Type Here to Get Search Results !

വാട്സാപ്പിന്റെ ഉപകരമുള്ള പുതിയ 4 update കൾ


അറിഞ്ഞിരിക്കാം വാട്സാപ്പിന്റെ ഈ ഉപകാരപ്രദമായ ഫീച്ചറുകൾ

  1. സിംപിൾ ആയി പണം അയക്കാം
  2. നിങ്ങളുടെ സ്റ്റോറേജ് നഷ്ടപ്പെടാതിരിക്കാൻ വാട്സാപ്പ് ന്റെ പുതിയ ഫീച്ചർ ആയ disappearance on ചെയ്യൂ
  3. View one messages.നിങ്ങൾ അയക്കുന്ന മെസ്സേജുകൾ ഒരിക്കൽ മാത്രം കണ്ട് അപ്രത്യക്ഷമാവും
  4. multi device support .ഒരേ സമയം 4 ഉപകരണങ്ങളിൽ നിങ്ങളുടെ ഒരേ വാട്സാപ്പ് പ്രവർത്തിപ്പിക്കാം
ഇനി റിസ്ക് എടുക്കേണ്ട വാട്സപ്പ് വഴി സിമ്പിളായി പണം അയക്കാം

Google pay, phone pay,പേ ടി എം തുടങ്ങിയവയിലേത് പോലെ ഇനി വാട്സ് ആപ്പ് വഴിയും മെസ്സേജ് ,സ്റ്റിക്കർ അയക്കുന്ന പോലെ പണവും അയക്കാം. കുറച്ചുകാലമായി ഈ ഫീച്ചർ വാട്സപ്പ് അവതരിപ്പിച്ചിട്ടുണ്ടെങ്കിലും പലരും ഇപ്പോഴും ഇത് ഉപയോഗിച്ചു തുടങ്ങിയിട്ടില്ല. വളരെ സിമ്പിൾ ആയി മൂന്നോ നാലോ step കൊണ്ട് ഇത് ആക്ടീവ് ആക്കാം

  1. Step 1 - open whatsapp settings>Payment>add payment
  2. Step 2 നിങ്ങളുടെ bank select ചെയ്യുക. നിങ്ങളുടെ രെജിസ്റ്റർ ചെയ്ത mobile number verify ചെയ്തു കഴിഞ്ഞാൽ ആഡ് ആയി എന്ന നോട്ടിഫിക്കേഷൻ വരും.
  3. ഇനി ഉപയോഗിച്ച് തുടങ്ങാം..
ഉപയോഗിക്കേണ്ട വിധം

ആർക്കണോ പണം അയക്കേണ്ടത് അവരുടെ ചാറ്റിൽ ടൈപ്പിംഗ് space നു സമീപമുള്ള attachment icone ഓപ്പൺ ചെയ്യുക.
ഇതിൽ payment option വഴി simple ആയി പണം അയക്കാം...
അപ്പോൾ ഉപയോഗിക്കേണ്ട upi പിൻ ATM ന്റെതോ നമ്മൾ മുൻപ് സെറ്റ് ചെയ്തതോ ആയിരിക്കും.

Advantages

  • 1.വളരെ സിംപിൾ ആയി പണം അയക്കാം
  • 2.നാല്പത് കോടി ഉപഭോക്താക്കൾ ഇന്ത്യയിൽ വാട്സാപ്പ്ന് ഉണ്ട്

Disadvantages

  • 1.fake news വഴി പറ്റിക്കപ്പെടാം.
  • 2.reachargeble facilities ഇപ്പോൾ ലഭ്യമല്ല.
  • 3.IFSC കോഡ്‌ വെച്ചുള്ള transaction നും ഇപ്പോൾ ലഭ്യമല്ല

Disappearing messeges

നമ്മുടെ ഗ്രൂപ്പിൽ ദിവസവും മെസേജുകൾ വരുന്നുണ്ട്.ഇത് ഫോണിന്റെ മെമ്മറി കുറക്കുന്നുണ്ട്.മാത്രമല്ല ആവശ്യമില്ലാത്ത ഒരുപാട് data കൾ വെറുതെ സ്റ്റോർ ചെയ്യും.അതിനു പരിഹാരമായി വാട്സപ്പിൽ പുതിയ ഒപ്‌ഷ്ൻ വന്നിട്ടുണ്ട്.ഗ്രൂപ്പ് അഡ്മിൻ ഗ്രൂപ്പിൽ disappiearing on ചെയ്തു വെച്ചാൽ എല്ലാവരുടെയും ഫോണിൽ നിന്നും ഗ്രൂപ്പിൽ വരുന്ന മെസേജുകൾ 7 ദിവസം കഴിയുമ്പോൾ ഓട്ടോമാറ്റിക് ആയിട്ട് ഡിലീറ്റ് ആയി പൊയ്ക്കോളും.
പേഴ്‌സണൽ ചാറ്റിലും ഈ option ലഭ്യമാണ്. ഇത് on ചെയ്യുമ്പോൾ ആവശ്യം ഉള്ള മെസ്സേജുകൾ സ്റ്റാർ ഇട്ട് വെക്കുക...

ഉപയോഗിക്കേണ്ട രീതി

  • നിങ്ങൾ അഡ്മിനായ ഗ്രൂപ്പിലോ/ നിങ്ങൾക്ക് വേണ്ട പേഴ്‌സണൽ നമ്പറിലോ ചാറ്റ് ലിസ്റ്റ് എടുത്ത് name ൽ ക്ലിക്ക് ചെയ്യുക.
  • അതിൽ disappearance on ചെയ്യുക
View one messages

അയക്കുന്ന വീഡിയോയും ഫോട്ടോയും ഒരു പ്രാവശ്യം മാത്രമേ കാണാനാവൂ എന്ന ഫീച്ചർ ആണിത്.
സ്വീകർത്താവ് തുറന്ന് കഴിഞ്ഞാൽ വ്യൂ one ഫീച്ചർ മുകേനെ അയച്ച ചിത്രം/വീഡിയോ ഗാലറി യിൽ പോലും എത്താതെ യാന്ത്രികമായി ഇല്ലാതാവുന്നു.മറ്റ് ഫോണുകളിലേക്ക് ഫോർവെർഡ് ചെയ്യാനും കഴിയില്ല എന്നതാണ് ഇതിന്റെ മറ്റൊരു മേന്മ.
എന്നാൽ സ്ക്രീൻ ഷോർട്ട് എടുക്കാം എന്നതാണ് ഇതിന്റെ ഏറ്റവും വലിയ ഒരു പോരായ്മ.

ഉപയോഗിക്കേണ്ട രീതി

  1. സാദാരണ അയക്കുന്ന പോലെ ചിത്രം/വീഡിയോ select ചെയ്യുക
  2. വാട്സാപ്പ് പുതിയ അപ്ഡേറ്റ്ൽ ഡയലോഗ് ബോക്സിൽ ചെറിയ ഒരു വൃത്തത്തിനുള്ളിൽ 1 എഴുതിയത് കാണാം
  3. ഇത് select ചെയ്യുന്നതോടെ നിങ്ങളുടെ ചിത്രം/വീഡിയോ വ്യൂ one മോഡിലേക്ക് മാറും.ഇനി send ചെയ്യുക
  4. 14 ദിവസത്തിനു ശേഷവും തുറന്നില്ല എങ്കിൽ യാന്ത്രികമായി കാലഹാരണപ്പെടും
  5. ഇത് ഗ്രൂപ്പുകളിലും ഉപയോഗിക്കാം

മൾട്ടി ഡേവിസ് സപ്പോർട്ട്

ഉപയോഗിക്കേണ്ട രീതി

  1. നിങ്ങളുടെ ബ്രൗസറിൽ whatsappweb എന്ന സെർച്ച് ചെയ്ത് select ചെയ്യുക
  2. നിങ്ങൾ മൊബൈലിൽ ആണ് ഉപയോഗിക്കുന്നതെങ്കിൽ വലത് ഭാഗത്തെ 3 ഡോട്ട് ൽ ക്ലിക്ക് ചെയ്ത് desktop site എന്നത് on ചെയ്യുക.ഇപ്പോൾ ഒരു ബാർകോഡ് കാണാം.
  3. ഇനി നിങ്ങളുടെ വാട്‌സ്ആപ്പിൽ മുകളിലെ 3 ഡോട്ട് ൽ ക്ലിക്ക് ചെയ്യുക(settings എടുക്കുന്ന പോലെ)
  4. അതിൽ linked device എന്ന option ൽ link a device എന്നതിൽ ക്ലിക്ക് ചെയ്താൽ നിങ്ങൾക്ക് മുൻപ് കിട്ടിയ ബാർ കോഡ് സ്കാൻ ചെയ്യാനാവും ..സ്കാൻ ചെയ്ത് ലിങ്ക് ആയാൽ 2 വാട്സാപ്പും ഉപയോഗിക്കാം...
  5. ഇത് ഒന്ന് നിങ്ങളുടെ കമ്പ്യൂട്ടറിലും ഒന്ന് വേറെ ഫോണിലുമായൊ‌ക്കെ ഉപയോഗിക്കാം

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad