Type Here to Get Search Results !

മൊബൈൽ ഫോണുകൾക്ക് ഭീഷണിയാവുന്ന ‘ഡാം’ മാൽവെയറിനെതിരെ മുന്നറിയിപ്പുമായി കേന്ദ്ര സുരക്ഷാ ഏജൻസി



മൊബൈൽ ഫോണുകളിൽ പുതിയ വൈറസ് ആക്രമണം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കേന്ദ്ര സുരക്ഷാ ഏജൻസി മുന്നറിയിപ്പ് നൽകി.‘ഡാം’ എന്ന മാൽവെയറാണ് സെൽ ഫോൺ ഉപഭോക്താക്കൾക്ക് ഭീഷണിയായിരിക്കുന്നത്.അജ്ഞാത വെബ്‌സൈറ്റുകൾ, ലിങ്കുകൾ എന്നിവയിൽ നിന്ന് ഡൗൺലോഡാകുന്ന ഡാം മാൽവെയർ ഫോണിലെ ആന്റ്-വൈറസ് പ്രോഗ്രാമുകളെ തകർക്കുകയും മൊബൈൽ ഫോണിൽ റാൻസംവെയർ നിക്ഷേപിക്കുകയും ചെയ്യും. ഇതോടെ ഫോണിലെ സ്വകാര്യ വിവരങ്ങൾ ഹിസ്റ്ററി, ക്യാമറ, കോണ്ടാക്ട്‌സ് എന്നിവയിലെ വിവരങ്ങളെല്ലാം തട്ടിയെടുക്കപ്പെടും . ഇതിന് പുറമെ സ്‌ക്രീൻഷോട്ടുകൾ എടുക്കാനും ഫയലുകൾ അപ്ലോഡ് ചെയ്യാനും ഡൗൺലോഡ് ചെയ്യാനുമെല്ലാം ഡാം എന്ന മാൽവെയറിന് കഴിയുമെന്നും മുന്നറിയിപ്പുണ്ട്.

സംശയാസ്പദമായ നമ്പറുകളിൽ നിന്നുള്ള കോൾ, മെസേജ് എന്നിവ സ്വീകരിക്കരുതെന്ന് കേന്ദ്ര ഏജൻസി മുന്നറിയിപ്പ് നൽകി.. ഒപ്പം അജ്ഞാത വെബ്‌സൈറ്റുകൾ, ലിങ്കുകൾ എന്നിവയിൽ നിന്ന് വിട്ട് നിൽക്കണമെന്നും ഏജൻസി മുന്നറിയിപ്പിൽ പറയുന്നു. ‘http://bit.ly/’ ‘nbit.ly’ and ‘tinyurl.com/’ പോലുള്ള ലിങ്കുകളിൽ അപകടം പതിയിരിക്കുന്നുവെന്നും ഏജൻസി മുന്നറിയിപ്പ് നൽകുന്നുണ്ട്





Top Post Ad

Below Post Ad