Type Here to Get Search Results !

മൂന്ന് മാസം ഇനി സൗദിയില്‍ ജോലി ചെയ്യാം.ഒരു രേഖയും ആവശ്യമില്ല.പുതിയ വിസ റെഡി



റിയാദ്: ഗള്‍ഫില്‍ ജോലിക്ക് പോകാന്‍ താല്‍പ്പര്യമുള്ളവരാണോ നിങ്ങള്‍. രണ്ടു വര്‍ഷവും ഒരു വര്‍ഷമൊന്നും തങ്ങാതെ ജോലി ചെയ്ത് തിരിച്ച്‌ നാട്ടിലെത്താന്‍ ഒരവസരം വന്നിരിക്കുന്നു.

സൗദി അറേബ്യയാണ് ഇതിന് പുതിയ അവസരം ഒരുക്കിയിരിക്കുന്നത്. മൂന്ന് മാസത്തെ തൊഴില്‍ വിസയാണ് സൗദിയുടെ പുതിയ പ്രഖ്യാപനം. മൂന്ന് മാസം ജോലി ചെയ്യാം, തിരിച്ച്‌ നാട്ടിലെത്താം.


സാധാരണ പ്രവാസികള്‍ രണ്ടു വര്‍ഷം വിദേശത്ത് തങ്ങുന്നവരാണ്. വിസാ കാലവധി പൂര്‍ത്തിയാക്കാനാണ് പലരും ഇത്രയും കാലം നാട്ടിലേക്ക് വരാതെ ജോലി ചെയ്യുന്നത്. കമ്പനി വിസകളാണെങ്കില്‍ ഒരു വര്‍ഷമോ പത്ത് മാസമോ തുടര്‍ച്ചയായി വിദേശത്ത് തങ്ങേണ്ടി വരും. അവിടെയാണ് സൗദിയുടെ പുതിയ വിസ വ്യത്യസ്തമാകുന്നത്.


രേഖകള്‍ ആവശ്യമില്ല എന്നതും സൗദി അനുവദിക്കുന്ന പുതിയ വിസയുടെ പ്രത്യേകതയാണ്. മൂന്ന് മാസത്തെ താല്‍ക്കാലിക തൊഴില്‍ വിസയാണ് സൗദി പ്രഖ്യാപിച്ചിരിക്കുന്നത്. കമ്പനി വിസകളാണിത്. സൗദിയിലെത്തുന്ന ദിവസം മുതല്‍ മൂന്ന് മാസമാണ് കാലാവധിയുണ്ടാകുക. വേണ്ടി വന്നാല്‍ മൂന്ന് മാസം കൂടി ജോലി ചെയ്യാം. അതിന് ചില നടപടികള്‍ പൂര്‍ത്തിയാക്കണം.


കിവ പ്ലാറ്റ്‌ഫോം വഴിയാണ് വിസയുടെ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത്. ഈ വിസ വഴി ജോലിക്കെത്തുന്ന വിദേശികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റോ റസിഡന്‍സ് പെര്‍മിറ്റോ ആവശ്യമില്ല എന്നതും എടുത്തു പറയേണ്ടതാണ്. തൊഴിലുടമയാണ് വിസയ്ക്ക് അപേക്ഷിക്കേണ്ടത്. അല്ലെങ്കില്‍ കിവയിലെ ഔദ്യോഗിക പ്രതിനിധിയാണ് അപേക്ഷിക്കേണ്ടത്.


ജോലി ചെയ്യേണ്ട സ്ഥാപനം നിലവില്‍ സജീവമായി പ്രവര്‍ത്തിക്കുന്നവയാകണം, മതിയായ കാലാവധിയുള്ള വാണിജ്യ രജിസ്‌ട്രേഷന്‍ നടത്തിയിരിക്കണം, വാണിജ്യ രജിസ്‌ട്രേഷന്‍ ആവശ്യമില്ലാത്ത സ്ഥാപനങ്ങള്‍ക്ക് ഈ നിബന്ധനയില്ല. സ്ഥാപനങ്ങളുടെ വര്‍ക്ക് പെര്‍മിറ്റ് കാലാവധി കഴിയാന്‍ പാടില്ല. സ്ഥാപനത്തിന് അബ്ഷീര്‍ അക്കൗണ്ടില്‍ മതിയായ ബാലന്‍സ് ഉണ്ടായിരിക്കണം- എന്നിവയാണ് നിബന്ധനനിബന്ധനകള്‍ ഇങ്ങനെ


അപേക്ഷ ലഭിച്ച ഉടനെ താല്‍ക്കാലിക ജോലി വിസ കിവ അനുവദിക്കും. രേഖകള്‍ ആവശ്യമില്ല. അനുവദിക്കുന്ന വിസയ്ക്ക് ഒരു വര്‍ഷം വരെ കാലാവധിയുണ്ടാകാം. എന്നാല്‍ മൂന്ന് മാസമാണ് ജോലി ചെയ്യാന്‍ സാധിക്കുക. അതിന് ശേഷം കാലാവധി നീട്ടാന്‍ അപേക്ഷ സമര്‍പ്പിക്കാം. മാനവ വിഭവ ശേഷി മന്ത്രാലയത്തിന്റെ വിവിധ സര്‍വീസുകളുമായി ബന്ധപ്പെട്ടുള്ള ഇലക്‌ട്രോണിക് പ്ലാറ്റ്‌ഫോം ആണ് കിവ.


വിസയ്ക്ക് അപേക്ഷിക്കുന്ന വ്യക്തി ആദ്യം ചെയ്യേണ്ടത്, കിവ പ്ലാറ്റ്‌ഫോമിലെ സംരംഭത്തിന്റെ അക്കൗണ്ട് ലോഗിന്‍ ചെയ്യണം. ഇ-സര്‍വീസസില്‍ നിന്നു താല്‍ക്കാലിക വര്‍ക്ക് വിസ എന്ന ഭാഗം സെലക്‌ട് ചെയ്യണം. ആവശ്യപ്പെടുന്ന വിവരങ്ങള്‍ നല്‍കണം. അപേക്ഷ സബ്മിറ്റ് ചെയ്യണം. അതേസമയം, അപേക്ഷ നിരസിക്കപ്പെട്ടേക്കാം.


സംരംഭത്തിന്റെ അബ്ഷീറിലെ അക്കൗണ്ടില്‍ മതിയായ ബാലന്‍സ് ഇല്ലെങ്കില്‍ വിസയുടെ അപേക്ഷ തള്ളാന്‍ സാധ്യതയുണ്ട്. മാത്രമല്ല, ആഭ്യന്തര മന്ത്രാലയവും അപേക്ഷ തള്ളാം. വിസയുടെ അപേക്ഷ റദ്ദാക്കാന്‍ സാധിക്കും.


ഈ വേളയില്‍ സര്‍ക്കാര്‍ ഫീസുകള്‍ റീ ഫണ്ട് ലഭിക്കുകയും ചെയ്യും. സംരംഭത്തിന്റെ ഉടമയാണ് പാക്കേജ് റദ്ദാക്കാന്‍ അപേക്ഷ സമര്‍പ്പിക്കേണ്ടത്

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad