Type Here to Get Search Results !

ഒമ്പതാമത്തെ തവണയും യാത്രക്കാരുടെ എണ്ണത്തിൽ ഒന്നാം സ്ഥാനം സ്വന്തമാക്കി ദുബായ് അന്താരാഷ്ട്ര വിമാനത്താവളം



ദുബായ്: യാത്രക്കാരുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്ത് സ്വന്തമാക്കി ദുബായ് അന്താരാഷ്ട്ര വിമാനത്താവളം. തുടര്‍ച്ചയായി ഒമ്പതാം തവണയാണ് ദുബായ് വിമാനത്താവളം യാത്രക്കാരുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനം നേടുന്നത്. എയര്‍പോര്‍ട്‌സ് കൗണ്‍സില്‍ ഇന്റര്‍നാഷണല്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ദുബായ് വിമാനത്താവളം യാത്രക്കാരുടെ എണ്ണത്തില്‍ മുന്നിലെത്തിയത്. 2022ലെ കണക്കുകള്‍ പ്രകാരമാണ് എസിഐ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 2023ല്‍ 7.8 കോടി യാത്രക്കാര്‍ ദുബായ് വിമാനതാവളത്തിലൂടെ കടന്നുപോകുമെമെന്നും നിരീക്ഷിച്ചു.

കഴിഞ്ഞ വര്‍ഷം 6.6 കോടി യാത്രക്കാരാണ് ദുബായ് വിമാനത്താവളത്തിലൂടെ യാത്ര ചെയ്തത്. 2021നേക്കാള്‍ 127 ശതമാനം വര്‍ധനവാണ് യാത്രക്കാരുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷം ദുബായ് വിമാനത്താവളം രേഖപ്പെടുത്തിയതെന്നാണ് എസിഐ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് പ്രകടമാക്കി. കൊവിഡിന് ശേഷം സാധാരണ നിലയിലേക്ക് എത്തിച്ചേര്‍ന്ന വിമാനത്താവളം പ്രാദേശിക, അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തില്‍ ഉയര്‍ന്ന നിരക്കാണ് കാണിക്കുന്നതെന്ന്‌ എസിഐ റിപ്പോര്‍ട്ടില്‍ വിലയിരുത്തുന്നു. യാത്രക്കാരുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നതില്‍ ദ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് എയര്‍പോര്‍ട്ട് സിഇഒ പോള്‍ ഗ്രിഫിത്ത് പറഞ്ഞു.

കൊവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും നീക്കം ചെയ്തത് ലോകത്തിലെ എല്ലാ വിമാനത്താവളങ്ങളിലും യാത്രക്കാരുടെ എണ്ണം വര്‍ധിക്കുന്നതിലേക്ക് നയിച്ചിട്ടുണ്ട്. ലണ്ടനിലെ ഹീത്രു വിമാനത്താവളമാണ് 5.8 കോടി യാത്രക്കാരുമായി എണ്ണത്തില്‍ തൊട്ടുപിന്നിലുള്ളത്. 5.2 കോടിയാത്രക്കാരുമായി ആംസ്റ്റര്‍ഡാം, 5.1 കോടിയാത്രക്കാരുമായി പാരീസ്, 4.8കോടി യാത്രക്കാരുമായി ഇസ്താംബൂള്‍ എന്നിവയും യാത്രക്കാരുടെ എണ്ണത്തില്‍ മുന്‍നിരയിലെത്തി നില്‍ക്കുന്നു.

Top Post Ad

Below Post Ad