Type Here to Get Search Results !

അരിക്കൊമ്പന്‍ ദൗത്യത്തിന് ചെലവായത് 80 ലക്ഷം; മാറ്റിയത് 2 മാസത്തെ ശ്രമത്തിനൊടുവില്‍, നാൾവഴികള്‍



ഇടുക്കി: തമിഴ്നാടിന്‍റെ അരിക്കൊമ്പന്‍ ദൗത്യം നാളെ അതിരാവിലെ തുടങ്ങും. കമ്പം ടൗണിലെ ജനവാസമേഖലയിലിറങ്ങി പരിഭ്രാന്തി സൃഷ്ടിച്ചതോടെയാണ് അരിക്കൊമ്പനെ മയക്കുവെടി വച്ച് പിടികൂടാന്‍ തമിഴ്നാട് വനംവകുപ്പ് ഉത്തരവിറക്കിയത്. മേഘമല, വെള്ളമലയിലെ വരശ്നാട് താഴ്വരയിലേക്കാകും ആനയെ മാറ്റുക.  ചിന്നക്കനാലില്‍ സ്ഥിരം ശല്യക്കാരനായിരുന്ന അരിക്കൊമ്പനെ ഏപ്രിൽ മുപ്പതിന് പുലർച്ചെയാണ് മയക്കുവെടിവച്ച് പിടികൂടി പെരിയാർ കടുവ സങ്കേതത്തിൽ തുറന്നുവിട്ടത്. 80 ലക്ഷം രൂപ ചെലവാക്കി രണ്ട് മാസം നീണ്ടുനിന്ന ശ്രമത്തിനൊടുവിലാണ് ചിന്നക്കനാലിൽ നിന്ന് അരിക്കൊമ്പനെ പെരിയാർ കടുവാ സങ്കേതത്തിലേക്ക് മാറ്റിയത്. നൂറ്റിയൻപതിലധികം ആളുകളും നാല് കുങ്കിയാനകളും ഉൾപ്പെട്ട സംഘമാണ് ശ്രമകരമായ ദൗത്യം വിജയകരമായി അവസാനിപ്പിച്ചത്. അരിക്കൊമ്പനെ പിടികൂടിയ ദൗത്യത്തിന്‍റെ നാൾവഴികള്‍ നോക്കാം.  Also Read: അരിക്കൊമ്പൻ പ്രശ്നക്കാരന്‍; മയക്കുവെടി വയ്ക്കാൻ ഉത്തരവിറക്കി തമിഴ്നാട് വനംവകുപ്പ്, കമ്പത്ത് നിരോധനാജ്ഞ ഫെബ്രുവരി 21 ശാന്തമ്പാറ, ചിന്നക്കനാൽ മേഖലകളെ വിറപ്പിക്കുന്ന ഒറ്റയാൻ അരിക്കൊമ്പനെ മയക്കുവെടി വച്ച് പിടിക്കാൻ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ ഉത്തരവിട്ടു. മാർച്ച് 23 അരിക്കൊമ്പനെ പിടികൂടുന്നത് മാർച്ച് 29 വരെ ഹൈക്കോടതി വിലക്കി മാർച്ച് 29 അരിക്കൊമ്പനെ പിടികൂടി ആനസംരക്ഷണ കേന്ദ്രത്തിൽ പാർപ്പിച്ച് കുങ്കിയാന ആക്കാനുള്ള തീരുമാനം ഹൈക്കോടതി തടഞ്ഞു. ഏപ്രിൽ 5 അരിക്കൊമ്പനെ മയക്കുവെടിവച്ച് പിടികൂടി പറമ്പിക്കുളത്തെ മുതുവരച്ചാൽ വനമേഖലയിൽ തുറന്നുവിടാൻ ഹൈക്കോടതി ഉത്തരവിട്ടു. പറമ്പിക്കുളം മേഖലയിൽ വൻ പ്രതിഷേധം. ഏപ്രിൽ 12 പറമ്പിക്കുളത്തിന് പകരം യോജ്യമായ മറ്റൊരു സ്ഥലം നിർദേശിക്കാൻ ഹൈക്കോടതി സർക്കാരിന് ഉത്തരവ് നൽകി ഏപ്രിൽ 17 ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സമർപ്പിച്ച അപ്പീൽ സുപ്രീം കോടതി തള്ളി ഏപ്രിൽ 19 പറമ്പിക്കുളത്തിന് പകരം സർക്കാർ നിർദേശിക്കുന്ന സ്ഥലം വിദഗ്ധ സമിതി അംഗീകരിച്ചാൽ മതിയെന്നും കോടതിയുടെ അടുത്ത ഉത്തരവിന് കാത്തിരിക്കേണ്ടെന്നും ഹൈക്കോടതി. അരിക്കൊമ്പനെ മാറ്റുന്ന സ്ഥലം രഹസ്യമാക്കണമെന്ന സർക്കാർ ആവശ്യം കോടതി അംഗീകരിച്ചു. ഏപ്രിൽ 27 മിഷൻ അരിക്കൊമ്പന് മുന്നോടിയായുള്ള മോക്ക്ഡ്രിൽ നടത്തി. ദൗത്യസംഘം പൂർണ സജ്ജം. ഏപ്രിൽ 28 150 അംഗ ദൗത്യസംഘത്തിന് പിടികൊടുക്കാതെ അരിക്കൊമ്പൻ, ദൗത്യം ആദ്യ ദിവസം വിജയം കണ്ടില്ല ഏപ്രിൽ 29 മിഷൻ അരിക്കൊമ്പൻ വിജയം കണ്ടു. ഒറ്റയാനെ ദൗത്യസംഘം തളച്ചു. ഏപ്രിൽ 30 പുലർച്ചെ നാലരയോടെ സീനിയർ ഓടയിൽ അരിക്കൊമ്പനെ തുറന്നുവിട്ടു    

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad