▪️ഇന്‍സ്റ്റാഗ്രാമിലും മറ്റും സ്റ്റോറീസ് എന്നറിയപ്പെടുന്ന ഫീച്ചര്‍ ആണ് വാട്ട്സ്ആപ്പിലെ സ്റ്റാറ്റസ്. ചിത്രങ്ങള്‍, വീഡിയോകള്‍, ടെക്സ്റ്റ് എന്നിവ പങ്കിടാന്‍ വാട്ട്സ്ആപ്പ് നിലവില്‍ ഉപയോക്താക്കളെ അനുവദിക്കുന്നു. എന്നിരുന്നാലും, വാട്ട്സ്ആപ്പ് സ്റ്റാറ്റസ് വഴി ശബ്ദ ശകലങ്ങളും പങ്കിടാന്‍ വാട്ട്സ്ആപ്പ് ഇനി അനുവദിക്കുമെന്നാണ് അറിയുന്നത്.
വോയ്സ് നോട്ട് സ്റ്റാറ്റസ് അല്ലെങ്കില്‍ വോയ്സ് സ്റ്റാറ്റസ് വഴി, ആളുകള്‍ക്ക് ശബ്ദം റെക്കോര്‍ഡ് ചെയ്യാനും സ്റ്റാറ്റസില്‍ പങ്കിടാനും കഴിയും. ചാറ്റ് ചെയ്യുമ്ബോള്‍ ഒരു ശബ്ദം അയയ്ക്കുന്നതിന് സമാനമായിരിക്കും ഈ ഫീച്ചര്‍.
ഉപഭോക്താക്കള്‍ക്ക് വിവിധ ആവശ്യങ്ങള്‍ക്കായി ഈ സൗകര്യം പ്രയോജനപ്പെടുത്താന്‍ കഴിയും..