ കെഎസ്‌ഇബി വര്‍ക്കേഴ്സ് യൂണിയന്‍ സിഐടിയുവിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തി. മര്‍ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തായിട്ടുണ്ട്.


അതേസമയം, മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചത് ചോദ്യം ചെയ്തതിന് ഉദ്യോഗസ്ഥരും ജീവനക്കാരും അപമാനിച്ചെന്നാണ് നഹാസിന്റെ പരാതി. ബില്ലടയ്ക്കാനുള്ള സമയം കഴിഞ്ഞതിനാല്‍ ഓണ്‍ലൈന്‍ വഴി പണം നല്‍കാന്‍ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടതും തര്‍ക്കത്തിന് കാരണമായി. സൂപ്രണ്ടും ജീവനക്കാരും ചേര്‍ന്ന് തന്നെ ആക്രമിച്ചെന്നും നഹാസ് പരാതിയില്‍ പറയുന്നു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad