100 കോടിയുടെ തിളക്കത്തില്‍ ആണ് ജൂഡ് ആന്റണി ജോസഫ് ചിത്രം ‘2018’. വെറും 10 ദിനം കൊണ്ട് ചിത്രം നൂറുകോടി ക്ലബ്ബിലെത്തിയ സന്തോഷത്തിലാണ് ഇപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍.
മലയാള സിനിമ ചരിത്രത്തില്‍ ഏറ്റവും കുറഞ്ഞ ദിവസത്തില്‍ 100 കോടി ക്ലബ്ബില്‍ എത്തിയ ചിത്രങ്ങളുടെ പട്ടികയിലേക്കാണ് ‘2018 ‘കടന്നിരിക്കുന്നത്.
എട്ട് ദിവസം കൊണ്ട് നൂറ് കോടി ക്ലബിലെത്തിയ ലൂസിഫറാണ് പട്ടികയില്‍ ഒന്നാമതുള്ളത്. രണ്ടാം സ്ഥാനമാണ് ഇപ്പോള്‍ ‘2018’ സ്വന്തമാക്കിയിരിക്കുന്നത്. മലയാള സിനിമകള്‍ തുടര്‍ച്ചയായ പരാജയങ്ങള്‍ നേരിടുന്ന ഈ കാലഘട്ടത്തിലാണ് വലിയ പ്രമോഷന്‍ പോലുമില്ലാതെ ചിത്രം വിരലിലെണ്ണാവുന്ന ദിനങ്ങള്‍ കൊണ്ട് 100 കോടി ക്ലബ്ബില്‍ ഇടം പിടിച്ചത് എന്നതാണ് സിനിമയെ വ്യത്യസ്തമാക്കുന്നത്.👍 ചിത്രത്തിന്റെ വലിയ നേട്ടത്തില്‍ സന്തോഷമുണ്ടെന്ന് ഓരോ അണിയറ പ്രവര്‍ത്തകരും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്നുണ്ട്.
കേരളത്തില്‍ നിന്നുമാത്രം ചിത്രം 45 കോടിയിലേറെയാണ് കളക്ഷന്‍ നേടിയെടുത്തത്. ഒരാഴ്ച കൊണ്ട് 50 കോടി ക്ലബ്ബില്‍ ഇടം പിടിച്ച ചിത്രം തമിഴ്,തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളില്‍ കൂടി പ്രദര്‍ശനം ആരംഭിച്ചതോടെ പത്ത് ദിനം കൊണ്ട് 100 കോടി ക്ലബ്ബിലേക്ക് അതിവേഗത്തില്‍ ചിത്രത്തിന്റെ കളക്ഷന്‍ മുന്നേറുകയായിരുന്നു.