Type Here to Get Search Results !

ക്ഷേമ പെൻഷൻ മസ്റ്ററിങ്: ഉത്തരവ് 12 വരെ നീട്ടി



ക്ഷേമ പെൻഷൻ മസ്റ്ററിങ്ങിനുള്ള ജീവൻരേഖ സോഫ്‌റ്റ്‌വെയർ അക്ഷയ കേന്ദ്രങ്ങൾക്ക് മാത്രം ഉപയോഗിക്കാനുള്ള അനുമതി നടപ്പാക്കുന്നത് തടഞ്ഞ ഉത്തരവ് ഹൈകോടതി മേയ് 12 വരെ നീട്ടി.


മറ്റ് സർവിസ് സെന്ററുകൾ വഴിയും മസ്റ്ററിങ് നടത്താൻ അനുവദിക്കണമെന്നതടക്കം ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശിനിയായ റീന സന്തോഷ് കുമാർ ഉൾപ്പെടെയുള്ളവർ സമർപ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് മുരളി പുരുഷോത്തമന്റെ ഉത്തരവ്.


മസ്റ്ററിങ് അക്ഷയ കേന്ദ്രം വഴി മാത്രം നടപ്പാക്കുന്നത് തടയുക, മസ്റ്ററിങ്ങിന് ഓപൺ പോർട്ടൽ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഹരജിയിൽ ഉന്നയിച്ചത്. നേരത്തേ മേയ് രണ്ടുവരെ സർക്കാർ ഉത്തരവ് നടപ്പാക്കുന്നത് സ്റ്റേ ചെയ്തിരുന്നു


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad