Type Here to Get Search Results !

വിഷു പടക്കം ഓണ്‍ലൈനില്‍ വേണ്ട ; വില്പന നിരോധിച്ച്‌ ഹൈക്കോടതി



സംസ്ഥാനത്ത് ഓണ്‍ലൈന്‍ പടക്ക വില്പന നിരോധിച്ച്‌ ഹൈക്കോടതി. വിഷു ലക്ഷ്യമിട്ട് ഓണ്‍ലൈനിലൂടെ പടക്ക വില്പന തകൃതിയായി നടക്കുന്നതിനിടെയാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് ഇറക്കിയിരിക്കുന്നത് ലൈസന്‍സില്ലാതെയാണ് ഓണ്‍ലൈന്‍ പടക്ക വില്പനയെന്നും പരാതി സജീവമാണ്. വിഷയത്തില്‍ കര്‍ശന നടപടിയെടുക്കാന്‍ കോടതി പോലീസിനോട് ആവശ്യപ്പെട്ടു. വിലക്കുറവും ആകര്‍ഷകമായ ഓഫറുകളും നല്‍കിയായിരുന്നു ഉപഭോക്തക്കളെ ഓണ്‍ലൈന്‍ സെറ്റുകളിലേക്ക് ആകര്‍ഷിച്ചത്. പ്രമുഖ ഷോപ്പിങ് ഓണ്‍ലൈന്‍ സൈറ്റുകളടക്കം പടക്ക വില്പനയുമായി രംഗത്തുണ്ട്. കര്‍ശന സുരക്ഷാ പരിശോധനകള്‍ക്ക് ശേഷമാണ് പടക്ക കടകള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നത്. സംസ്ഥാനത്തെ പടക്ക ലൈസന്‍സികള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടല്‍. നിയമങ്ങള്‍ പാലിക്കാതെയാണ് ഓണ്‍ലൈന്‍ പടക്ക വില്പനയെന്ന് ഹരജിക്കാര്‍ ആരോപിച്ചിരുന്നു

Top Post Ad

Below Post Ad