Type Here to Get Search Results !

വയനാട് വന്യജീവി സങ്കേതത്തില്‍ തീപിടിത്തം; അണയ്ക്കാനുള്ള ശ്രമം തുടരുന്നു



കല്‍പറ്റ: വയനാട് വന്യജീവി സങ്കേതത്തില്‍ തീപിടിത്തം. ബത്തേരി റേഞ്ചിലെ ഓടപ്പള്ളി വനമേഖലയിലാണ് തീപടര്‍ന്നത്. വനംവകുപ്പും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ശനിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് തീപിടുത്തമുണ്ടായത്. 

നായ്ക്കട്ടി ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലാണ് തീ ആദ്യം ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍തന്നെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അഗ്നിശമനസേനയെ വിവരമറിയിച്ചു. ബത്തേരിയില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരെത്തിയാണ് തീയണയ്ക്കാനുള്ള ശ്രമം തുടരുന്നത്.

വേനല്‍ കനത്തതോടെ അടിക്കാട്, മരങ്ങള്‍, മുള എന്നിവ ഉണങ്ങിയതിനാൽ വളരെ പെട്ടെന്ന് തീ പടര്‍ന്നു പിടിക്കുകയായിരുന്നു. കൂടുതല്‍ പ്രദേശങ്ങളിലേക്ക് പടരുന്നത് തടഞ്ഞ് തീ ഒരുപരിധി വരെ നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് വനംവകുപ്പ് നല്‍കുന്ന വിവരം.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad