ഈ വര്‍ഷത്തെ ആദ്യത്തെ സൂര്യഗ്രഹണം സംഭവിക്കുന്നത് ഏപ്രില്‍ 30-നാണ്. ഈ ദിനത്തില്‍ നാം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അന്നേ ദിവസം തന്നെയാണ് ശനി അമാവാസ്യയും വരുന്നുണ്ട്. ശനിയാഴ്ച തെക്ക്, പടിഞ്ഞാറ്-ദക്ഷിണ അമേരിക്ക, പസഫിക് സമുദ്രം, അറ്റ്‌ലാന്റിക്, അന്റാര്‍ട്ടിക് സമുദ്രം എന്നിവയുടെ ഭാഗങ്ങളില്‍ ആണ് ഗ്രഹണം സംഭവിക്കുന്നത്. ഈ വര്‍ഷത്തെ ആദ്യത്തെ സൂര്യ ഗ്രഹണം സംഭവിക്കുന്നത് ഏപ്രില്‍ 30-നാണ്. രണ്ടാമത്തേത് 2022 ഒക്ടോബര്‍ 25-നാണ് നടക്കുന്നത്. ജ്യോതിഷവുമായി ബന്ധപ്പെട്ട് വളരെ പ്രധാനപ്പെട്ട ദിനമാണ് ഈ സൂര്യഗ്രഹണ ദിനം.
2022-ല്‍ ആകെ രണ്ട് സൂര്യഗ്രഹണങ്ങളും രണ്ട് ചന്ദ്രഗ്രഹണങ്ങളുമാണ് സംഭവിക്കുന്നത്. അതുകൊണ്ട് തന്നെ ഈ രണ്ട് ഗ്രഹണങ്ങളും വളരെയധികം പ്രാധാന്യത്തോടെ വേണം കാണേണ്ടത്. ചന്ദ്രന്‍ സൂര്യനും ഭൂമിക്കും ഇടയില്‍ വരുമ്പോഴാണ് സൂര്യഗ്രഹണം സംഭവിക്കുന്നത്. ഈ സമയം സൂര്യന്‍ ഭാഗികമായി മറക്കപ്പെടുന്ന അവസ്ഥയുണ്ടാവുന്നുണ്ട്. സൂര്യനും ചന്ദ്രനും ഒരു ദിശയില്‍ വരുമ്പോളാണ് ഗ്രഹണം സംഭവിക്കുന്നത്. ജ്യോതിശാസ്ത്രപരമായി ഈ ദിനം അല്‍പം മോശമായാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ വളരെയധികം വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും ഇതിന് പിന്നിലുണ്ട് എന്നതാണ്.
സൂര്യഗ്രഹണത്തില്‍ പൊതുവേ നാല് തം ഗ്രഹണങ്ങളാണ് ഉള്ളത്. അതില്‍ സൂര്യനും ചന്ദ്രനും ഭൂമിയും കൃത്യമായി പൊരുത്തപ്പെടാതെ വരുന്നതാണ്. ഈ ദിനത്തില്‍ ചന്ദ്രന്‍ സൂര്യനെ ഭാഗികമായി മാത്രം വലയത്തിലാക്കുന്നത് വഴി ഭാഗിക സൂര്യഗ്രഹണമാണ് സംഭവിക്കുന്നത്. ഗ്രഹണ ദിനത്തില്‍ ഇത് എവിടെ നിന്ന് കാണപ്പെടുന്നു എന്ന് നമുക്ക് നോക്കാം. ഏപ്രില്‍ 30-ന് തെക്ക്, പടിഞ്ഞാറ്-ദക്ഷിണ അമേരിക്ക, പസഫിക് സമുദ്രം, അറ്റ്‌ലാന്റിക്, അന്റാര്‍ട്ടിക്ക് സമുദ്രങ്ങള്‍ എന്നീ ഇടങ്ങളില്‍ ഗ്രഹണം പ്രത്യക്ഷമാവും. ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയം (IST) അനുസരിച്ച് ശനിയാഴ്ച 12:15-നാണ് ഗ്രഹണം ആരംഭിക്കുന്നത്. ഇത് 4.07 വരെ തുടരുന്നുണ്ട്. എന്നാല്‍ ഇന്ത്യയില്‍ ഗ്രഹണം കാണുന്നില്ല. ഇത് ഇന്ത്യയില്‍ ദൃശ്യമാവില്ല എന്നതാണ് സത്യം.
ജ്യോതിശാസ്ത്രപ്രകാരം പതിനെട്ട് വര്‍ഷത്തില്‍ ഏകദേശം നാല്‍പ്പത്തിയൊന്ന് സൂര്യഗ്രഹണങ്ങള്‍ സംഭവിക്കുന്നുണ്ട്. ഒരു വര്‍ഷത്തില്‍ അഞ്ച് ഗ്രഹണമാണ് സംഭവിക്കുന്നത്. എന്നാല്‍ ഈ വര്‍ഷം നാല് ഗ്രഹണങ്ങളാണ് സംഭവിക്കാന്‍ ഇടയുള്ളത്. രാശിപ്രകാരം പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളില്‍ സൂര്യഗ്രഹണം കൊണ്ട് വരുന്നുണ്ട് എന്ന വിശ്വാസം പലരിലും ഉണ്ട്. രാശിചിഹ്നങ്ങളുടെയും ആരോഗ്യത്തിന്റെയും കാര്യത്തില്‍ സൂര്യഗ്രഹണം പല വിശ്വാസങ്ങളേയും പ്രതിനിധികരിക്കുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് ഗ്രഹണ സമയത്ത് ഭക്ഷണം കഴിക്കരുത്, ഗ്രഹണ സമയത്ത് പുറത്തിറങ്ങരുത് എന്ന് പറയുന്നത്. ഈ വര്‍ഷത്തെ എല്ലാ ഗ്രഹണങ്ങളും ഭാഗികമായി നടക്കുന്ന ഗ്രഹണങ്ങള്‍ ആയത് കൊണ്ട് തന്നെ പലപ്പോഴും ഇതില്‍ സുതക് നിയമങ്ങള്‍ പാലിക്കപ്പെടണം എന്നില്ല. ഏപ്രില്‍ 30-ന് സംഭവിക്കുന്ന ഗ്രഹണം അര്‍ദ്ധരാത്രി 12.15 മുതല്‍ പുലര്‍ച്ചെ 4.07 വരെയാണ് സൂര്യഗ്രഹണം നടക്കുന്നത്.@s