Type Here to Get Search Results !

അട്ടപ്പാടി മധുവധക്കേസില്‍ വിധി ചൊവ്വാഴ്ച; കോടതി പരിസരത്ത് സുരക്ഷയൊരുക്കണമെന്ന് മധുവിന്റെ കുടുംബം

 


 പാലക്കാട്: അട്ടപ്പാടി മധുവധക്കേസില്‍ വിധി നാളെ. മണ്ണാര്‍ക്കാട് എസ്.സി-എസ്.ടി കോടതിയാണ് വിധി പറയുക. കോടതി പരിസരത്ത് സുരക്ഷ ഒരുക്കണം എന്ന് ആവശ്യപെട്ട് മധുവിന്റെ കുടുംബം പാലക്കാട് ജില്ലാ പൊലീസ് മേധാവിക്ക് കത്ത് നല്‍കി. മധുവധക്കേസിലെ 16 പ്രതികളും കുറ്റക്കാരാണോ, ഇവര്‍ക്ക് എന്ത് ശിക്ഷ നല്‍കണം തുടങ്ങിയ കാര്യങ്ങളില്‍ മണ്ണാര്‍ക്കാട് പട്ടികജാതി-പട്ടിക വര്‍ഗ കോടതി നാളെ വിധി പറയും. നിലവില്‍ തന്നെ പ്രതികളില്‍ നിന്നും വലിയ ഭീഷണി നേരിടുന്നുണ്ട്. അതിനാല്‍ വിധി വരുന്ന സമയത്ത് കോടതി പരിസരത്ത് കനത്ത പൊലീസ് കാവല്‍ ഏര്‍പെടുത്തണമെന്ന് മധുവിന്റെ കുടുംബം ആവശ്യപെ 2018 ഫെബ്രുവരി 22 നാണ് ആള്‍ക്കൂട്ടം മധുവിനെ തല്ലികൊന്നത്. 121 സാക്ഷികളെ വിസ്തരിച്ചതില്‍ 24 പേര്‍ കൂറുമാറിയിരുന്നു. ഹൈക്കോടതി ജാമ്യം നല്‍കിയ പ്രതികളുടെ ജാമ്യം വിചാരണ കോടതി റദ്ദാക്കിയതും , പ്രതിഭാഗം അഭിഭാഷകന്‍ തന്നെ ഭീഷണിപെടുത്തിയതായി ജഡ്ജി തന്നെ ജാമ്യം റദ്ദാക്കിയ ഉത്തരവില്‍ എഴുതി വെച്ചത് ഉള്‍പെടെയുള്ള സംഭവങ്ങളും വിചാരണക്കിടെ ഉണ്ടായി. നേരത്തെ രണ്ട് തവണ വിധിപറയാനായി സമയം നിശ്ചയിച്ചിരുന്നെങ്കിലും വിധി എഴുതി കഴിയാത്തതിനലാണ് നാളെക്ക് മാറ്റിയത്.

Top Post Ad

Below Post Ad