Type Here to Get Search Results !

നെയ്‌മറില്ലാതെ ബ്രസീല്‍, മെസിയഴകിന് അര്‍ജന്‍റീന; ഇരു ടീമുകളും നാളെ പുലര്‍ച്ചെ കളത്തില്‍



ലാ പാസ്: ലോകകപ്പ് ഫുട്ബോള്‍ (2022 FIFA World Cup) യോഗ്യതാ റൗണ്ടില്‍ അര്‍ജന്‍റീനയും ബ്രസീലും നാളെയിറങ്ങും.

പുലര്‍ച്ചെ അഞ്ചിനാണ് കളി തുടങ്ങുക. ലോകകപ്പിന് യോഗ്യത ഉറപ്പാക്കിക്കഴിഞ്ഞ ബ്രസീലിന് ബൊളീവിയയും (Bolivia vs Brazil) അര്‍ജന്‍റീനയ്ക്ക് ഇക്വഡോറുമാണ് (Ecuador vs Argentina) എതിരാളികള്‍.


ലാ പാസിലെ ശ്വാസംമുട്ടുന്ന ഉയരത്തിലുള്ള സ്റ്റേഡിയത്തില്‍ നെയ്‌മര്‍ ജൂനിയറും വിനീഷ്യസ് ജൂനിയറും ഇല്ലാതെയാണ് ബ്രസീല്‍ ബൊളീവിയയെ നേരിടുക. സമുദ്രനിരപ്പില്‍ നിന്ന് 3637 മീറ്റര്‍ ഉയരത്തിലാണ് മത്സരം നടക്കുന്നത്. അവസാന മത്സരത്തില്‍ ചിലിയെ തോല്‍പിച്ച ഇലവനില്‍ കാര്യമായ മാറ്റം വരുത്തിയാവും കോച്ച്‌ ടിറ്റെ ബ്രസീലിനെ അണിനിരത്തുക. ഡാനിലോ, തിയാഗോ സില്‍വ, അരാന, കാസിമിറോ, ഫ്രഡ്, നെയ്‌മര്‍, വിനീഷ്യസ് എന്നിവര്‍ക്ക് പകരം ഡാനി ആല്‍വസ്, എഡര്‍ മിലിറ്റാവോ, അലക്സ് ടെല്ലസ്, ഫാബീഞ്ഞോ, ബ്രൂണോ ഗുമെറെയ്‌സ്, ഫിലിപെ കുടീഞ്ഞോ, റിച്ചാര്‍ലിസണ്‍ എന്നിവര്‍ ടീമിലെത്തും.


അവസാന 30 കളിയിലും തോല്‍വി അറിയാത്ത അര്‍ജന്‍റൈന്‍ ടീമിലും മാറ്റമുണ്ടാവും. ഫ്രാങ്കോ അര്‍മാനി, നഹ്വേല്‍ മൊളീന, ജര്‍മ്മന്‍ പസല്ല, അക് അലിസ്റ്റര്‍, നിക്കോ ഗോണ്‍സാലസ്, യോക്വിം കൊറേയ എന്നിവര്‍ക്ക് വിശ്രമം നല്‍കിയേക്കും. പകരം യുവാന്‍ മുസ്സോ, ഗോണ്‍സാലോ മൊണ്ടിയേല്‍, മാര്‍ട്ടിസ് ക്വാര്‍ട്ട, ഏഞ്ചല്‍ ഡി മരിയ, ഒകമ്ബസ്, ജുലിയന്‍ അല്‍വാരസ് എന്നിവര്‍ പകരമെത്തും. ഒരു ഗോള്‍ കൂടി നേടിയാല്‍ ലാറ്റിനമേരിക്കന്‍ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന റെക്കോര്‍ഡ് ലിയോണല്‍ മെസിക്ക് സ്വന്തമാക്കാം.


മെസിയെ മറികടന്ന് മുന്നിലെത്താല്‍ ലൂയി സുവാരസിനും നാളെ അവസരമുണ്ട്. ഉറുഗ്വേയ്ക്ക് ചിലിയാണ് എതിരാളികള്‍. മറ്റ് മത്സരങ്ങളില്‍ കൊളംബിയ, വെനസ്വേലയെയും പെറു, പരാഗ്വേയെയും നേരിടും. ബ്രസീലിനെയും അര്‍ജന്‍റീനയേയും കൂടാതെ ഇക്വഡോറും ഉറുഗ്വേയും ലാറ്റിനമേരിക്കയില്‍ നിന്ന് ഖത്തര്‍ ലോകകപ്പിന് യോഗ്യത നേടിയിട്ടുണ്ട്. പെറുവും കൊളംബിയയുമാണ് പ്ലേ ഓഫ് ബര്‍ത്തിനായി പൊരുതുന്നത്.

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad