Type Here to Get Search Results !

ദിനോസറുകൾ ഇല്ലാതായത് .....?


ആറരക്കോടി വർഷങ്ങൾക്കുമുമ്പ് മധ്യ ജീവിത കാലഘട്ടത്തിൻറെ അവസാനഘട്ടം അതിഭീകരമായ ഒരു ഉൽക്ക ഭൂമിയിൽ വന്നു പതിച്ചു. 11 മുതൽ 80 കിലോ മീറ്റർ വ്യാസം വരുന്ന ഒരു ഉൽക്ക ആയിരുന്നു അത്. അതായത് കേരളത്തിലെ ശരാശരി ഒരു താലൂക്കിന്റെ വലുപ്പം മുതൽ ഒരു ജില്ലയുടെ വലുപ്പം വരെ ഉള്ള ഒരു ഉൽക്ക. അത് ഭൂമിയുടെ പ്രതലത്തിൽ വിസ്തരിച്ചു കിടക്കുക മാത്രമല്ല . മുകളിലേക്ക് കിലോമീറ്ററുകളോളം നീണ്ടു കിടന്നു ആ ഉൽക്ക. ആകാശത്തിലൂടെ പറക്കുന്ന കൊമേഷ്യൽ വിമാനങ്ങളുടെ ഉയരത്തെക്കാൾ ഉയരത്തിൽ അതിൻറെ മുകൾഭാഗം നീണ്ടു കിടന്നു.


ഇത്ര അധികം വലിയ ഒരു ഉൽക്ക ഭൂമിയിൽ വന്ന് പതിക്കുമ്പോൾ ഉണ്ടാവാൻ പോകുന്ന പ്രത്യാഘാതങ്ങൾ എന്താണെന്ന് നമുക്കറിയാം. പക്ഷേ നമ്മുടെ ചിന്തകൾക്കപ്പുറം കൂടുതൽ കടുത്ത പ്രത്യാഘാതങ്ങളാണ് ഇവിടെ സംഭവിച്ചത് ദിനോസറുകൾ ലോകം ഭരിച്ചിരുന്ന കാലഘട്ടമായിരുന്നു അത്. മനുഷ്യൻ ഒന്നും അന്ന് ഇല്ലായിരുന്നു ദിനോസറുകളും വലിയ മൃഗങ്ങളും മരങ്ങളും ഒക്കെ ഭൂമിയിൽനിന്ന് തുടച്ചുനീക്കപ്പെട്ടു. ഗൾഫ് ഓഫ് മെക്സിക്കോയിൽ ആയിരുന്നു ആ ഉൽക്കാപതനം എന്നാണ് അനുമാനിക്കുന്നത്. അവിടെ 180 കിലോമീറ്റർ നീളത്തിൽ ഒരു വലിയ ഗർത്തം തന്നെ രൂപപ്പെട്ടു 20 കിലോമീറ്റർ ആയിരുന്നു അന്ന് ആ ഗർത്തത്തിന് ആയം. ഉൽക്കാപതനം നടന്ന് ഒരു മിനിറ്റിനുശേഷം ഈ ഭൂമിയിൽ എന്താണ് സംഭവിച്ചത്. പിന്നീട് ഈ ഭൂമി ഇങ്ങനെയുള്ള ഭൂമിയേ ആയിരുന്നില്ല. മനുഷ്യൻ ഇന്നേവരെ കാലുകുത്തിയില്ലാത്ത ഒരു അന്യഗ്രഹം മാത്രമേ ഇതെന്ന് തോന്നു..


ഉൽക്കാപതനം നടന്ന് സെക്കൻഡുകൾക്കുള്ളിൽ അതിഭയങ്കരമായ സുനാമി ഉണ്ടായി പലരും പല കണക്കുകളാണ് ആ രാക്ഷസ സുനാമി തിരയുടെ ഉയരത്തെ പറ്റി പറയുന്നത്. എങ്കിലും 100 മീറ്റർ മുതൽ 300 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉയർന്നു എന്നാണ് ശാസ്ത്ര നിരീക്ഷണം. പത്തു മണിക്കൂറോളം നീണ്ടുനിന്നു ഈ സുനാമി. ഉൽക്കാപതനത്തെ തുടർന്ന് റിക്ടർ സ്കെയിലിൽ 12 അടയാളപ്പെടുത്തിയ ഭൂമികുലുക്കവും ഉണ്ടായി. ഈ ഭൂമികുലുക്കത്തിനെ തുടർന്ന് മണ്ണിടിച്ചിലും ഇതിനെത്തുടർന്ന് വീണ്ടും സുനാമിയും ഉണ്ടായി .ഇങ്ങനെ ഈ പ്രക്രിയ പത്ത് മണിക്കൂറോളം നീണ്ടുനിന്നു. അതേസമയം ഭൂകമ്പത്തെക്കാളും സുനാമിയെകാളും ഒക്കെ വലിയ ഒരു സ്ഫോടനം തന്നെ ഉൽക്ക പതനം കൊണ്ട് ഉണ്ടായി .


ഉൽക്ക പതിച്ചതിന് ഏകദേശം 1500 കിലോമീറ്റർ വിസ്തൃതിയിൽ അഗ്നി പടരാൻ തുടങ്ങി. അവിടെ ഉണ്ടായിരുന്ന വലിയ മൃഗങ്ങളും മരങ്ങളും ഒക്കെ അഗ്നിക്കിരയായി. അതേസമയം ഗർത്തങ്ങളിൽ താമസിക്കുന്നവരും ഭൂമിക്കടിയിൽ താമസിക്കുന്നവരും ആയ ചില ജീവികൾ ഇതിനെ അതിജീവിച്ചു. പക്ഷേ ദിനോസറുകൾ പോലുള്ള വലിയ മൃഗങ്ങൾ വംശനാശം വന്നു നിന്നു പോയി. ആ ഉൽക്കാപതനം സംഭവിച്ചശേഷം കുറേ അധികം കല്ലുകളും പാറകളും കിലോമീറ്ററുകളോളം ഉയരത്തിലേക്ക് തെറിച്ചു. അവ ആകാശത്തിലൂടെ സഞ്ചരിച്ച് ഭൂമിയിൽ നാശം വിതച്ചു.


ജിയോളജി സ്റ്റുകൾ ലോകത്തിൻറെ പല ഭാഗത്തുനിന്നും ഇതിൻറെ അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. നമുക്ക് ഊഹിക്കാൻ കഴിയാത്ത വൻ സ്ഫോടനം ആണ് അന്ന് സംഭവിച്ചത് ആ സ്ഫോടനത്തെ തുടർന്ന് ഭൂമിയിലെ താപനില ഗണ്യമായി വർദ്ധിച്ചു. സുനാമിയും ഭൂമികുലുക്കവും അഗ്നിയെയും ഒക്കെ അതിജീവിച്ച് വീണ്ടും പല മൃഗങ്ങൾ ഈ താപനിലയിൽ ഇല്ലാതായി. തുടർന്ന് ലക്ഷക്കണക്കിന് വർഷമെടുത്താണ് ഭൂമി പഴയതുപോലെ ജീവജാലങ്ങൾക്ക് സുഖകരമായി ജീവിക്കാനുള്ള രീതിയിൽ ആയിത്തീർന്നത്. അന്ന് അങ്ങനെ ഉൽക്കാപതനം സംഭവിച്ചില്ല എങ്കിൽ മനുഷ്യർക്കു പോലും ഇവിടെ അതിജീവിക്കാൻ സാധിക്കില്ലായിരുന്നു. ദിനോസറുകൾ അടക്കിവാഴുന്ന ഒരു ലോകം ആയി മാറിയിരുന്നെനെ നമ്മുടെ ഭൂമി.
ഒരു പക്ഷെ ഭൂമിയിലേക്ക് മനുഷ്യരെ വിയോഗിക്കാൻ ദൈവത്തിന്റെ ഇടപെടൽ നടന്നതാവാം ആ വലിയ ഉൽക്ക പതനം എന്ന് നമുക്ക് അനുമാനിക്കാം...

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad