Type Here to Get Search Results !

സ്വർണ വില കുതിച്ചുയരുന്നു; പവന് 44,960 രൂപയാണ് ഇന്നത്തെ നിരക്ക്



കൊച്ചി: കേരളത്തിൽ ഇന്നും സ്വർണവിലയിൽ കുതിപ്പ്. 400 രൂപയുടെ വർദ്ധനയാണ് ഇന്നുണ്ടായത്. ഗ്രാമിന് 50 രൂപ വർദ്ധിച്ച് 5,620 രൂപയായി, പവന് 44,960 രൂപയാണ് ഇന്നത്തെ നിരക്ക്. കഴിഞ്ഞ രണ്ട് ദിവസമായി സ്വർണ വില കൂടുന്നതാണ് ട്രെൻഡ്. രണ്ട് ദിവസത്തിനിടെ പവന് 640 രൂപയുടെ വർദ്ധനയാണുണ്ടായത്. ഏപ്രിൽ അഞ്ചിന് രേഖപ്പെടുത്തിയ 45,000 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന് സ്വർണവില.

Top Post Ad

Below Post Ad