Type Here to Get Search Results !

2.40 ലക്ഷം കോടി; വരുമാനത്തിൽ റെക്കോർഡിട്ട് ഇന്ത്യൻ റെയിൽവെ



2022- 23 സാമ്പത്തിക വർഷത്തിൽ 2.40 ലക്ഷം കോടി രൂപ യുടെ റെക്കോർഡ് വരുമാനവുമായി ഇന്ത്യൻ റെയിൽവേ. 2021-22 സാമ്പത്തിക വർഷത്തിൽ റെയിൽവെ വരുമാനം 49000 കോടി രൂപയായിരുന്നു. 25 ശതമാനമാണ് വളർച്ച. ഇന്ത്യൻ റെയിൽവേ യാത്രക്കാരുടെ വരുമാനം 61 ശതമാനം വർധിച്ച് 63,300 കോടി രൂപയിലെത്തി. ഇതുവരെയുള്ളതിൽ ഉയർന്ന നിരക്കാണിത്. ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ, ചരക്കുഗതാഗത വരുമാനവും 1.62 ലക്ഷം കോടി രൂപയായി ഉയർന്നിട്ടുണ്ട്. മുൻവർഷത്തെ അപേക്ഷിച്ച് ഏകദേശം 15 ശതമാനം വളർച്ചയുണ്ടായി. മൂന്ന് വർഷത്തിന് ശേഷം, ഇന്ത്യൻ റെയിൽവേയ്ക്ക് പെൻഷൻ ചെലവുകൾ പൂർണ്ണമായി നിറവേവറ്റാൻ കഴിയുമെന്നും, വരുമാനത്തിലെ വർധനവും, ചെലവ് ചുരുക്കലിലൂടെ 98.14 ശതമാനം പ്രവർത്തന അനുപാതം കൈവരിക്കാൻ സഹായിച്ചുവെന്നും റെയിൽവെ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു. 2022-23 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ റെയിൽവേ യാത്രക്കാരുടെ വരുമാനയിനത്തിൽ 63,300 കോടി രൂപയാണ് നേടിയത്. 2021-22ൽ ഇത് 39,214 കോടി രൂപയായിരുന്നു, ഇത് മുൻ സാമ്പത്തിക വർഷത്തേക്കാൾ 61 ശതമാനം കൂടുതലാണ്. ഇന്ത്യൻ റെയിൽവേ 2022-23 ൽ മറ്റ് കോച്ചിംഗ് വരുമാനമായി 5951 കോടി രൂപ നേടി.2021-22 ൽ കോച്ചിംഗ് വരുമാനം 4899 കോടി രൂപയായിരുന്നു. 21 ശതമാനത്തിന്റെ വർധനവാണുണ്ടായിരിക്കുന്നത്. സൺഡ്രീസിന്റെ വരുമാനം 6067 കോടി രൂപയിൽ നിന്നും 39 ശതമാനം ഉയർന്ന് 8440 കോടി രൂപയായി . 2021-22 ലെ മൊത്ത വരുമാനം 1,91,278 കോടി രൂപയിൽ നിന്നും 2,39,803 കോടി രൂപയായി വർധിച്ചിട്ടുണ്ട്. ട്രാഫിക് വരുമാനം 1,91,206 രൂപയിൽ നിന്നും 2,39,750 കോടി രൂപയായി ഉയർന്നു. റെയിൽവെയുടെ മൊത്ത ചെലവ് 206391 കോടി രൂപയിൽ നിന്ന് 237375 രൂപയായി. ശൃംഖലയുടെ ശേഷി വർദ്ധിപ്പിക്കുന്നതിനായി ഒരു ലക്ഷം കോടി രൂപ നിക്ഷേപിച്ചു. 2022-23 സമ്പത്തിക വർഷത്തിൽ പുതിയ ലൈനുകളുടെ എക്കാലത്തെയും ഉയർന്ന കമ്മീഷൻ ചെയ്യലും 5243 കിലോമീറ്റർ ഇരട്ടിപ്പിക്കൽ/മൾട്ടി ട്രാക്കിംഗ് എന്നിവയും സാധ്യമാക്കി.6657 കോടി രൂപ മുതൽമുടക്കിൽ 6565 കിലോമീറ്റർ പാത വൈദ്യുതീകരിച്ചിട്ടുണ്ട്.. സുരക്ഷയ്ക്ക് മുൻഗണന നൽകുന്നതിലും റെയിൽവേ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി 11,800 കോടി രൂപയുടെ നിക്ഷേപം 2023 സാമ്പത്തിക വർഷത്തിൽ വിവിധ സുരക്ഷാ പ്രവർത്തനങ്ങൾക്കായി നടത്തി. ട്രാക്കുകൾ, പാലങ്ങൾ, ഗ്രേഡ് സെപ്പറേറ്ററുകൾ തുടങ്ങിയവ ശക്തിപ്പെടുത്തുന്നതിനായി മൊത്തം 25,913 കോടി രൂപയുടെ നിക്ഷേപം നടത്തി. മികച്ച യാത്രക്കാരുടെ സൗകര്യത്തിനും റെയിൽവേയുടെ ലോഡിംഗ് ശേഷി വർദ്ധിപ്പിക്കുന്നതിനുമായി 44,291 കോടി രൂപയും നിക്ഷേപിച്ചു. നിലവിൽ ചെലവുകൾക്ക് ശേഷ്ം 3200 കോടിരൂപ മൂലധന നിക്ഷേപമായി റെയിൽവെ മാറ്റിവെച്ചിട്ടുണ്ട്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad