ന്യൂയോര്‍ക്ക്: ഇന്ത്യന്‍ വ്യവസായ പ്രമുഖന്‍ ഗൗതം അദാനി ലോകത്തെ അഞ്ചാമത്തെ ശതകോടീശ്വരന്‍.
നിക്ഷേപകന്‍ വാറന്‍ ബഫറ്റിനെ മറികടന്നാണ് അദാനി അഞ്ചാം സ്ഥാനത്തെത്തിയത്. ഫോര്‍ബ്‌സ് പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ചാണ് അദാനി അഞ്ചാം സ്ഥാനം കൈവരിച്ചത്.
ഫോബ്‌സ് പട്ടിക പ്രകാരം സ്‌പേസ് എക്‌സിന്റെയും ടെസ്ലയുടെ മേധാവി ഇലോണ്‍ മസ്‌കിനാണ് ആണ് ആദ്യ സ്ഥാനത്ത്. 269.7 ബില്യണ്‍ യുഎസ് ഡോളറാണ് മസ്‌കിന്റെ സമ്ബാദ്യം. പിന്നാലെ ആമസോണ്‍ മേധാവി ജെഫ് ബെസോസ് (170.2 ബില്യണ്‍ യുഎസ് ഡോളര്‍), എല്‍എംവിഎച്ച് ഉടമ ബെര്‍നാര്‍ഡ് അര്‍നൗള്‍ട്ട് (166.8 ബില്യണ്‍ യുഎസ് ഡോളര്‍), മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ് (130.2 ബില്യണ്‍ യുഎസ് ഡോളര്‍) എന്നിവരും രണ്ടു മുതല്‍ നാലു വരെ സ്ഥാനങ്ങളില്‍ ഉണ്ട്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും എംഡിയുമായ മുകേഷ് അംബാനി 104.2 ബില്യണ്‍ യുഎസ് ഡോളറുമായി എട്ടാം സ്ഥാനത്തുണ്ട്.
ഫോബ്‌സ് മാസികയുടെ റിയല്‍ ടൈം ബില്യണേഴ്‌സ് പട്ടികയില്‍ അദാനിയുടെയും കുടുംബത്തിന്റെയും ആകെ സ്വത്ത് തിങ്കള്‍ രാവിലെ 123.2 ബില്യണ്‍ യുഎസ് ഡോളറും ബഫറ്റിന്റേത് 121.7 ബില്യണ്‍ യുഎസ് ഡോളറുമാണ്. വ്യാവസായിക പ്രമുഖനായ ഗൗതം അദാനി 2022ല്‍ മാത്രം നേടിയ സമ്ബാദ്യം 43 ബില്യണ്‍ ഡോളറാണ്. ബ്ലൂംബര്‍ഗ് ബില്യണയര്‍ ഇന്‍ഡക്സ് പ്രകാരം അദാനിയുടെ പോര്‍ട്ട്ഫോളിയോയില്‍ 56.2 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.