Type Here to Get Search Results !

സ്വര്‍ണാഭരണങ്ങളിലെ എച്ച്‌യുഐഡി ഹാള്‍മാര്‍ക്കിങ്ങിന് മൂന്നു മാസം കൂടി;സമയം നീട്ടിനല്‍കി ഹൈക്കോടതി



സ്വര്‍ണാഭരണങ്ങളിലെ നിര്‍ബന്ധിത എച്ച്‌യുഐഡി ഹാള്‍മാര്‍ക്കിങ്ങിന് മൂന്നു മാസത്തെ സമയം നീട്ടി നല്‍കി ഹൈക്കോടതി ഉത്തരവ്. ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി.


നാളെ മുതല്‍ ഹാള്‍മാര്‍ക്കിങ് നിര്‍ബന്ധമാക്കിയാണ് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് (ബിഐഎസ്) ഉത്തരവിറക്കിയിരുന്നത്.

നേരത്തെ ജ്വല്ലറി ഉടമകള്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടിരുന്നെങ്കിലും ബിഐഎസ് അതു തള്ളുകയായിരുന്നു. രണ്ടു വര്‍ഷത്തെ സമയം നല്‍കിയതിനു ശേഷമാണ് പുതിയ തീയതി തീരുമാനിച്ചത് എന്നാണ് ബിഐഎസ് അറിയിച്ചത്.


ആഭരണത്തിന്റെ ഇനം, ഹാള്‍മാര്‍ക്ക് ചെയ്ത ജ്വല്ലറി, രജിസ്‌ട്രേഷന്‍ നമ്പര്‍, ഹാള്‍മാര്‍ക്കിങ് സെന്ററിന്റെ പേര്, തീയതി, സ്വര്‍ണത്തിന്റെ മാറ്റ് തുടങ്ങിയ കാര്യങ്ങള്‍ അറിയാന്‍ കഴിയുന്ന സംവിധാനമാണ് എച്ച്‌യുഐഡി ഹാള്‍മാര്‍ക്കിങ്. ആഭരണത്തിന്റെ തൂക്കവും ഇതില്‍ അറിയാനാവും.

Top Post Ad

Below Post Ad