Type Here to Get Search Results !

അന്റാർട്ടിക ..അത്ഭുതങ്ങളുടെ കലവറ


ഭൂമിക്കു വെളിയിൽ മറ്റു ഗ്രഹങ്ങളിൽ നിലനിൽക്കുന്ന പല അത്ഭുത പ്രതിഭാസങ്ങളെ കുറിച്ചും നിങ്ങൾ കേട്ടിട്ടുണ്ടായിരിക്കും. ഉരുകുന്ന ഗ്രഹം, വജ്രമഴ പെയ്യുന്ന ഗ്രഹം, അങ്ങനെ ഒരുപാടുണ്ട് .എന്നാൽ നമ്മുടെ ഭൂമിയിൽ തന്നെയുള്ള ചില സ്ഥലങ്ങൾ അതിനേക്കാൾ നിഗൂഢമാണ്. അതിലൊന്നാണ് അന്റാർട്ടിക. അന്റാർട്ടികയുടെ വളരെ കുറച്ചു ഭാഗങ്ങളിൽ മാത്രമേ ഇതുവരെയും പര്യവേഷണങ്ങൾ നടത്തിയിട്ടുള്ളൂ .ഇന്ന് അന്റാർട്ടികയെ കുറിച്ച് ഒരുപാട് കാര്യങ്ങൾ ഗവേഷണങ്ങളിലൂടെ മനസ്സിലാക്കിയിട്ടുണ്ട്. അങ്ങനെ മനസ്സിലാക്കിയ കാര്യങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം

അൻറാർട്ടിക്ക സൗത്ത് പോൾ അഥവാ ദക്ഷിണധ്രുവത്തിൽ ആണ് സ്ഥിതിചെയ്യുന്നത്. ഭൂമിയിലെ 7 ഭൂഖണ്ഡങ്ങളിൽ ഒന്നാണ് അന്റാർട്ടിക. നൂറ്റാണ്ടുകൾക്കു മുൻപു മുതലേ തന്നെ സൗത്ത് ഭാഗത്ത് എവിടെയോ ഒരു ഭൂഗണ്ഡം മറഞ്ഞു കിടക്കുന്നതായി പ്രചാരണം ഉണ്ടായിരുന്നു. പക്ഷേ അന്റാർട്ടികയെ കണ്ടുപിടിച്ചത് ഈ അടുത്തകാലത്ത് ആണെന്ന കാര്യം നിങ്ങൾക്കറിയാമോ..

1853 ൽ ഒരു അമേരിക്കൻ നാവികനായ മേഴ്‌സാട്ടോ കൂപ്പർ ആണ് ആദ്യമായിട്ട് കാലുകുത്തിയത്. ഏതാണ്ട് 168 വർഷങ്ങൾക്കു മുമ്പ്. അതിനു മുമ്പും പലരും അന്റാർട്ടികയിൽ ലാൻഡ് ചെയ്തിട്ടുണ്ടെന്ന് അവകാശപ്പെട്ടിട്ടുണ്ട്. പക്ഷേ അതിൻറെ തെളിവുകൾ ഒന്നും തന്നെ ഇല്ല .അന്റാർട്ടിക എന്ന പേര് ലഭിച്ചത് ആർട്ടിക കാരണമാണ്.അതായത് ആർട്ടികയുടെ നേരെ എതിർവശത്തുള്ള പ്രദേശം എന്നാണ് അന്റാർട്ടിക എന്ന പേരിൻറെ അർത്ഥം

അന്റർട്ടികയിലെ മഞ്ഞുകട്ടകൾ ആഗോളതാപനം കാരണം ഉരുകുന്നു എന്നത് നിങ്ങൾ കേട്ടിട്ടുണ്ടായിരിക്കും. . അത് ശരിക്കും അന്റാർട്ടികയുടെ പടിഞ്ഞാറുഭാഗത്തുള്ള മഞ്ഞു കട്ടകളാണ് കൂടുതലായിട്ടും ഉരുകുന്നത്.എന്തായാലും അന്റാർട്ടിക എന്ന പ്രദേശം മുഴുവനും നിലം കാണാൻ പറ്റാത്ത രീതിയിൽ മഞ്ഞുമൂടിക്കിടക്കുന്ന പ്രദേശമാണെന്ന് നിങ്ങൾക്ക് അറിയാവുന്ന കാര്യമാണ്. പക്ഷേ ഈ മഞ്ഞിന് എത്ര മാത്രം കട്ടിയുണ്ടെന്ന് നിങ്ങൾക്ക് ഊഹിക്കാൻ കഴിയുമോ

100 മീറ്റർ...? അല്ല ..500 മീറ്റർ...? അല്ല ...ശരാശരി രണ്ട് കിലോമീറ്റർ കട്ടിയിലാണ് അന്റാർട്ടിക്കയിൽ മഞ്ഞു മൂടി കിടക്കുന്നത് . ഇതുവരെ കണ്ടുപിടിച്ചതിൽ ഏറ്റവും കട്ടിയിൽ മഞ്ഞുള്ള ഭാഗത്തിൽ 4700 മീറ്റർ ആഴത്തിൽ വരെ മഞ്ഞുണ്ട്. ആലോചിച്ചുനോക്കൂ 2000 മീറ്ററോളം ആഴത്തിൽ മഞ്ഞു മാത്രം. ഭൂമിയുടെ ഉപരിതലത്തിൽ 71 % ജലമാണ്. അതിൽ വെറും 3% മാത്രമാണ് ഫ്രഷ് വാട്ടർ. ഈ മൂന്ന് ശതമാനത്തിൽ വെറും 20 ശതമാനം മാത്രമാണ് നമുക്ക് ഉപയോഗിക്കാൻ തരത്തിൽ ലഭ്യമായ ഫ്രഷ് വാട്ടർ. ബാക്കിയുള്ള 80 % ഫ്രഷ് വാട്ടറും ധ്രുവങ്ങളിലാണ്.അതും പ്രധാനമായി അന്റാർട്ടിക്കയിൽ.

കിലോമീറ്ററുകൾ ആഴത്തിലുള്ള മഞ്ഞുകട്ടകൾകടിയിൽ അതിനു മടിയിൽ ധാരാളം ജലസംഭരണികൾ കണ്ടെത്തിയിട്ടുണ്ട്. ഇത്രയും ആഴത്തിലുള്ള അതികഠിനമായ സമ്മർദ്ദം കാരണമാണ് അവിടെ ദ്രാവകരൂപത്തിൽ ജലം നിലനിൽക്കുന്നത്. ഇനി ഭാവിയിൽ ലോകത്തിലെ മറ്റ് ജല സ്രോതസ്സുകളെല്ലാം വറ്റുമ്പോൾ അവസാനത്തെ ജലസ്രോതസ്സ് ആയിരിക്കും അന്റാർട്ടിക. അന്റാർട്ടികയുടെ ഉപരിതലത്തിൽ ഐസ് രൂപത്തിൽ അല്ലാതെ ദ്രാവകരൂപത്തിൽ തന്നെ ജലമുണ്ട്. ഇത് വളരെ ചെറിയൊരു കായലാണ്.ഡീപ് ലേക്ക് എന്നാണ് ഈ കായലിൽ നൽകിയിരിക്കുന്ന പേര്.ഈ ജലത്തിനെ നമുക്ക് ഉപയോഗിക്കാൻ കഴിയില്ല കാരണം കടൽ ജലത്തിൽ നേക്കാളും ഉപ്പിന്റെ അംശം വളരെ

കൂടുതലാണ്. ഈ പ്രത്തേകത തന്നെയാണ് അവിടെയുള്ള ജലത്തിനെ എത്ര തണുപ്പ് ആയിരുന്നാലും ഐസ് ആക്കി മാറ്റാതെ സൂക്ഷിക്കുന്നത് .അന്റാർട്ടികയുടെ മേൽ ഒരു രാജ്യത്തിനും അവകാശമില്ല. അന്റാർട്ടിക ട്രീറ്റി സിസ്റ്റം എന്ന സംഘടന ആണ് അന്റാർട്ടികയെ നിയന്ത്രിക്കുന്നത്..ഇന്ത്യ ഉൾപ്പെടെ 48 രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ ഈ സംഘടനയിൽ ഉണ്ട്.അന്റാർട്ടികയെ സംരക്ഷിക്കുക എന്ന ലക്‌ഷ്യം മാത്രമേ ഈ സംഘടനക്ക് ഒള്ളു.അത് കൊണ്ട് തന്നെ ശാസ്ത്രപഠനം നടത്തുന്നവർക്കും വിനോദസഞ്ചാരികൾക്കും മാത്രമേ ഇവിടെ പ്രവേശിക്കാൻ അനുമതി ഉള്ളൂ


ഒരു രാജ്യത്തിന്റെയും മിലിറ്ററിപരമായ യാതൊരു പരീക്ഷണങ്ങളും ഇവിടെ നടത്താൻ പാടില്ല ...അത് വളരെ കർശനമായ നിയമം ആണ്...ആർമിക്ക് മാത്രമല്ല ധാതു കൾക്കും ലോഹങ്ങൾക്കും വേണ്ടിയുള്ള ഖനനം. ഫാക്ടറികൾ തുടങ്ങിയവ പ്രവർതിപ്പിക്കാൻ പാടില്ല .

ലോകത്തിലേ എത്ര തീവ്രമായ അവസ്ഥകൾ ഉള്ള സ്ഥലങ്ങളിൽ പോയാലും അവിടെ എല്ലാം സ്ഥിരമായിട്ട് താമസിക്കുന്ന കുറച്ചുപേരെങ്കിലും ഉണ്ടായിരിക്കും. എന്നാൽ ഇതാണ് എൻറെ നാട് എന്ന് അവകാശപ്പെടാൻ ഒരാൾ പോലും ഇല്ലാത്ത ഒരു ഭൂഖണ്ഡമാണ് അന്റാർട്ടിക.അവിടുത്തെ ജനസംഖ്യ എന്നത് പൂജ്യം ആണ് .ലോകത്തിൽ ഇതു വരെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില -89.2°C ആണ്.

അന്റാർട്ടികയിലെ വോസ്തക് സ്റ്റേഷനിൽ 1893 ലാണ് ഇ താപനില രേഖപ്പെടുത്തിയത്.

മൈനസ് 40 ഡിഗ്രി സെൽഷ്യസ് ആണ് അൻറാർട്ടിക്ക യുടെ ശരാശരി താപനില . രണ്ടേ രണ്ട് സീസൺസ് മാത്രമേ അന്റാർട്ടികയിൽ ഒള്ളൂ.. സമ്മറും വിന്ററും അതായത് വേനൽക്കാലവും ശീതകാലവും .ഓരോ സീസണിലും ആറു മാസങ്ങൾ നീണ്ടുനിൽക്കും. അതുമാത്രമല്ല വേനൽക്കാലത്ത് എപ്പോഴും പകൽ മാത്രമായിരിക്കും. കാരണം സൂര്യൻ അസ്തമിക്കുകയില്ല. അതുപോലെതന്നെ ശീത കാലം മുഴുവനും രാത്രിയാണ് .ഇതിൻറെ കാരണം ഭൂമിയുടെ ആക്സിൽ റ്റിൽറ്റ് ആണ്. അതായത് ഭൂമി സ്വന്തം അച്ചുതണ്ടിൽ കറങ്ങുന്ന ചരിവ്.ഇ ചരിവ് കാരണം അന്റാർട്ടിക ആറുമാസം സൂര്യനു നേരെയും അടുത്ത ആറുമാസം സൂര്യന്റെ എതിർദിശയിൽ ആയിരിക്കും വേനൽക്കാലത്തു പോലും ഇവിടുത്തെ ശരാശരി താപനില -30°C ആയിരിക്കും

ഏത് ദിശയിലോട്ട് നോക്കിയാലും മഞ്ഞു മാത്രമേ കാണാൻ കഴിയൂ എങ്കിലും അന്റാർട്ടികയെ വിശേഷിപ്പിക്കുന്നത് മരുഭൂമി എന്നാണ്. കാരണം മഴ ലഭികാത്ത പ്രദേശങ്ങളാണ് മരുഭൂമിയായി നമ്മൾ പറയുന്നത്. പ്രതിവർഷം 150 മില്ലി മീറ്ററിൽ കുറച്ച് അളവിൽ മാത്രമേ ഇവിടെ മഴ പെയ്യുകയുള്ളൂ. അതുകൊണ്ടുതന്നെ ലോകത്തിലെ ഏറ്റവും വരണ്ട ഭൂഗണ്ഡം എന്ന സ്ഥാനം അന്റാർട്ടികക്കാണ്. ലോകത്തിലെ ഏറ്റവും വരണ്ട സ്ഥലം ഏതാണെന്ന് ചോദിച്ചാൽ ഭൂരിഭാഗം പേരും ഉത്തരം പറയുന്നത് അറ്റകാമാ മരുഭൂമി ആയിരിക്കും. എന്നാൽ അത് ശരിക്കും അന്റാർട്ടികയിലുള്ള ഡ്രൈ വാലി എന്നറിയപ്പെടുന്ന മലയടിവാരം ആണ്.

പ്രതിവർഷം വെറും 15 മില്ലി മീറ്റർ ജലം മാത്രമേ അറ്റക്കാമ്മ മരുഭൂമിയിൽ മഴയായിട്ട് ലഭിക്കുകയുള്ളൂ.ശരിക്കും വരണ്ട സ്ഥലം തന്നെ.. പക്ഷേ കഴിഞ്ഞ 20 ലക്ഷം വർഷമായിട്ട് മഞ്ഞും മഴയും വീഴാത്ത ഒരു സ്ഥലമാണ് അന്റാർട്ടികയിലെ ട്രൈ വാലി. ചുറ്റും ഉള്ള മല നിരകളാണ് ഇവിടെ മഴ പെയ്യുന്നത് തടയുന്നത്.

അന്റാർട്ടികയിലെ ഉപരിതലത്തിൽ 99% മഞ്ഞുമൂടി കിടക്കുകയാണ് വെറും ഒരു ശതമാനം നിലം മാത്രമേ കാണാൻ കഴിയൂ.ഈ ഒരു ശതമാനം നിലത്തിൽ കല്ലും മണ്ണും മാത്രമേ നിങ്ങൾക്ക് കാണാൻ പറ്റു. ഒരുതരത്തിലുമുള്ള ജീവജാലങ്ങളും ഉണ്ടായിരിക്കില്ല.

ബിക്റ്റീരിയ പോലും ഇല്ല.

. അതുകൊണ്ട് തന്നെ ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് മരിച്ച ചില ജീവികളുടെ ശരീരം ഇപ്പോഴും ഇവിടെ ജീർണിക്കാതെ കിടക്കുന്നത് നിങ്ങൾക്ക് കാണാൻ കഴിയും. സമുദ്രത്തിൽ നിന്നും കരയിലേക്ക് കയറുമ്പോൾ ദിശ തെറ്റി അലഞ്ഞുനടന്ന് മരിക്കുന്ന ജീവികളാണ് ഇവ. മറ്റു മരുഭൂമികളിൽ ഉള്ളതിനേക്കാൾ തീവ്രമായ ഒരു അവസ്ഥ തന്നെയാണിത്. കാരണം മരുഭൂമികളിൽ പോലും ചില സ്ഥലങ്ങളിൽ ചെടികളും ജലവും ഒക്കെ ഉണ്ടായിരുക്കും. പക്ഷേ അന്റാർട്ടികയിലെ ഡ്രൈ വാലി പോലെയുള്ള പ്രദേശങ്ങളിൽ ജീവന്റെ ഒരു അംശവുമില്ല.

അന്റാർട്ടികയിൽ ധാരാളം അഗ്നിപർവ്വതങ്ങൾ ഉണ്ട്. ഇതുവരെയും 138 അഗ്നിപർവ്വതങ്ങൾ കണ്ടുപിടിച്ചിട്ടുണ്ട് .ഇതിൽ ഏറ്റവും വലിയ രണ്ട് അഗ്നിപർവ്വതങ്ങൾ ആണ് മൗണ്ട് സിഡ്‌നി മൗണ്ട് എറിബസ്. ഈ രണ്ട് അഗ്നിപർവ്വതങ്ങൾക്ക് മാത്രം വിസ്ഫോടനം സംഭവിച്ചാലും അന്റാർട്ടികയിലെ 20% ഐസും ഉരുകിപ്പോകും. അത്രയും ഉരുകിയാൽ തന്നെ സമുദ്ര നിരപ്പ് ഏകദേശം 15 അടിയോളം ഉയരും. അപ്പോൾ പല ദ്വീപുകളും മുങ്ങിപ്പോകും . ഭൂഖണ്ഡങ്ങളുടെ വിസ്തീർണ്ണം എല്ലാം കുറയും . അതുകൊണ്ട് ഈ അഗ്നി പർവ്വതങ്ങൾക്ക് വിസ്ഫോടനം സംഭവിക്കാത്തത് എന്തായാലും നമുക്ക് വളരെ നല്ലതാണ്.അന്റാർട്ടികയുടെ തീര പ്രദേശങ്ങളിൽ ധാരാളം മൃഗങ്ങൾ അതിജീവിക്കുന്നു പ്രധാനമായും പെൻഗ്വിനുകൾ.

120 ലക്ഷത്തോളം പെൻഗ്വിനുകൾ ഇവിടെ ജീവിക്കുന്നുണ്ട് എന്നാണ് കണക്ക്. ഇതിനുപുറമേ പലയിനം നീർനായകളെയും പക്ഷികളെയും ഇവിടെ കാണാൻ കഴിയും .കടലിൽ ആണെങ്കിൽ ഓർക്ക എന്ന ഒരു തരം ഡോൾഫിനുകൾ പലതരം തിമിംഗലങ്ങൾ ,മീനുകൾ കൊഞ്ചു വർഗ്ഗങ്ങൾ അങ്ങനെ ഒരുപാട് ജീവികളുണ്ട്.

ചില ഗവേഷകർ രണ്ടര കിലോ മീറ്റർ ആഴത്തിൽ വരെ കുഴിച്ചു നോക്കിയിട്ടുണ്ട് .അപ്പോൾ ചില ബാക്റ്റീരിയകളെ അതിൽ നിന്നും കണ്ടെത്തിയിട്ടുണ്ട് രണ്ടര കിലോമീറ്റർ ആഴത്തിലുള്ള തണുപ്പും സമ്മർദ്ദവും ഒക്കെ അധി കഠിനമാണ്. അവിടെയും ഒരു കുഴപ്പവുമില്ലാതെ ബാക്ടീരിയകൾ ജീവിക്കുന്നുണ്ടെങ്കിൽ വേറെ തണുത്തു കിടക്കുന്ന ഗ്രഹങ്ങളിലും ജീവൻ ഉണ്ടായിരിക്കാൻ ഉള്ള സാധ്യത വളരെ വളരെ കൂടുതലാണ്..

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad