Type Here to Get Search Results !

സംസ്ഥാനത്ത് ചൂടിനൊപ്പം ചിക്കൻപോക്സും പടരുന്നു



സംസ്ഥാനത്ത് ചൂട് കൂടുന്നിതിനുസരിച്ച് വേനൽക്കാല രോഗങ്ങളും വർദ്ധിച്ചുവരികയാണ്. ഇതിനോടൊപ്പം സംസ്ഥാനത്ത് ചിക്കൻപോക്സ് ബാധിതരുടെ എണ്ണവും വർദ്ധിച്ചു വരുന്നു. വേനൽക്കാല അന്തരീക്ഷ താപനില ഉയരുന്ന സാഹചര്യത്തിൽ ശ്രദ്ധിക്കേണ്ട രോഗമാണ് ചിക്കൻപോകസ്. നല്ല ശ്രദ്ധകൊടുത്തില്ലെങ്കിൽ അതിവേഗം മറ്റുള്ളവരിലേക്ക് പടരുന്ന രോഗം കൂടിയാണ് ഇത്. വേരിസെല്ല സോസ്റ്റർ എന്ന വൈറസാണ് ചിക്കൻപോക്സ് പടർത്തുന്നത്. ഗർഭിണികൾ, എയ്ഡ്സ് രോഗികൾ, പ്രമേഹരോഗികൾ, നവജാത ശിശുക്കൾ, അർബുദ രോഗികൾക്കുമാണ് കൂടുതൽ ജാഗ്രത കൊടുക്കേണ്ട രോഗമാണ് ചിക്കൻപോക്സ്. ഹോസ്റ്റലുകളിലും മറ്റും ഒരുമിച്ച് താമസിക്കുന്നവരും കൂടുതൽ ശ്രദ്ധപാലിക്കണം. ആദ്യം ചെറിയ കുമിളകളായും പിന്നീട് അത് ഒരു തരം ദ്രാവകം നിറഞ്ഞ കുമിളകാളായും മാറുന്നു. പലരിലും ചിക്കൻപോക്സ് വരുന്നത് വ്യത്യസ്തമായിട്ടായിരിക്കും. അതുകൊണ്ടു തന്നെ ചിക്കൻപോക്സിന് പൊതുവായ ഒരു സ്വഭാവം പറയാൻ കഴിയില്ല. രോഗത്തെ ആദ്യ അവസരങ്ങളിൽ മനസിലാക്കാൻ കഴിയാതെ പോകുന്നത് രോഗത്തിന്റെ തീവ്രത വർധിപ്പിക്കുന്നതിനും കാരണമാകാറുണ്ട്.


ചിക്കൻപോക്സ് രോഗികളുടെ വായിൽനിന്നും മൂക്കിൽനിന്നും വരുന്ന സ്രവങ്ങളാണ് പ്രധാനമായും രോഗം പകരുന്നതിന് കാരണമാകുന്നത്. സ്പർശനം മൂലവും ചുമയ്‌ക്കുമ്പോഴും പുറത്തുവരുന്ന ദ്രാവകങ്ങൾ വഴിയും രോഗം പടരും. കുമിളകൾ പ്രത്യക്ഷപ്പെടുന്നതിന് രണ്ടുദിവസം മുമ്പ് മുതൽ കുമിള പൊന്തി 6-10 ദിവസംവരെയും രോഗം പടരാൻ സാധ്യതയുണ്ട്. ഒരിക്കൽ ചിക്കൻപോക്സ് വന്നാൽ വീണ്ടും രോഗം വരാതിരിക്കാനും വീണ്ടും വരാനും സാധ്യതകളുണ്ട്.


ശരീരവേദന, കഠിനമായ ക്ഷീണം, പനി, നടുവേദന തുടങ്ങിയ കാണപ്പെടാം. കുമിളകൾ പൊങ്ങുന്നതിന് മുമ്പുള്ള ഒന്നോ രണ്ടോ ദിവസമാണിത് കൂടുതൽ അനുഭവപ്പെടുന്നത്. തൊലിപ്പുറത്ത് ചുവപ്പ് അല്ലെങ്കിൽ പിങ്ക് നിറത്തിലുള്ള കുമിളകൾ ആണ് രോഗബാധയുടെ പ്രധാന ലക്ഷണം. തുടക്കത്തിൽ മുഖത്തും പുറത്തും നെഞ്ചിലുമായിരിക്കും കുമിളകൾ പ്രത്യക്ഷപ്പെടുക. പിന്നീടത് ശരീരമാസകലം ബാധിക്കാനും സാധ്യതയുണ്ട്. പനിക്കൊപ്പം ഛർദ്ദി, തലവേദന, തലകറക്കം, വിശപ്പില്ലായ്മ, ശരീരത്തിൽ അസഹനീയ ചൊറിച്ചിൽ തുടങ്ങിയവയും ചിക്കൻ പോക്സിന്റെ മറ്റ് ലക്ഷണങ്ങൾ കാണാപ്പെടാം.


രോഗം വന്നുകഴിഞ്ഞാൽ ഇളം ചൂടുവെള്ളത്തിൽ ദിവസവും കുളിക്കണം. ശരീരത്തിൽ ഉണ്ടാകുന്ന കുമിളകൾ തൊടുകയോ പൊട്ടിക്കുകയോ ചെയ്യരുത്. ആദ്യ ദിനം മുതൽ കൃത്യമായ വിശ്രമ രീതി സ്വീകരിക്കണം. പെട്ടെന്ന് പടരുന്ന രോഗമായത് കൊണ്ട് കുട്ടികൾ, ഗർഭിണികൾ, വൃദ്ധർ എന്നിവരുമായുള്ള സമ്പർക്കം രോഗികൾ ഒഴിവാക്കുക. എണ്ണ, എരിവ്,പുളി തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കാനും ശ്രദ്ധിക്കുക.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad