Type Here to Get Search Results !

ഐഎസ്എല്‍ ഫൈനലില്‍ ആരവം ഉയരും; കാണികളെ പ്രവേശിപ്പിക്കാന്‍ തീരുമാനം

 


കഴിഞ്ഞ രണ്ട് സീസണുകളിലായി കണികളുടെ കൈയ്യടികളില്ലാതെയായിരുന്നു ഐഎസ്എല്ലിലെ ഓരോ മത്സരങ്ങളും അരങ്ങേറിയത്. എന്നാല്‍ ഇത്തവണ കലാശക്കൊട്ടിന് കാല്‍പ്പന്ത് പ്രേമികളുടെ ആരവങ്ങളുണ്ടാകും. ഗോവയില്‍ നടക്കുന്ന ഫൈനലില്‍ കാണികളെ പ്രവേശിപ്പിക്കാന്‍ തീരുമാനമായി. മാര്‍ച്ച് 20 ന് മര്‍ഗാവിലെ പിജെഎന്‍ സ്റ്റേഡിയത്തില്‍ വച്ചാണ് ഫൈനല്‍.


ഗോവന്‍ സര്‍ക്കാരിന്റെ കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് സീറ്റ് കപ്പാസിറ്റിയുടെ 50 ശതമാനം ആളുകള്‍ പ്രവേശിപ്പിക്കാം. ഫൈനലിന് 9,500 പേര്‍ക്കായിരിക്കും പ്രവേശനം. ഐഎസ്എല്ലിന്റെ സംഘാടകരായ ഫുട്‌ബോൾ സ്‌പോർട്‌സ് ഡെവലപ്‌മെന്റ് ലിമിറ്റഡ് ഇത് സംബന്ധിച്ച് പ്രദേശിക അധികൃതരുമായി ചര്‍ച്ചകള്‍ ആരംഭിച്ചു.



ഗോവയിലെ കോവിഡ് സാഹചര്യം കുറഞ്ഞ പശ്ചാത്തലത്തില്‍ കൂടിയാണ് നടപടി. രോഗവ്യാപന നിരക്ക് 1.7 ശതമാനമായി കുറഞ്ഞു. പ്രതിദിന കേസുകള്‍ അഞ്ഞൂറില്‍ താഴെയുമാണ്. സ്കൂളുകളുടെ പ്രവര്‍ത്തനങ്ങളും സാധാരണ നിലയിലെത്തിയിട്ടുണ്ട്. സംസ്ഥാനത്തെ സാംസ്കാരിക ഉത്സവവും ഐഎസ്എല്‍ ഫൈനല്‍ നിശ്ചയിച്ചിരുക്കുന്ന ദിനം തന്നെയാണ്.


2019-20 സീസണലെ സെമി ഫൈനലിലായിരുന്നു അവസാനമായി ഐഎസ്എല്ലില്‍ കാണികളെ പ്രവേശിപ്പിച്ചത്. തുടര്‍ന്ന നടന്ന ഫൈനല്‍ കാണികളില്ലാതെയായിരുന്നു അരങ്ങേറിയത്. ഇന്ത്യയില്‍ കാണികളില്ലാതെ നടന്ന ആദ്യ കായിക മത്സരം കൂടിയായിമാറിയിരുന്നു ഐഎസ്എല്‍ ഫൈനല്‍.

Tags

Post a Comment

1 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad