Type Here to Get Search Results !

ഒന്നു മുതൽ ഒമ്പതു വരെ ക്ലാസുകളിലെ വാർഷിക പരീക്ഷ ഇന്നു മുതൽ



സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ ഒന്നു മുതല്‍ 9 വരെയുള്ള ക്ലാസുകളിലെ വാർഷിക പരീക്ഷ ഇന്ന് മുതല്‍ ആരംഭിക്കും. രാവിലെ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ നടക്കുന്നതിനാൽ ഉച്ചയ്ക്ക് 1:30 മുതലായിരിക്കും പരീക്ഷ. വെള്ളിയാഴ്ചകളിൽ രണ്ടേകാൽ മുതലായിരിക്കും പരീക്ഷ. 9 വരെയുള്ള ക്ലാസുകളിലെ വാർഷിക പരീക്ഷ ആരംഭിക്കുന്നതോടെ അധ്യാപകരുടെ ജോലി ഭാരം ഇരട്ടിയാകും. എസ്എസ്എൽസി പരീക്ഷ ചുമതലയുള്ള അധ്യാപകർക്ക് യുപി, ഹൈസ്കൂൾ ക്ലാസുകളിലെ പരീക്ഷാ ചുമതലയും നൽകിയിട്ടുണ്ട്.


രാവിലെ എസ്എസ്എൽസി പരീക്ഷ കഴിഞ്ഞ് ഉച്ചയ്ക്കു ശേഷമുള്ള ഈ ഡ്യൂട്ടിയും ചെയ്യേണ്ടി വരും. പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഇതു സംബന്ധിച്ച സർക്കുലർ നേരത്തേ പുറത്ത് ഇറക്കിയിരുന്നു. എന്നാൽ കുറ്റമറ്റ ക്രമീകരണമാണ് ഏർപ്പെടുത്തേണ്ടിയിരുന്നതെന്നു പ്രധാന അധ്യാപകരും രക്ഷിതാക്കളും ചൂണ്ടിക്കാട്ടുന്നു.


അധ്യാപകരെ സ്വന്തം സ്കൂളിനു പുറത്തുള്ള വിദ്യാലയങ്ങളിലാണു പരീക്ഷാച്ചുമതല ഏൽപ്പിച്ചിരിക്കുന്നത്. ഏതെങ്കിലും സ്ക്കൂളിൽ അധ്യാപകരുടെ കുറവുണ്ടങ്കിൽ തൊട്ടടുത്തുള്ള സ്കൂളിലെ അധ്യാപകരെ നിയോഗിക്കേണ്ടി വരും. പിന്നെയും പ്രതിസന്ധി തുടർന്നാൽ ഇൻവിജിലേഷൻ ഡ്യുട്ടിയില്ലാത്ത അധ്യാപകരെ വിളിച്ചു വരുത്തും. ഇങ്ങനെ വിളിച്ചു വരുത്തന്നവർക്കു സ്വന്തം സ്കൂളിൽ ഡ്യൂട്ടി ചെയ്യാം.


എസ്എസ്എൽസി പരീക്ഷ എഴുതുന്ന ഭിന്നശേഷിക്കാരായ കുട്ടികൾക്കു സഹായികളായി നിയോഗിച്ചിരിക്കുന്നത് 9-ാം ക്ലാസു കാരെയാണ്. ഇവർ രാവിലെ പരീക്ഷ എഴുതിയ ശേഷം ഉച്ചയ്ക്ക ശേഷം സ്വന്തം പരീക്ഷകളും എഴുതേണ്ട അവസ്ഥയാണ്. അവസാനവട്ട തയാറെടുപ്പിനു സമയം ലഭിക്കുന്നില്ലെന്ന് ഈ കുട്ടികൾ പരാതിപ്പെടുന്നു. നാളെ പ്ലസ് വൺ, പ്ലസ് ടു പരീക്ഷകൾ ഒന്നിച്ചു നടക്കുന്ന സാഹചര്യത്തിലും പല സ്കൂളുകളിലും ഇൻ വിജിലേറ്റർമാരെ നിയമിക്കുന്നതു പൂർത്തിയായിട്ടില്ല. 

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad