Type Here to Get Search Results !

ദീപിക പദുകോൺ ഖത്തറിലേക്ക് പറന്നു; ലോകകപ്പ് ട്രോഫി അനാവരണം നടി നിർവഹിച്ചേക്കും



മുംബൈ: ബോളിവുഡ് നടി ദീപിക പദുകോൺ ഖത്തറിലേക്ക് പറന്നു. ഞായറാഴ്ച നടക്കുന്ന ഫിഫ ഫുട്ബാൾ ലോകകപ്പ് കലാശപ്പോരിനു മുന്നോടിയായി ലുസൈൽ സ്റ്റേഡിയത്തിൽ വിജയികൾക്കുള്ള ട്രോഫിയുടെ അനാവരണം നടി നിർവഹിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ഖത്തറിലേക്ക് പുറപ്പെടുന്നതിനു മുന്നോടിയായി ശനിയാഴ്ച വൈകീട്ട് മുംബൈ വിമാനത്താവളത്തിലെത്തിയ നടിയുടെ ചിത്രങ്ങൾ പുറത്തുവന്നു. റിപ്പോർട്ടുകൾ ശരിയാണെങ്കിൽ അത് ലോകം ഉറ്റുനോക്കുന്ന വിശ്വപോരാട്ട വേദിയിൽ ഇന്ത്യക്കാർക്ക് അഭിമാനിക്കുന്ന നേട്ടമാകും. ഇതാദ്യമായാകും ഒരു ഇന്ത്യൻ നടി ഫിഫ ലോകകപ്പ് ട്രോഫി അനാവരണം ചെയ്യുന്നത്. കഴിഞ്ഞയാഴ്ച ഖത്തറിൽ നടന്ന ഫിഫ ഫാൻ ഫെസ്റ്റ് പരിപാടിയിലെ നടി നോറ ഫത്തേഹിയുടെ നൃത്തം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 'ലൈറ്റ് ദി സ്കൈ' എന്ന ലോകകപ്പ് ഗാനത്തിനാണ് നടി ചുവടുവെച്ചത്. നടിയെ പ്രശംസിച്ച് നിരവധി പേർ രംഗത്തുവന്നിരുന്നു. നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസും ലയണൽ മെസ്സിയുടെ അർജന്‍റീനയും തമ്മിലാണ് ഫൈനലിൽ ഏറ്റുമുട്ടുന്നത്.

Top Post Ad

Below Post Ad