Type Here to Get Search Results !

എ ഐ ക്യാമറ, ഒരു മാസത്തേക്ക് പിഴയില്ല; വാഹനം തടഞ്ഞുനിര്‍ത്തിയുള്ള പരിശോധന കുറയും



തിരുവനന്തപുരം: എഐ ക്യാമറ കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ക്ക് ഒരു മാസത്തേക്ക് മോട്ടോര്‍ വാഹന വകുപ്പ് പിഴയീടാക്കില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു.


മെയ് 19 വരെ ബോധവല്‍ക്കരണം മാത്രമായിരിക്കും നിയമലംഘകര്‍ക്കുള്ള നടപടി. ക്യാമറ സ്ഥാപിക്കുന്നതിന് മുമ്ബ് ബോധവല്‍ക്കരണം നടത്തിയില്ല എന്ന പരാതി ഉയര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.


റോഡ് സുരക്ഷ ഉറപ്പാക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ എഐ ക്യാമറ സ്ഥാപിച്ചതിലൂടെ ലക്ഷ്യമാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എഐ ക്യാമറകളുടെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വ്വഹിച്ച്‌ സംസാരിക്കുകയായിരുന്നു മന്ത്രി. റോഡ് അപകടങ്ങളിലൂടെ ജീവന്‍ അപകടത്തിലാവരുത്. സുഗമമായ സഞ്ചാരം ഉറപ്പ് വരുത്തണം. ഇതിനായി സാങ്കേതികവിദ്യ ഉപയോഗിക്കുകയാണ്. 14 ജില്ലയിലും ജില്ലാതല കണ്‍ട്രോള്‍ റൂമുകള്‍ ഉണ്ടാകും. വാഹനം തടഞ്ഞുനിര്‍ത്തിയുള്ള പരിശോധന കുറയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


ഇന്ന് മുതലാണ് സംസ്ഥാനത്ത് എഐ ക്യാമറകള്‍ മിഴി തുറന്നത്. 726 അത്യാധുനിക നിരീക്ഷണ ക്യാമറകളാണ് ഇതിനായി സ്ഥാപിച്ചിട്ടുള്ളത്. ഗതാഗത നിയമം ലംഘിച്ചുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കുന്നതിനു വേണ്ടിയാണ് നിയമം കര്‍ശനമാക്കുന്നത്. നിയമലംഘനങ്ങള്‍ എഐ ക്യാമറകള്‍ ഒരു വട്ടം പിടികൂടിയാല്‍ അന്നേദിവസം തന്നെ പിഴ അടക്കണമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.


ദേശീയ പാതയില്‍ സ്പീഡ് ക്യാമറകള്‍ പരസ്പരം ബന്ധിപ്പിച്ചിട്ടുണ്ട്. ക്യാമറ കാണുന്ന പക്ഷം വേഗത കുറച്ച്‌ പിന്നീട് സ്പീഡ് കൂട്ടിയാലും പിടിക്കപ്പെടും. ഓരോ ക്യാമറയിലും വാഹനം കടന്നുപോകുന്ന സമയം കണക്കിലെടുക്കും. അനുവദനീയമായതില്‍ കൂടുതല്‍ വേഗമെടുത്താല്‍ പിഴ ചുമത്തും. അതേസമയം റോഡിന്റെ മധ്യഭാഗത്തുള്ള വെള്ള, മഞ്ഞ വരകള്‍ തുടര്‍ച്ചയായി മുറിച്ചുകടക്കാന്‍ പാടുള്ളതല്ല. ഇരട്ട മഞ്ഞവരകളെ ഡിവൈഡറുകളായി പരിഗണിക്കണം. ഇടവിട്ട വെള്ള വരകളുള്ളിടത്ത് ഓവര്‍ടേക്ക് ചെയ്യാം. ഇടതുവശത്തെ മഞ്ഞവരയുള്ളിടത്ത് പാര്‍ക്കിങ് പാടുള്ളതല്ലെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad