Type Here to Get Search Results !

WhatsApp | മാര്‍ച്ച്‌ 31 മുതല്‍ ഈ ഫോണുകളില്‍ വാട്സ്‌ആപ്പ് പ്രവര്‍ത്തിക്കില്ല; വിശദാംശങ്ങള്‍



ലോകമെമ്ബാടുമുള്ള കോടിക്കണക്കിന് ജനങ്ങള്‍ സജീവമായി ഉപയോഗിക്കുന്ന ഇന്‍സ്റ്റന്റ് മെസേജിംഗ് ആപ്ലിക്കേഷനാണ് വാട്‌സാപ്പ് (WhatsApp).

ഇപ്പോള്‍ വിപണിയില്‍ ലഭ്യമായ മിക്ക ഡിവൈസുകളിലും വാട്സ്‌ആപ്പ് പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍, പഴയതോ കാലാഹരണപ്പെട്ടതോ ആയ സോഫ്‌റ്റ്വെയര്‍ പതിപ്പുകളില്‍ ഇനി വാട്‌സ്‌ആപ്പ് ഉപയോഗിക്കാന്‍ കഴിയില്ല.


ആന്‍ഡ്രോയിഡ് (Android), ഐഒഎസ് (iOS), kaiOS എന്നിവയുടെ ചില പ്രത്യേക പതിപ്പുകളില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഫോണിലും മാര്‍ച്ച്‌ 31 മുതല്‍ വാട്സ്‌ആപ്പ് ഉപയോഗിക്കാന്‍ കഴിയില്ലെന്ന് കമ്ബനി വ്യക്തമാക്കുന്നു. ഇതേക്കുറിച്ചുള്ള വിശദാംശങ്ങള്‍ വാട്‌സ്‌ആപ്പ് അതിന്റെ FAQ പേജില്‍ പങ്കുവെയ്ക്കുകയുണ്ടായി.


മാര്‍ച്ച്‌ 31 മുതല്‍ ഈ സോഫ്റ്റ്‌വെയര്‍ പതിപ്പുകളില്‍വാട്‌സ്‌ആപ്പ് പ്രവര്‍ത്തിക്കില്ല


ആന്‍ഡ്രോയ്ഡ് ഫോണുകള്‍

നിങ്ങളുടെ ഫോണില്‍ ആന്‍ഡ്രോയിഡ് 4.1 പതിപ്പോ അതിനേക്കാള്‍ പുതിയ പതിപ്പുകളോ ഇല്ലാത്ത പക്ഷം വാട്‌സ്‌ആപ്പിന്റെ പ്രവര്‍ത്തനം നിലയ്ക്കും.


ഐഒഎസ് ഫോണുകള്‍

ഐഒഎസ് 10 പതിപ്പിലോ അതിനേക്കാള്‍ പുതിയ പതിപ്പുകളിലോ പ്രവര്‍ത്തിക്കുന്ന ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് വാട്‌സ്‌ആപ്പ് തുടര്‍ന്നും ലഭ്യമാകും. iOS 15 എന്ന പതിപ്പാണ് ആപ്പിള്‍ ഇപ്പോള്‍ വാഗ്ദാനം ചെയുന്നത്. 3 മുതല്‍ 4 വര്‍ഷം വരെ പഴക്കമുള്ള ഐഫോണ്‍ മോഡലുകളിലും ഈ പതിപ്പ് ലഭ്യമാണ്.


kaiOS

നിങ്ങളുടെ ഡിവൈസ് kaiOS പ്ലാറ്റ്‌ഫോമിലാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ വാട്‌സ്‌ആപ്പ് തുടര്‍ന്നും പ്രവര്‍ത്തിപ്പിക്കാന്‍ kaiOS വേര്‍ഷന്‍ 2.5ഓ അല്ലെങ്കില്‍ അതിനേക്കാള്‍ പുതിയ വേര്‍ഷനുകളോ ആവശ്യമാണ്. ജിയോഫോണ്‍, ജിയോഫോണ്‍ 2 എന്നിവ ഇതിനെ പിന്തുണയ്ക്കുന്ന മോഡലുകളാണ്. മെറ്റ പുറത്തിറക്കിയ ഔദ്യോഗിക പട്ടികയില്‍ ഷവോമി, സാംസങ്, എല്‍ജി, മോട്ടോറോള എന്നീ ഫോണുകളും ഉള്‍പ്പെടുന്നു.


മാര്‍ച്ച്‌ 31 മുതല്‍ വാട്‌സ്‌ആപ്പ് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്ത ഫോണുകള്‍ ഇവയാണ്:


എല്‍ജി

LG Optimus F7, Optimus L3 II dual, Optimus F5, Optimus L5 II, Optimus L5 II dual, Optimus L3 II, Optimus L7 II dual, Optimus L7 II, Optimus F6, LG Enact, Optimus L4 II dual, Optimus F3, Optimus L4 II, Optimus L2 II, Optimus F3Q


മോട്ടറോള

Motorola Droid Razr


ഷവോമി

Xiaomi HongMi, Mi2a, Mi2s, Redmi Note 4G, HongMi 1s


ഹുവായ്

Huawei Ascend D, Quad XL, Ascend D1, Quad XL, Ascend P1 S


സാംസങ്

Samsung Galaxy Development Lite, Galaxy S3 mini Galaxy Xcover 2, Galaxy Core

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad