Type Here to Get Search Results !

രാജ്യസുരക്ഷക്ക് ഭീഷണിയെന്ന്; 68 കോടി കാഴ്ചക്കാരുള്ള 16 യുട്യൂബ് ചാനലുകള്‍ക്ക് വിലക്ക്



ന്യൂഡല്‍ഹി: ഇന്ത്യ, പാകിസ്താന്‍ എന്നിവിടങ്ങളില്‍നിന്നുള്ള 16 യു ട്യൂബ് വാര്‍ത്താ ചാനലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം.

10 ഇന്ത്യന്‍ ചാനലുകള്‍ക്കും ആറ് പാകിസ്താന്‍ ചാനലുകള്‍ക്കുമാണ് വിലക്ക്. രാജ്യസുരക്ഷയെ ബാധിക്കുന്ന തരത്തില്‍ വ്യാജപ്രചാരണങ്ങള്‍ നടത്തിയതിനാണ് നടപടി. ഈ ചാനലുകള്‍ക്ക് ഏതാണ്ട് 68 കോടിയിലധികം കാഴ്ചക്കാരുണ്ടെന്നും മന്ത്രാലയം അറിയിച്ചു.


'രാജ്യ സുരക്ഷ, ഇന്ത്യയുടെ വിദേശബന്ധങ്ങള്‍, സാമുദായിക സൗഹാര്‍ദം, പൊതു ഉത്തരവ് എന്നിവ സംബന്ധിച്ച്‌ വ്യാജവാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളിലൂടെ ഇവ പ്രചരിപ്പിക്കുന്നതായി കണ്ടെത്തി. 2021ലെ ഐ.ടി ചട്ടങ്ങളിലെ റൂള്‍ 18 പ്രകാരം ഈ ഡിജിറ്റല്‍ വാര്‍ത്താ പ്രസാധകരാരും മന്ത്രാലയത്തിന് വിവരങ്ങള്‍ നല്‍കിയിരുന്നില്ല.


ചില ഇന്ത്യന്‍ ചാനലുകള്‍ പ്രസിദ്ധീകരിച്ച ഉള്ളടക്കത്തില്‍ ഒരു സമുദായത്തെ ഭീകരസ്വഭാവമുള്ളതായി ചിത്രീകരിക്കുകയും അത് വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്തുകയും ചെയ്തു'- മന്ത്രാലയം വാര്‍ത്താകുറിപ്പില്‍ പറയുന്നു. ഈ മാസം അഞ്ചിന് ഇതേ കാരണത്താല്‍ നാല് പാക് ചാനലുകള്‍ അടക്കം 22 യുട്യൂബ് ചാനലുകള്‍ സര്‍ക്കാര്‍ വിലക്കിയിരുന്നു. കഴിഞ്ഞ ഡിസംബര്‍, ജനുവരി മാസങ്ങളിലായി 55 യു ട്യൂബ് ചാനലുകള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.


വിലക്കേര്‍പ്പെടുത്തിയ ചാനലുകള്‍:


ഇന്ത്യന്‍ ചാനലുകള്‍


സൈനി എജ്യുക്കേഷന്‍ റിസര്‍ച്ച്‌


ഹിന്ദി മെയിന്‍ ദേഖോ


ടെക്നിക്കല്‍ യോഗേന്ദ്ര


ആജ് തെ ന്യൂസ്


എസ്.ബി.ബി ന്യൂസ്


ഡിഫന്‍സ് ന്യൂസ് 24*7


ദ് സ്റ്റഡി ടൈം


ലേറ്റസ്റ്റ് അപ്ഡേറ്റ്


എം.ആര്‍.എഫ് ടി.വി ലൈവ്


തഹാഫുസ്-ഇ-ദീന്‍-ഇന്ത്യ


പാകിസ്താന്‍ ചാനലുകള്‍


ആജ്തക് പാകിസ്താന്‍


ഡിസ്കവര്‍ പോയിന്റ്


റിയാലിറ്റി ചെക്സ്


കൈസര്‍ ഖാന്‍


ദ് വോയിസ് ഓഫ് ഏഷ്യ


ബോല്‍ മീഡിയ ബോല്‍

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad