33 മരണം
ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നലെ 2527 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ വൈറസ് ബാധിച്ചു ചികിത്സയിലുള്ളവരുടെ എണ്ണം 15,079 ആയി.
33 പേരാണ് ഇന്നലെ രോഗബാധ മൂലം മരിച്ചത്.
കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ആക്ടിവ് കേസുകളില്‍ 838 എണ്ണത്തിന്റെ കുറവാണ് ഉണ്ടായിട്ടുള്ളതെന്ന കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. പോസിറ്റിവിറ്റി നിരക്ക് 0.56 ശതമാനം.
ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 5,22,149 ആണ്. ഇന്നലെയുണ്ടായ 33 മരണങ്ങളില്‍ 31ഉം കേരളത്തിലാണ്. രണ്ടു പേര്‍ ഡല്‍ഹിയിലാണ് മരിച്ചത്.
മഹാരാഷ്ട്രയിലാണ് രാജ്യത്ത് കോവിഡ് മരണങ്ങളില്‍ മുന്നില്‍. 1,47,831 പേരാണ് മഹാരാഷ്ട്രയില്‍ കോവിഡ് മൂലം മരിച്ചത്. രണ്ടാമത് കേരളമാണ്-68,781 പേര്‍.