Type Here to Get Search Results !

രോഗി മരിച്ചെന്ന കാരണത്താല്‍ മാത്രം മെഡിക്കല്‍ അശ്രദ്ധയുടെ പേരില്‍ ഡോക്ടറെ കുറ്റക്കാരനാക്കാനാവില്ല: സുപ്രീംകോടതി



ന്യൂഡല്‍ഹി: രോഗിയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല എന്ന കാരണത്താല്‍ മാത്രം മെഡിക്കല്‍ അശ്രദ്ധയുടെ പേരില്‍ ഡോക്ടറെ ഉത്തരവാദിയാക്കാനാവില്ലെന്ന് സുപ്രീം കോടതി.

ആരോ​ഗ്യ പ്രശ്നങ്ങളെല്ലാം മാറി രോ​ഗി സുഖമായി വീട്ടിലേക്ക് മടങ്ങുമെന്ന് ഒരു ഡോക്ടര്‍ക്കും ഉറപ്പ് നല്‍കാന്‍ കഴിയില്ലെന്നാണ് സുപ്രീംകോടതി ചൂണ്ടിക്കാണിച്ചത്.


ശസ്ത്രക്രിയയ്ക്ക് ശേഷം ഡോക്ടര്‍മാരുടെ അശ്രദ്ധ മൂലമാണ് തന്റെ ഭര്‍ത്താവ് മരിച്ചതെന്ന് ആരോപിച്ച്‌ ഭാര്യ സുപ്രീംകോടിയെ സമീപിക്കുകയായിരുന്നു. ജസ്റ്റിസ് അജയ് രസ്തോഗി, ജസ്റ്റിസ് അഭയ് എസ് ഓക എന്നിവരടങ്ങിയ ബെഞ്ചാണ് ​ഹര്‍ജി പരി​ഗണിച്ചത്. ഡോക്ടര്‍മാരുടെ അശ്രദ്ധ മൂലമാണ് തന്റെ ഭര്‍ത്താവ് മരിച്ചതെന്നും നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ട് ദേശീയ ഉപഭോക്തൃ കമ്മിഷനെയാണ് നേരത്തെ ഭാര്യ സമീപിച്ചത്.


എന്നാല്‍ കമ്മിഷന്‍ ഈ ആരോപണം തള്ളി. ശസ്ത്രക്രിയാ സമയത്തോ തുടര്‍പരിചരണ വേളയിലോ ഡോക്ടര്‍മാര്‍ അശ്രദ്ധ കാട്ടിയിട്ടില്ലെന്ന കമ്മിഷന്റെ നിഗമനം അപ്പീല്‍ പരിഗണിക്കവേ അം​ഗീകരിച്ചാണ് സുപ്രീം കോടതി ഹര്‍ജി തള്ളിയത്. ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള മെഡിക്കല്‍ അശ്രദ്ധയുടെ ഭാ​ഗമായാണ് അദ്ദേഹം മരിച്ചതെന്ന് കണക്കാക്കാനാവില്ലെന്നാണ് കമ്മിഷന്‍ വിലയിരുത്തിയത്. 1996 ഫെബ്രുവരി 3നാണ് രോ​ഗി മരിച്ചത്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad