Type Here to Get Search Results !

കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ മനസ്സില്‍ ലഡ്ഡുപൊട്ടുന്നു ; തെരഞ്ഞെടുപ്പ് സര്‍വേകള്‍ ബിജെപിയ്ക്ക് എതിര് ; 10 ശതമാനം വോട്ടു കുറയും



 ബെംഗളൂരു: കര്‍ണാടകയില്‍ വോട്ടെടുപ്പ് നടക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ കോണ്‍ഗ്രസ് തിരിച്ചുവരുമെന്ന് സര്‍വേഫലങ്ങള്‍. ബിജെപിയെ കോണ്‍ഗ്രസ് പരാജയപ്പെടുത്തുമെന്നും അവര്‍ 130 മുതല്‍ 140 സീറ്റുകള്‍ വരെ നേടുമെന്നും ബിജെപി 80 സീറ്റുകളേ നേടൂ എന്നുമാണ് സര്‍വേകള്‍ പ്രവചിക്കുന്നത്. ബിജെപിയേക്കാള്‍ 10 ശതമാനം കൂടുതല്‍ വോട്ടുകള്‍ നേടിയാകും കോണ്‍ഗ്രസ് തിരിച്ചെത്തുക എന്നും ഫലങ്ങള്‍ പറയുന്നു.

കര്‍ണാടകാ മാധ്യമങ്ങളുടെ കോണ്‍ഗ്രസ് 43 ശതമാനം വോട്ടുകള്‍ നേടുമ്പോള്‍ ബിജെപിയ്ക്ക് 33 ശതമാനം വോട്ടുകളേ ലഭിക്കുകയുള്ളൂ എന്നുമാണ് പ്രവചനം. പക്ഷേ സര്‍വേകളോട് ബിജെപി രൂക്ഷമായിട്ടാണ് പ്രതികരിച്ചിരിക്കുന്നത്. കെട്ടിച്ചമച്ച സര്‍വേഫലം എന്ന് അവര്‍ ആക്ഷേപിച്ചു. അതേസമയം ഇന്ത്യ ടുഡേ സി- വോട്ടര്‍, എബിപി സി- വോട്ടര്‍ സര്‍വേകളെല്ലാം കോണ്‍ഗ്രസിന് അനുകൂലമാണ്. ഇന്ത്യാ ടുഡേ കോണ്‍ഗ്രസിന് 107 മുതല്‍ 119 സീറ്റുകള്‍ വരെ ലഭിക്കുമെന്ന് പറയുന്നു. ബിജെപിക്ക് 74 മുതല്‍ 86 വരെയും ജെഡിഎസ്സിന് 23 മുതല്‍ 35 സീറ്റുകളും പ്രവചിക്കുന്നു. 

എബിപി ന്യൂസ് സര്‍വേ 107 മുതല്‍ 119 സീറ്റുകള്‍ വരെ കോണ്‍ഗ്രസിന് ലഭിക്കുമെന്നാണ് പ്രവചിക്കുന്നത്. ബിജെപിക്ക് 74 മുതല്‍ 86 സീറ്റുകളും പ്രവചിക്കുന്നു. ആദ്യഘട്ടത്തില്‍ ടിവി നയണ്‍ സര്‍വേ ഉള്‍പ്പെടെ കോണ്‍ഗ്രസിന് ഭൂരിപക്ഷം ലഭിക്കുമെന്നാണ് പ്രവചിച്ചത്. ഭരണ വിരുദ്ധ വികാരമാണ് ബിജെപിക്ക് തിരിച്ചടിയാകുക എന്ന് സര്‍വേകള്‍ സൂചിപ്പിക്കുന്നു. 

അതേസമയം ബിജെപിയ്ക്ക് ഭൂരിപക്ഷം പറയുന്ന സര്‍വേകളുമുണ്ട്. സീ ന്യൂസാണ് ബിജെപി അധികാരം നിലനിര്‍ത്തുമെന്ന് വ്യക്തമാക്കുന്നത്. 103 മുതല്‍ 115 സീറ്റുകള്‍ അവര്‍ നേടുമെന്നാണ് പറയുന്നത്. സര്‍വേഫലങ്ങള്‍ ആശങ്കയായി മാറിയിരിക്കുന്ന ബിജെപി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ള വമ്പന്മാരെ പ്രചരണത്തിനായി ഇറക്കിയിട്ടുണ്ട്. രാഹുല്‍ഗാന്ധിയും പ്രിയങ്കയുമാണ് കോണ്‍ഗ്രസിന്റെ പ്രചരണം കര്‍ണാടകത്തില്‍ നയിക്കുന്നത്.

   

            

   

      

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad