തലശ്ശേരി: ബോംബ് നിർമാണത്തിനിടെയുണ്ടായ സ്‌ഫോടനത്തിൽ യുവാവിന്റെ രണ്ട് കൈപ്പത്തികളും അറ്റു. തലശ്ശേരി സ്വദേശി വിഷ്ണുവിനാണ് പരുക്കേറ്റത്. ഇന്നലെ രാത്രിയായിരുന്നു സ്‌ഫോടനം നടന്നത്.എരഞ്ഞോളിപ്പാലത്തിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലായിരുന്നു സംഭവം. സ്റ്റീൽ ബോംബ് നിർമിക്കുന്നതിനിടെ സ്‌ഫോടനമുണ്ടാവുകയായിരുന്നു. സ്‌ഫോടനശബ്ദം കേട്ട ഉടൻ തന്നെ നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് സംഭവ സ്ഥലത്ത് പൊലീസ് എത്തി പരിശോധിച്ച ശേഷം കേസ് രജിസ്റ്റർ ചെയ്തു. വിഷ്ണുവിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ ആരോഗ്യനിലയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല. നിലവിൽ മറ്റാർക്കും പരുക്കേറ്റിട്ടില്ലെന്നാണ് റിപ്പോർട്ട്.
ബോംബ് നിർമാണത്തിനിടെയുണ്ടായ സ്‌ഫോടനത്തിൽ യുവാവിന്റെ രണ്ട് കൈപ്പത്തികളും അറ്റു. തലശ്ശേരി സ്വദേശി വിഷ്ണുവിനാണ് പരുക്കേറ്റത്. ഇന്നലെ രാത്രിയായിരുന്നു സ്‌ഫോടനം നടന്നത്.
April 12, 2023
Tags