Type Here to Get Search Results !

തിഹാര്‍ ജയിലില്‍ ഗുണ്ടാനേതാവിനെ കൊന്നു



തിഹാര്‍ ജയിലില്‍ ഗുണ്ടാനേതാവിനെ എതിരാളികള്‍ കൊന്നു. സുനില്‍ മാന്‍ എന്ന ടില്ലു താജ്പുരിയ എന്ന ഗുണ്ടയെയാണ് എതിര്‍ ഗ്യാംഗിലെ അംഗങ്ങളായ തടവുപുള്ളികള്‍ കൊന്നത്. ഗുണ്ടയായ യോഗേഷ് ടുണ്ടയും കൂട്ടാളികളുമാണ് ടില്ലുവിനെ 

ഇരുമ്പ് വടി കൊണ്ട് അടിച്ചുകൊല്ലുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഉടനെ ദീന്‍ദയാല്‍ ഉപാധ്യായ് ആശുപത്രിയിലെത്തിച്ചപ്പോള്‍ ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു. 2021ല്‍ ഡല്‍ഹിയിലെ രോഹിണി കോടതിയില്‍ വെച്ച് ഗുണ്ടാനേതാവ് ജിതേന്ദര്‍ ഗോഗിയെ കൊന്നതിലെ പ്രധാന ആസൂത്രകന്‍ ടില്ലുവായിരുന്നു

ടില്ലുവിന്റെ സംഘത്തിലെ രണ്ട് പേരാണ് ജിതേന്ദറിനെ കൊന്നത്. പോലീസ് വെടിവെപ്പില്‍ ഈ രണ്ട് പേരും കൊല്ലപ്പെട്ടു. ജിതേന്ദ്ര ഗോഗി- ടില്ലു ഗ്യാംഗുകള്‍ തമ്മില്‍ വര്‍ഷങ്ങളുടെ കുടിപ്പകയുണ്ട്

Top Post Ad

Below Post Ad