Type Here to Get Search Results !

കോവിഡ് വാക്സിൻ അറിയേണ്ടതെല്ലാം


കോവിഡ് മഹാമാരി ലോകത്ത് ഭീതി പരത്താൻ തുടങ്ങിയിട്ട് ഒരാണ്ട് കഴിഞ്ഞു.ഇത് വരെ ആയിട്ടും ഫല പ്രദമായ മരുന്ന് കണ്ടെത്തിയിട്ടില്ല.ആകെ ഒരു പരിഹാരം വാക്സിൻ എടുക്കുക മാത്രമാണ്.കേരളത്തിൽ ഏകദേശം70% പേരും വാക്സിൻ എടുത്തു എന്നാണ് ഗവണ്മെന്റ് അവകാശപ്പെടുന്നത്. ഇനി വാക്സിൻ സ്വീകരിക്കാൻ ബാക്കി ഉള്ളവരിൽ ഭൂരിഭാഗം ആളുകളും വാക്സിൻ എടുക്കാൻ വിമുഖത കാണിക്കുന്നവരാണ്.

എന്തിന് വാക്സിൻ

കോവിഡിനെ ഫലപ്രദമായി നേരിടാൻ ശരീരത്തെ സജ്ജമാക്കുക എന്നതാണ് ഒറ്റ വാക്കിൽ വാക്സിനുള്ള ഉത്തരം.അനേകം ദിവസങ്ങളുടെ ഗവേഷണ നിരീക്ഷണത്തിലൂടെയാണ് എല്ലാ വാക്സിനും മനുഷ്യരിൽ ഉപയോഗിക്കുന്നത്.ഇത് വഴി പൂർണ്ണമായും കോവിഡിനെ തടയും എന്നല്ല. കോവിഡ് പടരാനുള്ള സാധ്യതകളെ കുറക്കുകയും കോവിഡ് വന്നാലുള്ള 99% അത്യാഹിതങ്ങൾ ഒഴിവാക്കാനും വാക്സിന് സാധിക്കും.ഇപ്പോൾ കണ്ടെത്തിയ ഒരു വാക്സിനും 100% ഫല പ്രാപ്തി ഉള്ളതല്ല.എന്നാൽ 80%-90% ഫല പ്രാപ്തി ഉണ്ട്.ഇത് വഴി രോഗം പിടി പെടുന്നത് ഗണ്യമായി കുറക്കാനാവും.

വാക്സിൻ എടുത്ത ഉടനെ പ്രതിരോധ ശേഷി കൈവരുമോ.

ഇല്ല.രണ്ട് ഡോസ് എടുത്ത് രണ്ടായ്ച കഴിഞ്ഞ ശേഷമേ വാക്സിന്റെ ഫലം പൂർണമായും നമ്മുടെ ശരീരത്തിന് ഉപയോഗപ്പെടുത്താൻ കഴിയൂ. അതായത് വാക്സിൻ എടുത്ത് ന്ന് ഒരായ്ചക്കുള്ളിലും കോവിഡ് പിടി പെടാനും കോവിഡിന്റെ ഫലം അനുഭവിക്കുകയും ചെയ്യും

വാക്സിൻ എടുത്തിട്ടും കോവിഡ് വരുന്നുണ്ടെങ്കിലും പിന്നെ എന്തിന് വാക്സിൻ എടുക്കണം.

വാക്സിൻ എടുത്തവർ വാക്സിൻ എടുക്കാത്തവരെ അപേക്ഷിച്ച് രോഗം പിടി പെടാനുള്ള ചാൻസ് വളരെ കുറവായിരിക്കും. ഇനി രോഗം ബാധിച്ചാൽ തന്നെ ICU വെന്റിലേറ്റർ തുടങ്ങിയ മാരകമായ സാഹചര്യങ്ങൾ ഒഴിവാക്കാനാവും.

എന്തിനാണ് വാക്സിൻ 2 ഡോസും എടുക്കുന്നത്.ഒരു ഡോസ് പോരെ

ആദ്യ ഡോസും രണ്ടാമത്തെ ഡോസും ശരീരത്തിൽ 2 ജോലികൾ ആണ് ചെയ്യുന്നത്. ആദ്യ ഡോസ് എടുക്കുമ്പോൾ തന്നെ നമ്മുടെ ശരീരത്തിൽ ആന്റി ബോഡികൾ നിർമിക്കാൻ തുടങ്ങും.രണ്ടാം ഡോസിലൂടെ വീണ്ടും ആന്റി ബോഡികൾ നിർമിച്ച് ശരീര പ്രതിരോധ ശേഷി വീണ്ടും കൂടുകയും ഇത് നില നിൽക്കുന്ന പീരിയഡ് കൂട്ടുകയും ചെയ്യുന്നു.

വാക്സിൻ എടുത്ത് അര മണിക്കൂർ ഒബ്സർവഷൻ ഇരിക്കുന്നത് എന്തിന്.

വളരെ അപൂർവം പേർക്ക് മാത്രം ചില സൈഡ് എഫക്ടുകൾ കാണാറുണ്ട്.bp കുറയുക പോലുള്ളവ.അതിനെ നേരിടാൻ നിങ്ങൾ വാക്സിൻ സ്വീകരിച്ച സെന്ററുകളിൽ മരുന്നും നയ്സുമാരും ഉണ്ടാവും.എന്നാൽ ഇത് വളരെ അത്യപൂർവമായി മാത്രമേ സംഭവിക്കാറുള്ളൂ.

വാക്സിൻ സ്വീകരിച്ചാൽ പനി വരുന്നത് എന്ത് കൊണ്ട്

വാക്‌സിൻ സ്വീകരിക്കുക വഴി പനി തലവേദന പോലുള്ള ചെറിയ സൈഡ് എഫക്ടുകൾ കാണിക്കാറുണ്ട്.എന്നാൽ ഭൂരിഭാഗം പേരും ഒരു ലക്ഷണവും കാണികത്തവർ ആയിരിക്കും. വാക്സിനിലൂടെ കുത്തി വെപ്പ് നടത്തുമ്പോ നമ്മുടെ ശരീരം തെറ്റിദ്ധരിക്കപ്പെട്ട് പ്രധികരിക്കുന്നതിന്റെ ഫലമാണത്. ഇത് മാക്സിമം 48 മണിക്കൂർ മാത്രമേ ഇത് നില നിൽക്കുകയുള്ളൂ.കൂടുതൽ ഉണ്ടേൽ മാത്രം പാരസെറ്റമോൾ ഉപയോഗിക്കാം.റസ്റ്റും എടുക്കുക.

വാക്സിൻ എടുത്താൽ എന്തെങ്കിലും ശ്രദ്ധിക്കേണ്ടതയുണ്ടോ..

വാക്സിൻ എടുത്ത് അര മണിക്കൂർ ഒബ്സർവഷൻ പീരിയഡ് കഴിഞ്ഞാൽ പിന്നെ നിങ്ങൾക്ക് സാധാരണ പോലെ എല്ലാ കാര്യങ്ങളും തുടരാം..പ്രതേകിച്ചു ഒന്നും ശ്രദ്ധിക്കേണ്ടതില്ല.

കോവിഡ് വന്നവർ വാക്സിൻ എടുക്കണോ

കോവിഡ് ഒരു പ്രാവശ്യം ശരീരത്തിൽ പ്രവേശിച്ചാൽ നമ്മുടെ ശരീരത്തിൽ ആന്റി ബോഡി ഉണ്ടാവും.എങ്കിലും വാക്സിൻ എടുക്കണം.കോവിഡ് നെഗറ്റീവ് ആയി 3 മാസങ്ങൾക്ക് ശേഷമേ ഇവർ വാക്സിൻ എടുക്കാവൂ എന്ന് മാത്രം

കുട്ടികൾക്ക് വാക്സിൻ എടുക്കാമോ..

അതിന്റെ ഗവേഷണത്തിന്റെ അവസാന ഘട്ടത്തിൽ ആണിപ്പോൾ. താമസിയാതെ ഗവണ്മെന്റ് നിർദ്ദേശം വരും എന്ന് പ്രതീക്ഷിക്കാം.

എല്ലാവരും വാക്സിൻ എടുക്കൂ..കൊറോണ മഹാമാരിയെ ലോകത്ത് നിയന്ത്രണ വിധേയമാക്കൂ..

കോവിശിൽഡ് ആണോ കോവാക്സിനാണോ നല്ലത്.

ലോകത്ത് പല രാജ്യങ്ങളും വാക്സിൻ കണ്ടെത്തിയിട്ടുണ്ട്.
ഇന്ത്യയുടെ രണ്ട് വാക്സിനുകളാണ് കോവാക്സിനും കോവിശിൽഡും.ഇത് രണ്ടും ഇന്ത്യയിൽ നൽകുന്നുണ്ട്.രണ്ടിനും ഇപ്പോഴത്തെ ലഭ്യമായ വിവരങ്ങൾ അനുസരിച്ച് ഒരേ ഫല പ്രാപ്തി ആണ്. എങ്കിലും പല രാജ്യങ്ങളും കോവാക്സിൻ അംഗീകരിക്കാത്തത് കൊണ്ട് പുറത്ത് പോവേണ്ട ആവശ്യം ഉള്ളവർ നിർബന്ധമായും കോവിശിൽഡ് എടുക്കുക.പുറം രാജ്യത്തുള്ളവർ ആ രാജ്യത്ത് ലഭ്യമായ വാക്സിൻ ആണ് ഇപ്പോൾ സ്വീകരിക്കുന്നത്. വാക്സിന്റെ ഫല പ്രാപ്തിയുടെ കാര്യത്തിൽ ഏറ്റക്കുറച്ചിൽ ഉണ്ടാവാം.എങ്കിലും 70%-90% വരെ എല്ലാ വാക്സിനും ഫല പ്രാപ്തി ഉണ്ട്

കോവിഡ് മഹമാരിയെ പൂർണമായും വാക്സിൻ കൊണ്ട് ലോകത്ത് നിന്ന് ഇല്ലാതാക്കാമോ.

ലോകത്ത് ആദ്യമായല്ല ഇത്തരം ഒരു ആഗോളതലത്തിൽ പടർന്ന വൈറസ് പിടി പെടുന്നത്.പല കാലങ്ങളിലായി സ്പാനിഷ് ഫ്ലൂ, കോളറ തുടങ്ങിയ അനേകം വൈറസിന് മുന്നിൽ ലോകം പകച്ചു നിന്നിട്ടുണ്ട്. ശാസ്‌ത്രം ഇതിന്റെ ഏഴയലത്ത് പോലും എതിയിട്ടില്ലാത്ത കാലത്തും രോഗങ്ങൾ പടർന്ന് പിടിച്ചിട്ടുണ്ട്.ചില രോഗങ്ങൾ അനേകം വർഷങ്ങളിൽ അനേകം മനുഷ്യരെയും കൊണ്ട് പോവും.പതിയെ സമൂഹത്തിന് മൊത്തം അതിനെതിരെ പ്രതിരോധ ശേഷി കൈ വരുമ്പോൾ മാത്രമേ ലോകത്ത് നിന്നും അത് അപ്രത്യക്ഷമാവൂ..എന്നാൽ ഇന്ന് സ്ഥിതി അതല്ല..കാലം കുറെ പുരോഗതി കൈവരിച്ചു.മനുഷ്യന്റെ അറിവുകൾ കൂടി അത് കാരണം മരണ സംഖ്യ നല്ല രീതിയിൽ നമുക്ക് പിടിച്ചു കെട്ടാനായി. എങ്കിലും വാക്സിൻ സ്വീകരിക്കുന്നത് വഴി പെട്ടെന്ന് സമൂഹത്തിന് മൊത്തം പ്രതിരോധ ശേഷി കൈ വന്ന് നമുക്കീ മഹമാരി ഉടൻ തീരും എന്ന് പ്രത്യാശിക്കാം

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad